തിരുവല്ല: വിസ്മയ കാഴ്ചകളുടെ നിറച്ചാർത്തൊരുക്കുന്ന ഓണം ഫെസ്റ്റിൽ ജനത്തിരക്കേറുന്നു. പ്രവേശന കവാടത്തിൽ അയ്യായിരം ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന കൃത്രിമ വനവും മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെയും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അടക്കമുള്ള പ്രശസ്തരുടെ മെഴുക് പ്രതിമ ഉൾപ്പെടുന്ന വാക്സ് മ്യൂസിയം അടക്കമുള്ള വിസ്മയ കാഴ്ചകളാണ് കാണികളെ ഏറെ ആകർഷിക്കുന്നത്.
ഫെസ്റ്റ് നഗരിയിൽ ഒരുക്കിയിരിക്കുന്ന അമ്യൂസ്മെന്റ് പാർക്കിൽ അമ്പത് കിലോമീറ്റർ വേഗത്തിൽ വളഞ്ഞും പുളഞ്ഞുമോടുന്ന ഡ്രാഗൺ ട്രെയിൻ, നമ്മൾ പോലുമറിയാതെ നമ്മെ നൃത്തം ചെയ്യിക്കുന്ന ബ്രേക്ക് ഡാൻസ് എന്ന റൈസും സലാം ബോംബെ എന്ന പറക്കും തളികയും കടൽ തിരമാലകൾക്ക് മേൽ സഞ്ചരിക്കുന്ന പ്രതീതി ഉളവാക്കുന്ന കൊളംബസ് അടക്കമുള്ള റൈഡുകൾ കുട്ടികളും മുതിർന്നവരും ഒരു പോലെ ആസ്വദിക്കുന്നവയാണ്. മൂന്ന് ബൈക്കുകളിലും ഒരു മാരുതി കാറിലുമായി നാല് യുവാക്കൾ മരണക്കിണറിൽ കാഴ്ചവെയ്ക്കുന്ന അഭ്യാസം ഏവരെയും ത്രസിപ്പിക്കുന്നതാണ്. ഗൃഹോപകരണങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കൾ ഏറെ വിലക്കുറവിൽ ലഭ്യമാകുന്ന സ്റ്റാളുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വടക്കൻ മലബാറിലേതടക്കമുള്ള വ്യത്യസ്ത രുചിക്കൂട്ടുകൾ ഒരുക്കുന്ന ഫുഡ് കോർട്ട് ഫെസ്റ്റിൽ എത്തുന്നവരെ ഏറെ ആകർഷിക്കുന്നുണ്ട്. ചലച്ചിത്ര - ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന കലാസന്ധ്യകൾ ഫെസ്റ്റിന് മാറ്റ് കൂട്ടുന്നവയാണ്, ട്രാവൻകൂർ കൾച്ചറൽ സൊസൈറ്റിയും മാധ്യമ പ്രവർത്തക കൂട്ടായ്മയും ചേർന്നൊരുക്കുന്ന ഓണം ഫെസ്റ്റ് 18 ന് സമാപിക്കും.
Friday, 13 September 2019
ഓണം ഫെസ്റ്റില് തിരക്കേറുന്നു
Tags
# Metro Vaartha
About Malayalam News Feeds
Get latest and breaking news at leading Malayalam News Feeds blog. Find top stories related to politics, sports, sandalwood gossips and videos...
Metro Vaartha
Labels:
Metro Vaartha
Subscribe to:
Post Comments (Atom)
No comments:
Post a Comment