Breaking

Wednesday 16 October 2019

ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന ഓപ്പറേഷൻ പവൻ

 ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന ഓപ്പറേഷൻ പവൻ

ശ്രീലങ്കയിലെ എൽടിടിഇ തീവ്രവാദികളിൽ നിന്നും ജാഫ്ന വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക ദൗത്യമായിരുന്നു ഓപ്പറേഷൻ പവൻ. മൂന്നാഴ്ച നീണ്ടു നിന്ന കനത്ത യുദ്ധത്തിനുശേഷം ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽടിടിഇയിൽ നിന്നു പിടിച്ചെടുത്തെങ്കിലും ചെറിയൊരു ചതിയിൽ നിന്ന് നഷ്ടമായത് നിരവധി സൈനികരെയാണ്. ആ ദൗത്യത്തിൽ 40 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 700 പേർക്ക് പരുക്കേറ്റു.ശ്രീലങ്കൻ പ്രസിഡന്റ് ജയെവർധനെയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട്, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് എൽടിടിഇ ഭീകരരെ നേരിടാൻ സൈന്യത്തിനു അനുമതി നല്‍കിയത്. എന്നാൽ തമിഴ്‌പുലികളെ പെട്ടെന്ന് തന്നെ കൂട്ടിലയ്‌ക്കാമായിരുന്ന ഒരു ദൗത്യം ചതി മൂലം പാളിപ്പോകുകയായിരുന്നു.

ദക്ഷിണ വ്യോമകമാൻഡിന്റെ ആദ്യ പ്രധാന ആക്രമണത്തിന് 22 വയസ് പൂർത്തിയായി. ആ ദൗത്യത്തിന്റെ കഥ, ഒപ്പം ഒരു ചതിതിയുടെ കഥ, ജീവൻ പണയപ്പെടുത്തി ദൗത്യം നിർവഹിച്ച വ്യോമസേനാനികൾ ഇന്ത്യൻ സൈനികരുടെ ജീവൻ ബലി കൊുത്തു എന്ന പേരുദോഷത്തിന്റെ കഥ, ആരോപണങ്ങളിലും അർധസത്യങ്ങളിലും പറന്നുയർന്ന പോരാട്ടത്തിന്റെ യഥാർഥ കഥ

ഒക്ടോബർ ഏഴ്, കൃത്യം 22 വർഷം മുൻപ് ശ്രീലങ്കയിലെ ജാഫ്‌നയിൽ ഇന്ത്യൻ ശാന്തിസേനയുടെ (ഐപികെഎഫ്) കമാൻഡർ ലഫ്‌റ്റനന്റ് ജനറൽ ദേപീന്ദർ സിങ് ജാഫ്‌ന യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തുന്നു. സാക്ഷാൽ വേലുപ്പിള്ള പ്രഭാകരനുമായി മുഖാമുഖം. സമാധാനപരമായ ഒത്തുതീർപ്പിന് അന്തിമശ്രമം. പക്ഷേ ശ്രമം നിഷ്‌ഫലം. ഒരിഞ്ചു വഴങ്ങില്ലെന്നും ഒത്തുതീർപ്പില്ലെന്നും പുലി പ്രഭാകരൻ തുറന്നടിക്കുന്നു. ദേപീന്ദർ സിങ് തിരികെ ഇന്ത്യൻ ക്യാംപിലെത്തും മുൻപെ തന്നെ എൽടിടിഇ ഇന്ത്യൻ സൈന്യത്തിനു നേരെ ആക്രമണവും അഴിച്ചു വിട്ടു.ഒക്ടോബർ 11ന് പ്രഭാകരനും മഹാതീയ അക്കമുള്ള എൽടിടിഇ നേതൃനിരയും ജാഫ്‌ന യൂണിവേഴ്‌സിറ്റി വളപ്പിലെ ആക്ഷൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽ ഒത്തുചേരുമെന്നു വിവരം. ഇനി കാത്തിരിക്കുന്നതിൽ അർഥമില്ല, ആഞ്ഞടിക്കാം, വളഞ്ഞു പിടിക്കാമെന്നു ധാരണ. പ്രത്യേക ഹെലികോപ്ടർ ഓപ്പറേഷൻ (സ്‌പെഷൽ ഹെലികോപ്ടർ ബോൺ ഓപ്പറേഷൻ - എസ്‌എച്ച്‌ബിഒ) നേരത്തെ തന്നെ ആസൂത്രണം ചെയ്‌തിരുന്നു.

മിന്നൽ പോലെ ആക്രമിക്കുക, നേതൃനിരയെ കീഴ്‌പ്പെടുത്തുക, എൽടിടിഇ ആക്രമണത്തിന്റെ മുന അതോടെ ഒടിയും... പക്ഷേ ശ്രീലങ്കയിൽ വ്യോമസേനയ്‌ക്ക് ആകെയുണ്ടായിരുന്നത് നാല് എംഐ - 8 ഹെലികോപ്‌റ്ററുകൾ. സൈനികരെ മുൻനിരയിലെത്തിക്കുക, പരുക്കേറ്റവരെ ഒഴിപ്പിക്കുക, സാധനങ്ങൾ എത്തിക്കുക തുങ്ങിയ സാധാരണ ദൗത്യം മാത്രം ചെയ്‌തിരുന്ന സംഘം.ശ്രീലങ്കൻ സേനയെ ഈ മിന്നലാക്രമണം അറിയിക്കുക എന്ന അബദ്ധം ഇന്ത്യൻ സംഘം ചെയ്‌തു. ശ്രീലങ്കൻ എയർ ഫോഴ്‌സിന്റെ ബെൽ 212 ഹെലികോപ്‌റ്റർ പിഞ്ഞാറു ഭാഗത്ത് ആക്രമിച്ച് പുലികളുടെ ശ്രദ്ധ തിരിക്കുമെന്നും അങ്ങനെ മിഷൻ സുഗമമാക്കാമെന്നും പ്ലാനിട്ടു. പക്ഷേ ഇതിനു നൽകിയ വില കനത്തതായി... ആക്രമണത്തിനു മുൻപു രഹസ്യം ചോർന്നു. ഒഴിഞ്ഞു പോകാൻ കഴിഞ്ഞില്ലെങ്കിലും പുലികൾക്ക് അത്യാവശ്യ തയാറെുപ്പിന് അവസരം ലഭിച്ചു.

ലാൻഡ് ചെയ്‌തപ്പോൾ പരിശീലനമുണ്ടായിരുന്ന പാരാ കമാൻഡോകൾ നിമിഷംകൊണ്ട് ഇറങ്ങി സജ്‌ജരായപ്പോൾ ഇത്തരം ആക്ഷനിൽ പങ്കെുത്തിട്ടില്ലാത്ത സിഖ് ജവാൻമാർ സാഹചര്യവുമായി പൊരുത്തപ്പെടാൻ സമയമെുത്തു, ധൃതിയിൽ വെടിക്കോപ്പുകൾ കുറെ ഹെലികോപ്‌റ്ററിൽ മറന്നു വച്ചു... തിരികെ പാലാലിയിലെ ഇന്ത്യൻ ബേസിലെത്തിയ ഹെലികോപ്‌റ്ററുകൾക്ക് ഇതിനകം വെടികൊണ്ട് കേടു പറ്റിയിരുന്നു.അനങ്ങാത്ത ഹെലികോപ്‌റ്ററുകൾ, ആശയവിനിമയം അറ്റതു മൂലം സമയത്തു നടക്കാതെ പോയ കരയാക്രമണം, പിന്തുണയില്ലാതെയും തിരിച്ചു കൊണ്ടു വരാൻ ഹെലികോപ്‌റ്ററില്ലാതെയും കുടുങ്ങിയ സൈനികർ... 29 സിഖ് എൽഐ സൈനികരും ആറ് പാരാ കമാൻഡോകളും വീരമൃത്യു വരിച്ചു.

ചില ഇംഗ്ലിഷ് പത്രങ്ങളിലും വാരികകളിലും വ്യോമസേനയുടെ പിടിപ്പുകേടും പിഴവും മൂലം ഇന്ത്യൻ സൈനികരുടെ ജീവൻ ബലി കൊടുത്തുവെന്ന മട്ടിൽ വാർത്ത. ഉദ്ദേശിച്ച സ്‌ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ പുലിമടയിൽകൊണ്ടു സൈനികരെ ഇറക്കി എന്ന് ആക്ഷേപം... മറ്റു വിഭാഗങ്ങൾക്കെല്ലാം ധീരതയ്‌ക്കുള്ള മെഡലുകൾ ലഭിച്ചപ്പോൾ വ്യോമസേനയിൽ നിന്നെത്തിയ എല്ലാ ശുപാർശകളും മരവിപ്പിക്കുകയായിരുന്നു

സംയുക്‌ത സേനാ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സിഖ് സൈനികരിൽ അവശേഷിച്ച ഏക ഓഫിസർ മേജർ ഷെയോനാൻ സിങ് സത്യം വെളിപ്പെുത്തി. ‘‘അവർ ജോലി കൃത്യമായി ചെയ്‌തു. കരസേന ആവശ്യപ്പെട്ട കൃത്യസ്‌ഥലത്തു തന്നെയാണ് വ്യോമസേന സൈനികരെ ഇറക്കിയത്. വ്യോമസേനാ പൈലറ്റുമാർ വീഴ്‌ച വരുത്തിയില്ലെന്ന് അവർ കണ്ടെത്തി.ആശയവിനിമയം തകർന്നതും ഇത്തരം ഓപ്പറേഷനു പരിശീലനം ലഭിച്ച കമാൻഡോകൾ ആവശ്യത്തിന് ഇല്ലാതിരുന്നതും മൂലം വഴി മാറിയതു ചരിത്രം. ഒറ്റ ഓപ്പറേഷനിൽ ശ്രീലങ്കയിലെ പുലികളെ മുഴുവൻ കൂട്ടിലാക്കാമായിരുന്ന ദൗത്യം വിജയത്തിനു തൊട്ടുത്ത് എത്തിയിട്ട് വഴുതി മാറുകയായിരുന്നു

തുടര്ന്ന് വായിക്കുക

No comments:

Post a Comment