പാലക്കാട്: ജലനിരപ്പ് പരമാവധിയി സംഭരണശേഷിയോട് അടുത്തതിനാല്‍ പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഇന്നു രാവിലെ പതിനൊന്നിന് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ മൂന്നു മുതല്‍ അഞ്ചു സെ.മീ. വരെയാണ് ഉയര്‍ത്തുക. പരമാവധി 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടിയില്‍ ഇന്നലെ ജലനിരപ്പ് 50.50 അടി (106.832 മീ.) രേഖപ്പെടുത്തി. നെല്ലിയാമ്പതി വനമേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്.
ഡാം തുറക്കുന്നതിനാല്‍ അയിലൂര്‍, മംഗലം, ഗായത്രി, 'ാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സി. എന്‍ജിനീയര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 31 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. അന്ന് ഓഗസ്റ്റ് 16 മുതല്‍ അഞ്ചു ദിവസം 60 സെന്റി മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒമ്പത് സെ.മീ. ആയി താഴ്ത്തി. നേരത്തെ 20 സെ.മീ. ആയിരുന്ന ഷട്ടറുകള്‍ ബുധനാഴ്ച 15 സെ മീ. ആക്കിയിരുന്നു. മഴ കുറഞ്ഞതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ ഇന്നലെ വീണ്ടും താഴ്ത്തിയത്. 113.77 മീറ്ററാണ് മലമ്പുഴയിലെ ഇന്നലത്തെ ജലനിരപ്പ്. വ്യാഴാഴ്ച 0.04 മി മീ മഴയാണ് പ്രദേശത്ത് ലഭിച്ചത്.
കഴിഞ്ഞമാസം തുറന്ന മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും നിലവില്‍ അഞ്ചു സെന്റി മീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഷട്ടറുകള്‍ അഞ്ച് സെ മീ ആയിരുന്നെങ്കിലും പിന്നീട് മൂന്നാക്കി കുറച്ചിരുന്നു. പിന്നീട് ഡാമിലെ ജലനിരപ്പും സഞ്ചാരികളുടെ തിരക്കും പരിഗണിച്ചാണ് വീണ്ടും അഞ്ച് സെ.മീ. ആക്കിയത്. 77.88 മീറ്റര്‍ പരമാവധി ജലനിരപ്പുള്ള ഡാമില്‍ ഇന്നലെ 77.7 മീറ്റര്‍ വെള്ളമാണുള്ളത്. കാഞ്ഞിരപ്പുഴ ഡാമിലെ മൂന്ന് ഷട്ടറുകളും മൂന്ന് സെന്റി മീറ്ററാക്കി താഴ്ത്തി. തിങ്കളാഴ്ച ഷട്ടറുകള്‍ 35 സെന്റി മീറ്ററാക്കി ഉയര്‍ത്തിയിരുന്നു. 97.53 മീറ്റര്‍ പരമാവധി സം'രണശേഷിയുള്ള ഡാമില്‍ നിലവില്‍ 94.2 മീറ്ററാണ് ജലനിരപ്പ്.
Friday, 13 September 2019
പോത്തുണ്ടി ഡാം ഷട്ടറുകൾ ഇന്ന് തുറക്കും
Tags
# Metro Vaartha
About Malayalam News Feeds
Get latest and breaking news at leading Malayalam News Feeds blog. Find top stories related to politics, sports, sandalwood gossips and videos...
Metro Vaartha
Labels:
Metro Vaartha
Subscribe to:
Post Comments (Atom)
No comments:
Post a Comment