ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻസിപിക്ക് കനത്ത തിരിച്ചടി. എൻസിപിയുടെ ലോക്സഭാംഗമായ ഉദയൻരാജെ ഭോസാലെ എംപി സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നു. ശനിയാഴ്ച കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ബിജെപി അംഗത്വം ഭോസാലെയ്ക്കു നൽകി. ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്തു.
എൻസിപിയിൽനിന്നും രാജിവയ്ക്കുകയാണെന്ന് വെള്ളിയാഴ്ച ഭോസാലെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാവിലെ ലോക്സഭാ സ്പീക്കർ ഓം ബിർലയെ കണ്ട് ഭോസാലെ രാജി സമർപ്പിച്ചു. ഫഡ്നാവിസിനൊപ്പമാണ് ഭോസാലെ ഡൽഹിയിലേക്ക് വന്നത്. ഛത്രപതി ശിവജിയുടെ പിന്തുടർച്ചക്കാരനാണ് സത്താറ എംപിയായ ഉദയൻരാജെ.
മഹാരാഷ്ട്രയിൽ എൻസിപിയുടെ ഉരുക്കുകോട്ടയാണ് സത്താറ. 1999 മുതൽ ഇവിടെ എൻസിപിയാണു വിജയിക്കുന്നത്. സത്തറായിലെ എംഎൽഎയും ഉദയൻരാജെയുടെ ബന്ധുവുമായ ശിവേന്ദ്രസിംഗ് ജൂലൈ 31 ന് ബിജെപിയിൽ ചേർന്നിരുന്നു.
തുടര്ന്ന് വായിക്കുക
No comments:
Post a Comment