അമ്പലപ്പുഴ :മാലിന്യങ്ങള്‍ കൊണ്ട് ദുര്‍ഗന്ധം വമിക്കുന്ന മുണ്ടാര്‍ പുനരുദ്ധരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മുട്ടാത്ത വാതലുകളില്ല.ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍,ലീഗല്‍സര്‍വ്വീസ് സൊസൈറ്റിയെന്നുവേണ്ട പലവാതലുകളിലും പതിറ്റാണ്ടുകളായി ആവലാതിപ്പെടുകയാണ് നാട്ടുകാര്‍ .നാളിതുവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
അറവുശാലകൾ, ഹോട്ടലുകള്‍,വീടുകള്‍,ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളുടെ സംഭരണകേന്ദ്രമായി മാറിയിരിക്കുകയാണ് മുണ്ടാര്‍.അതുപോലെ നദീ തീരങ്ങള്‍ സ്വകാര്യവ്യക്തികള്‍ കയ്യേറുന്നതും മുണ്ടാറിന് ചരമഗീതമെഴുതുകയാണെന്നു പറയാം.മാലിന്യങ്ങള്‍ ക്രമാതീതമായി വർധിക്കുന്നതോടെ ജലജന്യസംക്രമണരോഗങ്ങള് പിടിപെടാനുള്ള സാധ്യതകൂടുതലാണെന്ന് ആരോഗ്യമേഖല മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇവിടെബോട്ടുകള് ,യാത്രാവള്ളങ്ങള്‍ ,ചരക്കുവള്ളങ്ങള്‍,കളിവള്ളങ്ങള്‍ എന്നിവ യഥേഷ്ടം തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്നതാണെന്ന് പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു.
ചെറുതന വീയപുരം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ അച്ചന്‍കോവിലാറില്‍ നിന്നുമാണ് മുണ്ടാര്‍ തുടങ്ങുന്നത്.ഇവിടെ നിന്നുംകുറച്ചു ദൂരം ഒഴുകി കരുവാറ്റ വീയപുരം റോഡ് വഴി ഹരിപ്പാട് വീയപുരം റോഡില്‍ എത്തിച്ചേരുന്നു.ഇവിടെ നിന്നും ഏകദേശം അരകിലോമീറ്റര്‍ ദൂരം സര്‍ക്കാര്‍ വിത്തുല്പാദനകേന്ദ്രം വക പാടശേഖരമാണ്.ഇത് അവസാനിക്കുന്നതാകട്ടെ അച്ചന് കോവിലാറിലും.ഇവിടെ ഒരുചാല്വെട്ടി അച്ചന് കോവിലാറുമായി ബന്ധിപ്പിക്കാന്‍ കഴിയും.
അതുപോലെ ഹരിപ്പാട് വീയപുരം റോഡിലും,പായിപ്പാട് കരുവാറ്റ റോഡിനുംകുറുകെ,കലുങ്കുകളും നിര്‍മ്മിച്ച് നീരൊഴുക്ക് സുഗമമാക്കാനും കഴിയും.1300മീറ്റര്‍ ദൂരമാണ് മുണ്ടാറിനുള്ളത്.ഇരുവശങ്ങളുംകരിങ്കല് ഭിത്തികെട്ടിയും,മാലിന്യങ്ങള്‍ നീക്കംചെയ്ത് ആഴകൂട്ടിയും മുണ്ടാറിനെ സംരക്ഷിക്കാന്‍ പദ്ധതികള്‍വേണം.അച്ചന് കോവിലാറുംപമ്പയാറുംസംഗമിക്കുന്ന സ്ഥലത്തിന് ഏതാനം മീറ്ററുകള്മാത്രംദൂരമുള്ള പ്രകൃതിരമണീയമായ ഇവിടെ ആഭ്യന്തരടൂറിസത്തിനുള്ള സാധ്യതയുംമുന്നില്കണ്ട് മുണ്ടാറിനെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Friday, 13 September 2019
മുണ്ടാര്‍ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്
Tags
# Metro Vaartha
About Malayalam News Feeds
Get latest and breaking news at leading Malayalam News Feeds blog. Find top stories related to politics, sports, sandalwood gossips and videos...
Metro Vaartha
Labels:
Metro Vaartha
Subscribe to:
Post Comments (Atom)
No comments:
Post a Comment