Breaking

Wednesday 16 October 2019

ഇറാന്റെ ആയുധപ്പുര കോഡ്

 ഇറാന്റെ ആയുധപ്പുര കോഡ് 7500

ഇറാന്റെ ഭൂഗർഭ ‘മിസൈൽ നഗരങ്ങൾ’ അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പടെയുള്ള ശത്രു രാജ്യങ്ങള്‍ക്ക് എന്നും ഭീഷണിയായിരിക്കും. അത്യാധുനിക ശേഷിയുള്ള മിസൈലുകൾ വലിയ കോൺക്രീറ്റ് പാളികൾ ഉപയോഗിച്ച് ഭൂമിക്കടിയിൽ മറച്ചിരിക്കുകയാണ്. ആയുധങ്ങളുടെ വലിയൊരു ശേഖരം മിഡിൽ ഈസ്റ്റേൺ സ്റ്റേറ്റായ ഇറാനിന്റെ മണ്ണിൽ ചിതറിക്കിടക്കുകയാണ്. ശത്രുക്കൾ ആക്രമിച്ചാൽ പ്രത്യാക്രമണം നടത്താൻ സജ്ജമായിട്ടാണ് ഇതെല്ലാം വിന്യസിച്ചിരിക്കുന്നത്.ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ റെവല്യൂഷണറി ഗാർഡ്സ് എയ്‌റോസ്‌പേസ് ഡിവിഷന്റെ കമാൻഡറായിരുന്ന ബ്രിഗേഡിയർ ജനറൽ അമീർ അലി ഹാജിസാദെ നേരത്തെ തന്നെ ഇറാനിയൻ ഭൂഗർഭ ആയുധ ശേഖരത്തിന്റെ വിഡിയോ പ്രക്ഷേപണം ചെയ്തിരുന്നു.

കോഡ് 7500 എന്ന പേരിൽ അറിയപ്പെടുന്ന ഇറാന്റെ ആയുധപ്പുര ടെഹ്‌റാനിലെ ഖോജിറിലാണ് സ്ഥിതിചെയ്യുന്നത്. ശത്രുക്കൾ തെറ്റ് ചെയ്താൽ ഭൂമിയുടെ ആഴത്തിൽ നിന്ന് അഗ്നിപർവതം പോലെ മിസൈൽ താവളങ്ങൾ പൊട്ടിത്തെറിക്കുമെന്നാണ് ആഴ്ചകള്‍ക്ക് മുന്‍പ് ഹാജിസാദെ പറഞ്ഞത്.ഉറപ്പുള്ള കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ചതും മിസൈലുകൾ നിറച്ചതുമായ ഭൂഗർഭ സൈനിക താവളങ്ങളുടെ ചിത്രങ്ങൾ ഇടക്കിടെ ഇറാൻ സൈന്യം തന്നെ പുറത്തുവിടാറുണ്ട്. ബങ്കറുകൾ തകർക്കും ബോംബുകളെ നേരിടാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ് കോഡ് 7500. ഇറാനിയൻ ടിവിയിൽ പ്രക്ഷേപണം ചെയ്ത വിഡിയോയിൽ 400 മൈൽ ദൂരപരിധിയുള്ള ക്വിയാം -1 ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടുന്ന നിരവധി മിസൈലുകൾ കോഡ് 7500 ൽ കാണാം. ഇറാന്റെ പുതിയ മിസൈലുകളുടെ നിർമാണവും ഇവിടെയാണ് നടക്കുന്നത്.

ലോകത്തിനു ഭീഷണിയായ നിരവധി ആയുധങ്ങൾ ഇറാനും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയും ചേർന്ന് നിർമിക്കുന്നുണ്ട്. ഇറാൻ പരീക്ഷിച്ച ക്രൂസ് മിസൈലും മുങ്ങിക്കപ്പലും ഉത്തരകൊറിയയുടേതിന് ഏറെ സാമ്യമുണ്ടെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. ‘മിഡ്ജെറ്റ്’ മുങ്ങിക്കപ്പലിൽ നിന്നാണ് ഇറാന്റെ ക്രൂസ് മിസൈൽ പരീക്ഷിച്ചിരുന്നു. ഈ മുങ്ങിക്കപ്പൽ ഉത്തരകൊറിയയുടെ ഡിസൈൽ ആണെന്നാണ് ആരോപണം.മിസൈൽ, മുങ്ങിക്കപ്പൽ, ആണവപദ്ധതികൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണിതെന്നാണ് ആരോപണം. ശത്രുക്കളെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാൻ കഴിയുന്ന അത്യാധുനിക മിഡ്ജെറ്റ് മുങ്ങിക്കപ്പലുകൾ ഈ രണ്ടു രാജ്യങ്ങളുടെ കൈവശം മാത്രമാണുള്ളത്.

ഇറാന്റെ ക്രൂസ് മിസൈൽ പരീക്ഷണങ്ങളെല്ലാം അമേരിക്കയെ ഏറെ ഭീതിപ്പെടുത്തുന്നതാണ്. ഇറാൻ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ക്രൂസ് മിസൈലാണ് മുങ്ങിക്കപ്പലിൽ നിന്ന് അടുത്തിടെ പരീക്ഷിച്ചത്. ഇത് അമേരിക്കയ്ക്കും അവരെ സഹായിക്കുന്നവർക്കും ഏറെ ഭീഷണി തന്നെയാണ്. അണ്വായുധം വഹിക്കാൻ ശേഷിയുള്ള ജാസ്ക്–2 ക്രൂസ് മിസൈലാണ് ഇറാൻ പരീക്ഷിച്ചത്. കടലിനടിയിൽ നിന്നും ഇറാൻ ക്രൂസ് മിസൈൽ പരീക്ഷിച്ചു. ക്രൂസ് മിസൈലുകളും മുങ്ങിക്കപ്പലുകളും നിർമിക്കാൻ ഇറാനെ സഹായിക്കുന്നത് കിം ജോങ് ഉൻ ആണെന്നാണ് പെന്റഗൺ ആരോപിക്കുന്നത്.

ഇറാന്റെ പ്രശസ്തമായ ഷഹാബ് 3 ഇടത്തരം മിസൈലുകളുടെ നിർമാണത്തിനുള്ള സ്ഥലമാണ് കോഡ് 7500. 'ഷൂട്ടിങ് സ്റ്റാർ' എന്നറിയപ്പെടുന്ന ഷഹാബിന് 186 മൈൽ വരെ രാസായുധ പോര്‍മുനകൾ വഹിച്ച് കുതിക്കാൻ കഴിയും. ഉത്തര കൊറിയയിൽ നിന്നാണ് ഈ മിസൈലുകൾ വാങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.പടിഞ്ഞാറൻ ഇറാനിലാണ് ലാർ ഗാരിസൺ ബേസ് സ്ഥിതിചെയ്യുന്നത്. പർവതനിരകളിലാണ് ഇതിന്റെ കവാടം. ഇത് വിശാലമായ തുരങ്ക സമുച്ചയമാണ്. ഈ സ്ഥലം വളരെ പരിരക്ഷിതവും സുരക്ഷിതവുമാണെന്നാണ് എൻ‌സി‌ആർ‌ഐ വൃത്തങ്ങൾ പറഞ്ഞത്. കർശനമായ സുരക്ഷ നിലനിർത്തുന്നതിനായി മൊബൈൽ ഫോൺ സിഗ്നലുകൾ, ഇന്റര്‍നെറ്റ് എന്നിവ വിലക്കിയ പ്രദേശങ്ങളാണ് ഇറാന്റെ രഹസ്യ കേന്ദ്രങ്ങൾ. ഇറാനിയൻ തീരത്താണ് മറ്റൊരു മിസൈൽ കേന്ദ്രം സ്ഥിതിചെയ്യുന്നത്.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment