തൃശൂർ: ആർപ്പുവിളികളും ആരവങ്ങളും പൊൻമീശകളിളക്കുന്ന കുടവയറുകളിലേക്ക് മിഴി തുറക്കുമ്പോൾ തൃശൂരിൽ ഇന്ന് ആഘോഷത്തിന്റെ പുലികളി. വടക്കുന്നാഥ മൈതാനത്തിന് ചുറ്റിലും നഗരവുമെല്ലാം പുലിക്കൂട്ടങ്ങൾ നിറയും. നാലോണ നാളിലെ പുലികളി മഹോത്സവത്തോടെ തൃശൂരിന്റെ ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങും. ഇന്ന് വൈകിട്ട് നാലിനാണ് പുലികളി. ആദ്യപുലിക്കൂട്ടം 4.30ന് റൗണ്ടിലെത്തും.
പുലികളിക്കായി ആറ് ടീമുകളാണെത്തുന്നത്. വിയ്യൂരിൽ നിന്ന് വിയ്യൂർ ദേശവും, സെന്ററും, കോട്ടപ്പുറത്തു നിന്ന് കോട്ടപ്പുറം ദേശവും, സെന്ററും എന്നിങ്ങനെം ടീമുകളെത്തും. തൃക്കുമാരംകുടം, അയ്യന്തോൾ എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് രണ്ട് ടീമുകൾ. വിയ്യൂർ ദേശം ഇക്കുറിയും പെൺപുലികളെ ഇറക്കുന്നുണ്ട്. വിയ്യൂരിലെ 51 അംഗ പുലിപ്പടയിൽ നാല് വനിതകളാണുള്ളത്. ഒരു ടീമിന് ഒന്നര ലക്ഷം വീതമാണ് കോർപ്പറേഷൻ നൽകുന്നത്.
നിശ്ചല ദൃശ്യങ്ങൾ, മികച്ച ടീം, കളിക്കാരൻ, മേളം തുടങ്ങിയവയ്ക്കുള്ള പുരസ്കാരങ്ങളുമുണ്ട്. ഓരോ ടീമുകളും വൻ തുകയാണ് പുലിക്കളിക്കായി ചെലവിടുന്നത്. ആറ് സംഘങ്ങളെ ഉള്ളൂവെങ്കിലും പുലികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. പരമാവധി പേരെ പുലികളാക്കാനാണ് ഓരോ ദേശങ്ങളുടേയും തീരുമാനം. കുടവയറും കളിയിലെ മികവും നോക്കിയാണ് പുലിക്കളിക്കാരെ കണ്ടെത്തുന്നത്. മലയാളികൾ അവസരം തേടുന്നതിനാൽ ബംഗാളികളെ അധികം പങ്കെടുപ്പിക്കേണ്ടി വരില്ലെന്നാണ് സൂചന. പങ്കെടുക്കുന്നത് സംഘങ്ങൾ - 6, ഒരു സംഘത്തിലെ പരമാവധി അംഗങ്ങൾ - 51, മേളസംഘത്തിലെ അംഗങ്ങൾ - 35, നിശ്ചല ദൃശ്യം - 2 വീതം,പുലിവണ്ടി - 1
Friday, 13 September 2019
പുലികളിറങ്ങും ഇന്ന് വൈകിട്ട്
Tags
# Metro Vaartha
About Malayalam News Feeds
Get latest and breaking news at leading Malayalam News Feeds blog. Find top stories related to politics, sports, sandalwood gossips and videos...
Metro Vaartha
Labels:
Metro Vaartha
Subscribe to:
Post Comments (Atom)
No comments:
Post a Comment