Breaking

Friday, 13 September 2019

കൊ​ച്ചി​യി​ൽ കോ​ടി​ക​ളു​ടെ കു​ടി​വെ​ള്ള ക​ച്ച​വ​ടം

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ  യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ കോ​ടി​ക​ളു​ടെ കു​ടി​വെ​ള്ള കച്ചവടം വ്യാ​പ​ക​മാ​വു​ന്നു. ചെ​റു​തും വ​ലു​തു​മാ​യി ആ​യി​രം ലി​റ്റ​ർ മു​ത​ൽ പ​തി​നാ​യി​രം ലി​റ്റ​വ​രെ ശേ​ഖ​രി​ക്കാ​വു​ന്ന ടാ​ങ്ക​റു​ക​ളി​ലാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ട​ക്കാ​ല​ത്ത് ടാ​ങ്ക​ർ ലോ​റി​ക​ൾ പ​രി​ശോ​ധ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ല. പ​ല ടാ​ങ്ക​റു​ക​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തും ഇ​തേ ടാ​ങ്ക​റി​ൽ ത​ന്നെ​യാ​ണെ​ന്ന താ​ണ് പേ​ടി​പെ​ടു​ത്തു​ന്ന വ​സ്തു​ത.
 
ഒ​രു വ​ലി​യ​ടാ​ങ്ക​ർ ലോ​റി​വെ​ള്ള​ത്തി​ന്  മൂ​വാ​യി​ര​ത്തി അ​റു​നൂ​റു  മു​ത​ൽ നാ​ലാ​യി​ര​ത്തി അ​ഞ്ഞൂ​റു രൂ​പ വ​രെ മേ​ടി​ക്കു​ന്നു​ണ്ട്  - ഇ​ത് ത​ന്നെ കു​ള​ത്തി​ലേ​യും, തോ​ട്ടി​ലേ​യും വെ​ള്ള​മാ​ണെ​ങ്കി​ൽ അ​ല്പ​സ്വ​ൽ​പ്പ കു​റ​വും ല​ഭി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ക​ളാ​ണ് ഇ​ത് നി​യ​ന്ത്രി​ക്കേ​ണ്ട​ത്, എ​ന്നാ​ൽ അ​വ​ർ അ​ത് ക​ലക്റ്റ​റു​ടെ മേ​ലി​ൽ ചാ​രി ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ക​ലക്റ്റർ​ക്ക് വെ​ള്ള​ത്തി​ന് രൂ​ക്ഷ ക്ഷാ​മ​മോ വ​ര​ൾ​ച്ച​യോ ഉ​ണ്ടാ​വു​ന്ന സ​മ​യ​ത്ത് മാ​ത്ര​മേ ഇ​ട​പെ​ടേ​ണ്ട​തു​ള്ളു - അ​ല്ലാ​ത്ത​പ്പേ​ൾ അ​താ​തു പ്ര​ദേ​ശ​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ, ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്റ് എ​ന്നി​വ​ർ​ക്കാ​ണ് ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം.

ശേ​ഖ​രി​ക്കു​ന്ന കു​ടി​വെ​ള്ളം എ​വി​ടു​നി​ന്ന് ആ​ണ് എ​ന്നോ ശു​ദ്ധീ​ക​രി​ക്കു​ന്ന​ണോ എ​ന്നോ ആ​രും പ​രി​ശോ​ധി​ക്കാ​റി​ല്ല. മി​ക്ക പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും, ഹോ​സ്പി​റ്റ​ലു​ക​ളി​ലും, ഫ്ലാ​റ്റു​ക​ളി​ലും ഈ ​ടാ​ങ്ക​ർ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്- ഇ​ത് അ​നോ​ഷി​ക്കേ​ണ്ട വി​വി​ധ വ​കു​പ്പു​ക​ളി​ലു​ള്ള​വ​ർ​ക്കും ശു​ദ്ധ​ജ​ല​ത്തി​ന്‍റെ ബി​സി​ന​സ്സ് ഉ​ണ്ടെ​ന്ന് പ​ര​ക്കേ ആ​ക്ഷേ​പം ഉ​ണ്ട്. കോ​ടി​ക​ൾ മ​റ​യു​ന്ന ഈ ​ബി​സി​ന​സ്സി​ന് വി​ജി​ല​ൻ​സ്ല​ന്വ​ഷ​ണം വേ​ണ​മെ​ന്നും ഇ​തി​നെ​തി​രെ ജ​ന പ​ക്ഷം ക​ലക്റ്റ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​ൺ​വീ​ന​ർ ബെ​ന്നി ജോ​സ​ഫ് മെ​ട്രൊ വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment