അമ്പലപ്പുഴ:വിളിച്ചാലും കേൾക്കാതെ തടുത്താലും നിൽക്കാതെ സ്വർണവില കുതിക്കുമ്പോൾ നാടാകെ ഉയരുന്നത് വേവലാതിയുടെ ദീർഘനിശ്വാസം.സ്വർണത്തിന്റെ മൂല്യത്തിലും മായിക കാന്തിയിലും മതിമറക്കുന്ന പിടിച്ചുപറിക്കാരുടെയും മോഷ്ടാക്കളുടെയും ഭീഷണി നാൾക്കുനാൾ വർധിച്ചുവരികയാണ്.ബസുകളിലും തീവണ്ടികളിലും നടവഴികളിലും കവർച്ചാസംഘം അദൃശ്യ സാനിധ്യമായി കഴിഞ്ഞു.ഇരകളെ നോട്ടമിട്ട് പിന്തുടരുന്ന ഇക്കൂട്ടർ കണ്ണിൽപ്പെട്ടത് അഴിച്ചടുക്കുവാൻ പറ്റിയില്ലെങ്കിൽ ആഭരണങ്ങൾ അണിഞ്ഞ അവയവങ്ങൾ വരെ അറുത്തെടുക്കുമെന്ന അവസ്ഥയാണുള്ളത്.
സ്വർണത്തിളക്കത്തിലേക്ക് പിന്തിരിഞ്ഞൊന്നു നോക്കിയാൽ ആരും മൂക്കത്തു വിരൽവച്ചുപോവും.ആർക്കും വേണ്ടാത്ത വലിയ പകിട്ടൊന്നും ഇല്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു പൊന്നിന് സ്വാതന്ത്യത്തിനു മുൻപ് ബ്രിട്ടീഷ് വാഴ്ചക്കാലത്ത് 13 രൂപയ്ക്കായിരുന്നു നാട്ടിൽ ഒരു പവൻ സ്വർണം വിറ്റിരുന്നത്.1947ൽ ഇന്ത്യ സ്വതന്ത്രയാകുമ്പോൾ പൊന്നിന്റെ വില അറുപതിൽ എത്തിയിരുന്നതായി ചരിത്രത്തിന്റെ സംഭരണപ്പുരകളിൽ രേഖപ്പടുത്തിയിട്ടുണ്ട്.1960 കാലഘട്ടത്തിൽ മാത്രമേ സ്വർണ്ണത്തിന് നൂറ് തൊടാനായിരുന്നുള്ളു.1985ൽ വില നാലക്കം കടന്നു.അന്ന് 1,572 രൂപയ്ക്കും 2010ൽ എത്തുമ്പോൾ സ്വർണക്കട്ടി അഞ്ച ക്കത്തിൽ 12,250 രൂപയ്ക്കും വിൽപ്പന നടന്നിരുന്നു.2012ൽ ഇരുപതിനാ യിരം തൊട്ട പൊന്നിൻകട്ട പിന്നീട് തിരിഞ്ഞു നോക്കിയതേ ഇല്ല.ഇന്നലെ ഗ്രാമിന് 3485 രൂപയാണ് സ്വർണത്തിന്റെ വിപണി വില.അതായത് ഒരു പവൻ വേണമെങ്കിൽ 27880 രൂപയും പണിക്കൂലിയും കൂടാതെ ജിഎസ്ടിയും നൽകണം.
വാശിയേറിയ ഓട്ടത്തിനിടയിൽ ഇടക്കു തെല്ലു നേരം കിതച്ചു നിന്നിരുന്നെങ്കിലും അന്നേരവും പിന്നോട്ടു നോക്കാൻ ഒട്ടും തയ്യാറായില്ല.സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കും വിവാഹ കമ്പോളത്തിലെ വില്ലനും നായകനും എന്ന വേഷത്തിലും ആവശ്യക്കാർ ചുറ്റും കൂടാൻ വെപ്രാളപ്പെട്ടു തുടങ്ങിയതോടെയാണ് പൊന്നിന് വല്ലാത്ത ഗമ കൂടിയത്.കനകത്തെ സ്വന്തമാക്കാനുള്ള തത്രപ്പാടിൽ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അനുദിനം കൂടുകയാണെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്.ബസ്സുകളിലും തീവണ്ടികളിലും അതിനെക്കാളുപരി ഇരുചക്രവാഹനങ്ങളിലും സ്വർണാഭരണങ്ങളണിഞ്ഞുള്ള യാത്ര ഒട്ടും സുരക്ഷിതമല്ലാതായി വരികയാണ്.സ്വർണവില റെക്കാർഡ് ഭേദിച്ചു മുന്നേറാൻ തുടങ്ങിയതോടെ വാങ്ങുന്നതിനെക്കാൾ കൂടുതൽപ്പേർ വിൽക്കാനാണെത്തുന്നതെന്ന് ജുവലറി ജീവനക്കാർ പറ യുന്നു.
സമ്പന്നർ പോലുമിപ്പോൾ സ്വർണം വാങ്ങാൻ അറച്ചുനിൽക്കുകയാണ്. മറ്റു ഗത്യന്തരമില്ലാതെ വിവാഹാവശ്യങ്ങൾക്ക് സാധാരണക്കാർ എത്തുന്നുണ്ടെങ്കിലും ഇവർ കുറഞ്ഞ തോതിലെ ആഭരണങ്ങൾ വാങ്ങുന്നുള്ളു.നോക്കിയിരിക്കെ പവൻ വില റോക്കറ്റിന്റെ വേഗതയിൽ കുതിക്കാൻ തുടങ്ങിയതോടെ കടൽ മാർഗവും കരമാർഗവും വിമാനമാർഗവുമുള്ള സ്വർണക്കള്ളക്കടത്തിന്റെ ഹബ്ബായി സംസ്ഥാനം മാറിയിട്ടുണ്ട്.ഇന്ത്യയിൽ പ്രതിവർഷം 850ഓളം ടൺ സ്വർണം വിനിമയം ചെയ്യപ്പെടുന്നുണ്ട്.ഇതിന്റെ 60ശതമാനം ഇടപാടുകളും ദക്ഷിണേന്ത്യയിലാണ്.ഇതിൽ നേർപകുതി ഇടപാടുകളുടെ താവളം കേരളമാണെന്നാണ് ഔദ്യോഗിക കണക്ക്.രാഷ്ട്രീയ പ്രവർത്തകർ മുതൽ സിനിമാ-സീരീയൽ നടീ –നടന്മാർ തുടങ്ങി മിമിക്രി കലാകാരന്മാരും ഭീകരസംഘടനകളും വരെ സ്വർണ്ണക്കടത്തിൽ പങ്കാളികളാണത്രെ.
Friday, 13 September 2019
പൊന്നിന് തീവില: പിറകെയുണ്ട് മോഷ്ടാക്കൾ
Tags
# Metro Vaartha
About Malayalam News Feeds
Get latest and breaking news at leading Malayalam News Feeds blog. Find top stories related to politics, sports, sandalwood gossips and videos...
Metro Vaartha
Labels:
Metro Vaartha
Subscribe to:
Post Comments (Atom)
No comments:
Post a Comment