Breaking

Friday, 13 September 2019

യുവ വ്യവസായിക്കു നേരെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൈയേറ്റ ശ്രമം; യാതൊരു പ്രകോപനവുമില്ലാതെ വ്യവസായിയെ മര്‍ദ്ദിച്ചെന്ന് പരാതി; സിപിഎം നേതാവിനെതിരെ കേസെടുത്തു

കൊല്ലം : യുവ വ്യവസായിയെ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. കൊട്ടാരക്കര നെടുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗമായ ഗോപു കൃഷ്ണന്‍ സംഗം ചേര്‍ന്ന് യുവ വ്യവസായിയെ മര്‍ദ്ദിച്ചെന്നാണ് പരാതി.

അരുണ്‍ രാജിന്റെ കാര്‍ ഒരു ബൈക്കില്‍ തട്ടിയതുമായി ബന്ധപെട്ടാണ് തര്‍ക്കം ആരംഭിച്ചത്. ഇരുവിഭാഗവും തമ്മില്‍ സംസാരിക്കുന്നതിനിടെ സി പിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗമായ ഗോപു കൃഷ്ണന്‍ സ്ഥലത്ത് എത്തി. ബൈക്കുകാരന്റെ പക്ഷം ചേര്‍ന്ന പ്രാദേശിക നേതാവ് യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു.  

അരുണ്‍രാജ് കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോപു ക്യഷ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഏരിയ കമ്മിറ്റി അംഗത്തിനെതിരെ യുവ വ്യവസായി സിപിഎം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കി കഴിഞ്ഞു. 

എന്നാല്‍ മര്‍ദ്ദനത്തില്‍ പങ്കില്ലിന്നും തര്‍ക്കം പരിഹരിക്കാന്‍ മാത്രമേ ശ്രമിച്ചുള്ളന്നുമാണ് സിപിഎം പ്രാദേശിക നേതാവ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഗോപു കൃഷ്ണന്റെ പേരില്‍ ഇതിനു മുമ്പും കൈയേറ്റ ശ്രമത്തിന് കേസെടുത്തിട്ടുള്ളതാണ്. ഒരു വര്‍ഷം മുമ്പ് സിപിഐക്കാരിയായ എഴുകോണ്‍ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. 

 

തുടര്ന്ന് വായിക്കുക

No comments:

Post a Comment