Breaking

Friday, 13 September 2019

ഇക്കുറിയും ഓ​ണ​സ​ദ്യ വി​ള​മ്പാ​ൻ മ​ന്ത്രി​യെ​ത്തി

മു​ഹ​മ്മ: പ​തി​വു​പോ​ലെ തി​രു​വോ​ണ​നാ​ളി​ലും മു​റ്റ​ത്ത്  കാ​ല​ന​ക്കം കേ​ൾ​ക്കാ​ൻ  ശ്ര​ദ്ധ​യോ​ടെ വീ​ടി​നു​ള്ളി​ൽ അ​വ​ർ കാ​ത്തി​രു​ന്നു.  കാ​സ​റോ​ളി​ലാ​ക്കി​യ ചൂ​ടു​ള്ള ഭ​ക്ഷ​ണ​വു​മാ​യി സാ​ന്ത്വ​ന പ​രി​ച​ര​ണ  പ്ര​വ​ർ​ത്ത​ക​ർ ഉ​ച്ച​യ്ക്ക് വീ​ട്ടു​മു​റ്റ​ത്തേ​യ്ക്ക് വ​രു​ന്ന​ത്, കാ​ല​ന​ക്ക​ത്താ​ൽ തി​രി​ച്ച​റി​യാ​നാ​വും അ​വ​ർ​ക്ക്. പ​തി​വ് തെ​റ്റി​യി​ല്ല. തി​രു​വോ​ണ നാ​ളി​ലും മ​റ്റ് തി​ര​ക്കു​ക​ൾ മാ​റ്റി​വ​ച്ച്   പ്ര​വ​ർ​ത്ത​ക​ർ ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി. 

സാ​ധാ​ര​ണ ഊ​ണ​ല്ല, സ​ദ്യ. കാ​യ വ​റു​ത്ത​തും  പാ​യ​സ​വും അ​ട​ങ്ങി​യ രു​ചി​ക​ര​മാ​യ സ​ദ്യ. ഈ ​സ​ദ്യ വി​ള​മ്പി പൊ​തി ത​യ്യാ​റാ​ക്കി​യ​ത് ധ​ന​കാ​ര്യ​മ​ന്ത്രി​യാ​ണെ​ന്നു​കൂ​ടി അ​റി​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്ക് സ​ന്തോ​ഷം ഇ​ര​ട്ടി​യാ​യി.തി​രു​വോ​ണ നാ​ളി​ൽ വി​ശ​പ്പ് ര​ഹി​ത​മാ​രാ​രി​ക്കു​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണ​ർ​കാ​ട്ടെ അ​ടു​ക്ക​ള​യി​ൽ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ധ​ന​കാ​ര്യ    മ​ന്ത്രി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക്കാ​ണ്.  മ​ണ്ണ​ഞ്ചേ​രി, മാ​രാ​രി​ക്കു​ളം തെ​ക്ക്, ആ​ര്യാ​ട്, മു​ഹ​മ്മ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 400 പേ​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ദി​നം​തോ​റും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. ഓ​ണ​മാ​യ​തി​നാ​ൽ സ​ദ്യ​യാ​ണ് ഒ​രു​ക്കി​യ​ത്. പാ​യ​സ​മ​ട​ക്കം പാ​ത്ര​ങ്ങ​ളി​ലാ​ക്കി വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന 'വി​ള​മ്പ​ലി​ന് ' മ​ന്ത്രി​ത​ന്നെ നേ​തൃ​ത്വം ന​ൽ​കി.

ക​ഴി​ഞ്ഞ 21 മാ​സ​മാ​യി    വി​ശ​പ്പ് ര​ഹി​ത​മാ​രാ​രി​ക്കു​ളം പ​ദ്ധ​തി തു​ട​ർ​ന്നു വ​രി​ക​യാ​ണ്. പ്രാ​യ​മാ​യ​തി​നാ​ലും അ​സു​ഖ​മാ​യ​തി​നാ​ലും പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ഒ​രാ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ന് 20 രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്. ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് 8000 രൂ​പ ചെ​ല​വ് ഉ​ണ്ടാ​കും. ഇ​ത് കൂ​ടാ​തെ 80 വാ​ർ​ഡു​ക​ളി​ലാ​യി 400 പേ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​തി​ന് 150 ന് ​മേ​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ദി​നം​തോ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​മു​ണ്ട്.

പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ട്ര​സ്റ്റി​ന്റെ ജ​ന​കീ​യ അ​ടു​ക്ക​ള​യി​ലാ​ണ് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത്. സ്പോ​ൺ​സ​ർ​മാ​രി​ലൂ​ടെ​യാ​ണ് ഈ ​ചെ​ല​വു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​ത്. ഓ​രോ​രു​ത്ത​രും വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കു​ന്ന സ്പോ​ൺ​സ​ർ​ഷി​പ്പ് തു​ക​യാ​ണ് ജ​ന​കീ​യ അ​ടു​ക്ക​ള​യി​ലെ വ​രു​മാ​നം. 

തി​രു​വോ​ണ​ദി​ന​ത്തി​ൽ സ്പോ​ൺ​സ​ർ​ഷി​പ്പ് തു​ക​യു​മാ​യി വ​ന്ന​വ​രി​ൽ നി​ന്നും ധ​ന​മ​ന്ത്രി ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി. ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി അ​ഡ്വ.​ആ​ർ.​റി​യാ​സ്, ചെ​യ​ർ​മാ​ൻ കെ.​വി.​ര​തീ​ഷ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​വി​നീ​ത​ൻ, സി.​കെ.​ര​തി​കു​മാ​ർ, വി.​കെ.​ഉ​ല്ലാ​സ്, ജോ​സ് ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment