Breaking

Friday, 13 September 2019

സുപ്രീം കോടതി വിധിക്ക് കാരണം അതോറിറ്റിയുടെ പിടിവാശി

കൊ​ച്ചി : തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ര​ടി​ലെ ഫ്ളാ​റ്റ് നി​ര്‍മ്മാ​താ​ക്ക​ള്‍ക്ക് പ​ഞ്ചാ​യ​ത്ത് അ​യ​ച്ച കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​പ്പോ​ള്‍ തു​ട​ങ്ങി​യ പ്ര​ശ്ന​മാ​ണ് ഇ​പ്പോ​ള്‍ നാ​ല് ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ പൊ​ളി​ക്ക​ണമെ​ന്ന സുപ്രീംകോടതി വിധി വരെയെത്തിച്ചത്. ഹൈ​ക്കോ​ടി​ത​യു​ടെ വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി​യാ​ണ് പ്രത്യാഘാതങ്ങൾ കണക്കി ലെടുക്കാതെ സുപ്രീം കോടതിയെ സമീപിച്ചത്.

സം​ഭ​വം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ വ​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം കൈ​വി​ട്ടു. കേ​സ് പ​രി​ഗ​ണി​ക്ക​വേ വി​ഷ​യം ഹൈ​ക്കോ​ട​തി​ക്കു വി​ടാ​മെ​ന്നാ​ണ് ജ​സ്റ്റി​സ് മി​ശ്ര തു​ട​ക്ക​ത്തി​ല്‍ പ​റ​ഞ്ഞ​ത്. എന്നാ‌ൽ അതോറിറ്റി അന്ന് സമ്മതിച്ചില്ല.  സു​പ്രീം​കോ​ട​തി​ത​ന്നെ പ​രി​ഗ​ണി​ച്ചാ​ല്‍മ​തി​യെ​ന്ന അവ‌രുടെ പിടിവാശിക്ക് മുന്നിൽ ജസ്റ്റിസ് മിശ്ര സ​മ്മ​തി​ക്കുകയായിരുന്നു. തു​ട​ര്‍ന്ന് ഹ​ര്‍ജി​യും നി​യ​മ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച അ​രു​ണ്‍ മി​ശ്ര ഉ​ത്ത​ര​വി​ട്ട​പ്പോ​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റും തീ​ര​ദേ​ശ സം​ര​ക്ഷ​ണ സ​മി​തി​യും ശ​രി​ക്കും പെ​ട്ടു. ഒ​രു​മാ​സ​ത്തി​ന​കം ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ച്ച്‌ റി​പ്പോ​ര്‍ട്ടു ന​ല്‍ക​ണ​മെ​ന്ന് മെ​യ് എ​ട്ടി​ന് ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ക്കു​ക​യ​യി​രു​ന്നു ജ​സ്റ്റി​സ് മി​ശ്ര.

പൊ​തു​വേ സം​ഭ​വി​ക്കാ​റു​ള്ള​തു​പോ​ലെ നി​ര്‍മ്മാ​താ​ക്ക​ള്‍ക്ക് വ​ന്‍തു​ക പി​ഴ​ചു​മ​ത്തു​മെ​ന്നേ അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​ള്ളൂ. പൊ​ളി​ക്കാ​നു​ള്ള ഉ​ത്ത​ര​വു​വ​രു​ന്ന​തു​വ​രെ ഫ്ളാ​റ്റു​ട​മ​ക​ള്‍ സു​പ്രീം​കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. ഇ​തും കേ​സി​ല്‍ നി​ര്‍ണാ​യ​ക​മാ​യി മാ​റി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ വ​ര്‍ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റു​ക​ളാ​ണി​വ​യെ​ന്ന വി​വ​രം കോ​ട​തി അ​റി​ഞ്ഞോ​യെ​ന്നു​പോ​ലും പ​ല​രും സം​ശ​യം ഉ​ന്ന​യി​ച്ചു. കൊ​ച്ചി അ​ട​ക്കം തീ​ര​ദേ​ശ ജില്ലകളിൽ നി​യ​മം ലം​ഘി​ച്ചു പ​ണി​ത നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. സു​പ്രീം​കോ​ട​തി വി​ധി ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ മ​റ്റെ​ല്ലാ​യി​ട​ത്തും സ​മാ​ന​മാ​യ സ്ഥി​തി വ​രും. ഇ​ത്് കാ​ര്യ​ങ്ങ​ള്‍ മൊ​ത്ത​ത്തി​ല്‍ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ എ​ത്തി​ക്കും.

തുടര്ന്ന് വായിക്കുക

No comments:

Post a Comment