Breaking

Friday 18 October 2019

ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാനെ ആക്രമിച്ച് അമേരിക്ക

ഡ്രോൺ ആക്രമണത്തിന് പിന്നാലെ  ഇറാനെ ആക്രമിച്ച് അമേരിക്ക

സൗദി അറേബ്യയിലെ ഏറ്റവും വലിയ രണ്ട് ഇന്ധന പ്ലാന്റുകൾ സെപ്റ്റംബർ 14 നാണ് തകർന്നത്. യെമനിൽ നിന്നുളള ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സൗദിയും അമേരിക്കയും ഇസ്രയേലും ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം സൗദി ആക്രമണത്തിനു തൊട്ടുപിന്നാലെ അമേരിക്ക ഇറാനെ ആക്രമിച്ചിരുന്നു എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സൈബർ ആക്രമണത്തിലൂടെ ഇറാനെ പ്രതിസന്ധിയിലാക്കാൻ യുഎസ് വിദഗ്ധർ ശ്രമിച്ചിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ വാഷിങ്ൺ സൈബർ ആക്രമണം നടത്തിയതായി അജ്ഞാത യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ അവസാനമാണ് ഓപ്പറേഷൻ നടന്നതെന്നും ടെഹ്‌റാന്റെ സൈനിക നീക്കങ്ങളെ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ടായിരുന്നു സൈബര്‍ ആക്രമണമെന്നും യുഎസ് വക്താവ് പറഞ്ഞു.യുഎസിന്റെ സൈബർ ആക്രമണം ഇറാന്റെ പ്രതിരോധ മേഖലയിലെ ഫിസിക്കൽ ഹാർഡ്‌വെയറിനെ ബാധിച്ചുവെന്നും അധികൃതർ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകിയില്ല. എന്നാൽ ഈ റിപ്പോർട്ടിനെ കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സെപ്റ്റംബർ 14 ന് രാവിലെയാണ് സൗദി അരാംകോയുടെ അബ്ഖൈക്ക്, ഖുറൈസ് ഓയിൽ പ്രോസസ്സിംഗ് പ്ലാന്റുകൾ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന പ്ലാന്റുൾ അടച്ചുപൂട്ടി.‌ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി ഏറ്റെടുത്തിട്ടുണ്ടെങ്കിലും അമേരിക്കയും സൗദി അറേബ്യയും ഇറാനെ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിൽ പങ്കില്ലെന്ന് ടെഹ്‌റാൻ നിഷേധിച്ചു.ജൂണിൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ തങ്ങളുടെ ചാരവിമാനം വീഴ്ത്തിയതിനു പ്രതികാരമായി ഇറാന്റെ മിസൈൽ നിയന്ത്രണ സംവിധാനവും ചാരശൃംഖലയും ലക്ഷ്യമിട്ട് യുഎസ് സൈബർ ആക്രമണം നടത്തിയിരുന്നു. ഇറാനെതിരെ സൈനിക നടപടി വേണ്ടെന്നു തീരുമാനിച്ചതിനു പിന്നാലെയായിരുന്നു സൈബർ ആക്രമണം ആരംഭിച്ചത്.

യുഎസ് സൈബർ കമാൻഡിന്റെ ആക്രമണത്തിൽ ഇറാനിലെ കംപ്യൂട്ടർ സംവിധാനം തകാരാറിലാവുകയും അവരുടെ മിസൈൽ, റോക്കറ്റ് വിക്ഷേപണ ശേഷിയെ കാര്യമായി ബാധിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇറാനെതിരെ നിശബ്ദ യുദ്ധത്തിനു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് അന്ന് അനുമതി നൽകിയത്. ഇറാന്റെ അത്യാധുനിക മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈബർ ആക്രമണത്തിലൂടെ തകർക്കാനായിരുന്നു നീക്കം.റോക്കറ്റുകളും മിസൈൽ ലോഞ്ചറുകളും നിയന്ത്രിക്കുന്ന കംപ്യൂട്ടർ നെറ്റ്‌വർക്കുകളെ ആക്രമിക്കാനാണ് പെന്റഗണിനു കീഴിലെ ടെക് വിദഗ്ധർക്ക് അനുമതി നൽകിയിരിക്കുന്നത്. ഇറാനെതിരായ സൈബർ ആക്രമണം നേരത്തെ തന്നെ തുടങ്ങിയതാണ്. എന്നാൽ പുതിയ സാഹചര്യത്തിൽ മിസൈൽ സിസ്റ്റങ്ങളെ സൈബർ ആക്രമണം വഴി തകർക്കാനും നീക്കം നടക്കുന്നുണ്ട്.

ഇറാൻ റെവലൂഷനറി ഗാർഡിനെതിരായ സൈബർ ആക്രമണത്തിനു നേതൃത്വം നൽകുന്നത് യുഎസ് സെന്ററൽ കമാൻഡ് ആണ്. മിസൈൽ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന നെറ്റ്‌വർക്കിൽ ആക്രമണം നടന്നാൽ നിമിഷ നേരത്തിനുളളിൽ ആയുധങ്ങൾ തൊടുക്കാൻ സാധിക്കില്ല. ഇറാന്റെ അത്യാധുനിക മിസൈലുകളെല്ലാം കംപ്യൂട്ടറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്നതാണ്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment