Breaking

Monday 7 October 2019

വിശ്വാസ്യതയുള്ള ബ്രാന്‍ഡ് ആയി വണ്‍പ്ലസ്

വിശ്വാസ്യതയുള്ള   ബ്രാന്‍ഡ് ആയി വണ്‍പ്ലസ് 

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കാക്കത്തൊള്ളായിരം ബ്രാന്‍ഡുകളുണ്ട്. എന്നാല്‍ പ്രീമിയം സെഗ്‌മെന്റില്‍ ഇപ്പോള്‍ ഏറ്റവുമധികം വിശ്വാസ്യതയുള്ള ബ്രാന്‍ഡ് ആയി വണ്‍പ്ലസ് മാറിയിരിക്കുകയാണ്. അവരും എതിരാളികളും തമ്മിലുള്ള അകലം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുകയെ ഉള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എതിരാളികളുടെ ഏറ്റവും മികച്ച ഫോണിനെക്കാള്‍ നല്ല ഫീച്ചറുകള്‍ നല്‍കും (flagship killer) എന്ന അവകാശവാദവുമായാണ് കമ്പനി എത്തിയത്. ഫീച്ചറുകളുണ്ടെങ്കിലും താരതമ്യേന വില കുറവായിരിക്കും എന്നതാണ് വണ്‍പ്ലസിനെ ഇന്ത്യക്കാരിലേക്ക് അടുപ്പിച്ചത്

91മൊബൈല്‍സ് (91mobiles) നടത്തിയ സര്‍വെയില്‍ തെളിഞ്ഞു കണ്ടത് ഇതാണ്. സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും തങ്ങളുടെ അടുത്ത ഫോണ്‍ വണ്‍പ്ലസ് ആയിരിക്കണെന്ന് ആഗ്രഹിക്കുന്നു. തങ്ങളുടെ ബ്രാന്‍ഡിന്റെ ആരാധകര്‍ക്കായി വണ്‍പ്ലസ് നടത്തുന്ന നീക്കങ്ങളൊക്കെ ഫലവത്താകുന്നുവെന്നാണ് ഇതു കാണിക്കുന്നത്. വണ്‍പ്ലസിന് വരും വര്‍ഷങ്ങളില്‍ 12 ശതമാനം വളര്‍ച്ചയാണ് പഠനം പ്രവചിക്കുന്നത്.വണ്‍പ്ലസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫീച്ചറുകളിലൊന്ന് ക്വിക് ചാര്‍ജിങ് ആണ്. വണ്‍പ്ലസ് ആണ് ഈ രംഗത്ത് ഏറ്റവും മികവുപുലര്‍ത്തുന്നതെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നത്. (എന്നാല്‍, അതിനു മാറ്റമുണ്ടായിട്ടുണ്ട്.)

തങ്ങളുടെ അടുത്ത ഫോണ്‍ വണ്‍പ്ലസ് ആയിരിക്കണമെന്ന് പലരും ആഗ്രഹിക്കുന്നതുപോലെ തന്നെ, തങ്ങള്‍ ഈ ബ്രാന്‍ഡില്‍ തന്നെ തുടരുമെന്നു പറയുന്ന ഏറ്റവുമധികം കസ്റ്റമേഴ്‌സുളള കമ്പനിയും വണ്‍പ്ലസ് ആണെന്ന് പഠനം പറയുന്നു. വണ്‍പ്ലസ് ഉപയോഗിക്കുന്ന 10ല്‍ 8 പേരും സന്തുഷ്ടരാണ്. ഇക്കാര്യത്തില്‍ ആപ്പിള്‍, സാംസങ് തുടങ്ങി മുന്തിയ ഫോണ്‍ നിര്‍മാതാക്കള്‍ മുതല്‍ റിയല്‍മി വരെയുള്ളവരെ പരാജയപ്പെടുത്തിയാണ് വണ്‍പ്ലസ് ഒന്നാം സ്ഥാനത്തു തുടരുന്നത്.ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കളുടെ ഇടയില്‍ ക്യാമറയുടെ കാര്യത്തിലും സംതൃപ്തര്‍ വണ്‍പ്ലസ് ഉപയോഗിക്കുന്നവരാണ്. 69.6 ശതമാനം പേരാണ് തങ്ങളുടെ സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത വണ്‍പ്ലസ് ഉപയോക്താക്കളില്‍ 88 ശതമാനം പേരും തങ്ങളുടെ ഫോണിന്റെ മൊത്തം പ്രകടനത്തിലും മതിപ്പു പ്രകടിപ്പിച്ചു.

വില്‍പനാനന്തര സേവനത്തിന്റെ കാര്യത്തിലും വണ്‍പ്ലസിന് മറ്റുളളവരെക്കാള്‍ മാര്‍ക്കു ലഭിച്ചു. നല്‍കുന്ന കാശു മുതലാകുന്ന ബ്രാന്‍ഡ് എന്ന പേരും വണ്‍പ്ലസ് നിലനിര്‍ത്തി. ഒരിക്കല്‍ വണ്‍പ്ലസ് ആയാല്‍ എല്ലായ്‌പ്പോഴും വണ്‍പ്ലസ്, എന്ന മുദ്രാവാക്യമാണ് 80 ശതമാനത്തോളം വണ്‍പ്ലസ് ഉപയോക്താക്കളും മുഴക്കിയതെന്നും സര്‍വെ പറയുന്നു.

ചൈനീസ് മൊബൈല്‍ ബ്രാന്റായ വണ്‍പ്ലസിന്റെ പ്രിമീയം മിഡ് റേഞ്ച് ഫോണ്‍ വണ്‍പ്ലസ് 7T പുറത്തിറക്കി. മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ വണ്‍പ്ലസ് 7ന്റെ അപ്ഗ്രേഡ് പതിപ്പാണ് വണ്‍പ്ലസ് 7T. 90hz ഫ്ളൂയിഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. ഇനിയെത്തുന്ന എല്ലാ ഫ്ളാഗ്ഷിപ്പ് വണ്‍പ്ലസ് മോഡലിലും 90hz ഫ്ളൂയിഡ് ഡിസ്പ്ലേ ആയിരിക്കും എന്നാണ് വണ്‍പ്ലസ് അറിയിക്കുന്നത്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. സ്‌ക്രീന്‍ ഡിസൈനില്‍ വണ്‍പ്ലസ് 7ന്റെ പിന്‍ഗാമിയായി വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ എത്തുന്നത് അതായത് 7 പ്രോ പോലെ ഒരു എന്റ് ടു എന്റ് ഡിസ്പ്ലേ അല്ല ഇത്.ഡിസൈനില്‍ പിന്‍ഭാഗത്താണ് വണ്‍പ്ലസ് എറ്റവും വലിയ മാറ്റം വണ്‍പ്ലസ് 7Tയില്‍ വരുത്തിയിരിക്കുന്നത്.

പിന്നിലെ മൂന്ന് ക്യാമറ സംവിധാനം ഒരു റൗണ്ടില്‍ ക്രമീകരിച്ചിരിക്കുന്നു. ക്യാമറയിലെ അപ്ഡേഷന്‍ തന്നെയാണ് വണ്‍പ്ലസ് 7ടിയുടെ പ്രധാന പ്രത്യേകത. ഫോണിന്റെ പിറകുവശം മെറ്റ് ഫോര്‍സ്റ്റഡ് ഗ്ലാസിനാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വണ്‍പ്ലസ് 7T യുടെ ക്യാമറ പ്രത്യേകതകളിലേക്ക് വന്നാല്‍ പിന്നില്‍ 48 എംപി പ്രധാന ക്യാമറയാണുള്ളത്. സോണി ഐഎംഎക്സ് 586 ആണ് ഇതിലെ സെന്‍സര്‍. രണ്ടാമത്തെ ക്യാമറ 2X ടെലിഫോട്ടോ ലെന്‍സോടെ എത്തുന്ന 12എംപി ക്യാമറയാണ്. മൂന്നാമത്തെ ക്യാമറ 16 എംപി സെന്‍സറാണ്. ഇതിന്റെ പ്രധാന പ്രത്യേകത അള്‍ട്ര വൈഡ് അംഗിള്‍ ലെന്‍സാണ്. മുന്നില്‍ 16 എംപി സെല്‍ഫി ക്യാമറ വണ്‍പ്ലസ് 7ടി നല്‍കുന്നു.

128ജിബി, 256 ജിബി എന്നീ സ്റ്റോറേജ് പതിപ്പുകളിലാണ് വണ്‍പ്ലസ് 7ടി എത്തുന്നത്. ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസ്സറാണ് ഈ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. ആഡ്രിനോ 640 ഗ്രാഫിക്ക് പ്രോസസ്സര്‍ യൂണിറ്റാണ് ഇതിലെ ഗ്രാഫിക്ക് മേന്മ നിര്‍ണ്ണിയിക്കുന്നത്. 3,800 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഒപ്പം ഇത് വാര്‍പ്പ് ചാര്‍ജിങ് 30ടി ടെക്നോളജിയോടെയാണ് എത്തുന്നത്. 30W ചാര്‍ജിങ് സംവിധാനം ഇതിനുണ്ട്.വണ്‍പ്ലസ് 7ടി 8ജിബി റാംപ്ലസ് വണ്‍28 ജിബി പതിപ്പിന് വില 37,999 രൂപയാണ് വില. 8ജിബിപ്ലസ് ടു56 ജിബി പതിപ്പിന് വില 39,999 രൂപയുമാണ്

തുടര്ന്ന് വായിക്കുക

No comments:

Post a Comment