Breaking

Tuesday, 22 October 2019

ഏഷ്യയിലെ സുന്ദര ഇടങ്ങൾ

ഏഷ്യയിലെ സുന്ദര ഇടങ്ങൾ 

ലോക ജനസംഖ്യയുടെ 60% ത്തിലധികം പേർ താമസിക്കുന്ന ഏഷ്യ ഏതൊരു സഞ്ചാര പ്രിയരുടേയും സാംസ്കാരിക മക്കയാണ്.  ഊഹിക്കാവുന്നതിനും അപ്പുറത്തുള്ള കാഴ്ചകൾക്ക് ഏഷ്യൻ ഭൂഖണ്ഡത്തിൽ നിങ്ങൾ സാക്ഷ്യം വഹിക്കും. എല്ലാത്തരം ഭൂപ്രദേശങ്ങളിലുമുള്ള നിരവധി വ്യത്യസ്ത രാജ്യങ്ങൾ, ജീവിതരീതികൾ, ഉഷ്ണമേഖലാ പറുദീസകൾ, ബീച്ചുകൾ, തുടങ്ങി അറിയപ്പെടാത്ത അനേകം രത്നങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഏഷ്യയിലെ ചില മികച്ച ഡെസ്റ്റിനേഷനുകൾ ഇതാ. 

ബോറാക്കെ ദ്വീപ്

ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് കുറച്ചുദൂരം മാത്രം അകലെയുള്ള മനോഹരമായ സ്ഥലമാണ് ബോറാക്കെ ദ്വീപ്. അവധിക്കാലങ്ങൾ ചെലവഴിക്കാൻ പറ്റിയ അസാധാരണവും മനോഹരവുമായ സ്ഥലമാണിത്. അതിശയകരമായ വൈറ്റ് സാൻഡ് ബീച്ച് മാത്രമല്ല, ഒമ്പത് വ്യത്യസ്ത ബീച്ചുകളും പതിനഞ്ച് ഡൈവ് സൈറ്റുകളും ഈ ദ്വീപിന്റെ പ്രത്യേകതയാണ്. ബോറാക്കെയിലെ നൈറ്റ് ലൈഫ് വളരെ പ്രസിദ്ധമാണ്. മാത്രമല്ല ഇത് വളരെ ചെലവേറിയതല്ലാത്തതിനാൽ ജനകീയവുമാണ്.

രാജാ അംപത് ദ്വീപുകൾ

തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു ശാന്തമായ അവധിക്കാല ഇടമാണ് രാജാ ആംപത് ദ്വീപുകൾ. ലോകമെമ്പാടുമുള്ള മറ്റ് ഉഷ്ണമേഖലാ പറുദീസകളിൽ നിന്ന് വ്യത്യസ്തമായി, വളരെ തിരക്കു കുറഞ്ഞ ശാന്തമായൊരിടമാണിത്.നല്ല തെളിഞ്ഞ കടലും പവിഴപ്പുറ്റുകളും ഡൈവിംഗിന് ഏറെ അനുയോജ്യമാണ്. 200 ലധികം വ്യത്യസ്ത ഡൈവിംഗ് സ്പോട്ടുകളുണ്ട് ഇവിടെ. 

ലുവാങ് പ്രബാംഗ്

ലാവോസ് രാജ്യത്തിന്റെ മാന്ത്രിക രത്നമാണ് ലുവാങ് പ്രബാംഗ്. ലോക പൈതൃക സൈറ്റ് കൂടിയാണിത്. ലാവോസിന്റെ സ്ഥിരം കാഴ്ച്ചകളിൽ നിന്ന് മാറി ഈ നഗരത്തിലെ തെരുവുകളിൽ നടക്കാം, രാത്രി മാർക്കറ്റ് സന്ദർശിക്കാം, ബോട്ട് സവാരി നടത്താം. വളരെ വൃത്തിയായിട്ടാണ് നഗരം സൂക്ഷിക്കുന്നത്. ഇവിടുത്തെ ഭക്ഷണ രുചികളും മികച്ചതാണ്. മാത്രമല്ല നഗരഹൃദയത്തിലായി ഒരു ആന സങ്കേതവുമുണ്ട്. 

അരാഷിയാമ

ഏറ്റവും മനോഹരവും അതിശയകരവുമായ മുളന്തണ്ടുകളുടെ ഇടതൂർന്ന കാടുള്ള ലോകത്തിലെ ഒരേയൊരു സ്ഥലമാണ് അരാഷിയാമ ബാംബൂ ഗ്രോവ്. എത്ര നേരം വേണമെങ്കിലും ഇരിക്കാനും വിശ്രമിക്കാനും ശാന്തത ആസ്വദിക്കാനും പറ്റിയ ഒരു  തകർപ്പൻ സ്പോട്ടാണ്.ഓരോ കാലത്തും ഓരോ രൂപമാറ്റങ്ങൾ കൈവരിക്കുന്ന ഈ മുളങ്കാട് ഏഷ്യൻ കാഴ്ച്ചകളിൽ നിന്ന് ഒരിക്കലും ഒഴിവാക്കരുത്.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment