Breaking

Monday 7 October 2019

ചുവന്ന ഗ്രഹത്തിന്റെ കുലുക്കത്തിന്റെ ശബ്ദം പുറത്ത് വിട്ട് നാസ

ചുവന്ന ഗ്രഹത്തിന്റെ കുലുക്കത്തിന്റെ ശബ്ദം പുറത്ത് വിട്ട് നാസ 

ഭൂമിയിലെ ഭൂകമ്പം പോലെ ചൊവ്വയിലും ചലനങ്ങൾ സംഭവിക്കുന്നുണ്ടെന്നതിനു തെളിവുമായി നാസ. ചൊവ്വാ കുലുക്കത്തിന്‍റെ ശബ്ദം പുറത്തുവിട്ടാണ് നാസ ഇക്കാര്യം വെളിപ്പെടുത്തിയത്. മേയ്, ജൂലൈ മാസങ്ങളില്‍ ചൊവ്വയില്‍ സംഭവിച്ച കുലുക്കത്തിന്‍റെ ശബ്ദമാണ് നാസ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യന്‍റെ കേൾവിക്ക് അപ്പുറത്തുള്ള ശബ്ദ തരംഗങ്ങള്‍ ലാന്‍ഡേഴ്സ് സീസ്മിക് എക്സിപിരിമെന്‍റ് ഫോര്‍ ഇന്‍റീരിയര്‍ സ്ട്രക്ചര്‍ (എസ്ഇഐഎസ് ) ഉപയോഗിച്ചാണ് പകർത്തിയിരിക്കുന്നത്.

ചൊവ്വയിലെ ഇൻ‌സൈറ്റ് ലാൻ‌ഡറിന്റെ സീസ്മോമീറ്റർ നൂറിലധികം കുലുക്കങ്ങൾ കണ്ടെത്തി. പക്ഷേ 21 കുലുക്കങ്ങൾ മാത്രമേ ശക്തമായ മാർസ്‌ക്വേക്ക് കാൻഡിഡേറ്റുകളായി കണക്കാക്കൂ. ബാക്കിയുള്ളവ മാർസ്ക്വേക്കുകൾ ആകാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും ചലനങ്ങള്‍ ആകാമെന്നുമാണ് നിഗമനം.ഏറെ നേര്‍ത്ത കുലുക്കം ഹെഡ്ഫോണിന്‍റെ സഹായത്തോടെ കേള്‍ക്കാന്‍ സാധിക്കുന്ന രീതിയിലാണ് പ്രോസസ് ചെയ്തിരിക്കുന്നത്. 3.7 ഉം 3.3 ഉം തീവ്രതയുള്ള കുലുക്കങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വയുടെ പുറംപാളിയായ ക്രസ്റ്റ് ചന്ദ്രന്‍റെയും ഭൂമിയുടെയും പുറംപാളികളുമായി സാമ്യമുണ്ടെന്നാണ് നാസാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്

അതേസമയം, ചൊവ്വയുടെ ഉപരിതലം ചന്ദ്രനോടാണ് കൂടുതല്‍ സാമ്യത തോന്നുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. ചൊവ്വാ കുലുക്കങ്ങള്‍ക്ക് ഒരു മിനിറ്റ് വരെയാണ് ദൈര്‍ഘ്യം ഉണ്ടാകാറ്. എന്നാൽ ഭൂമിയിലെ കുലുക്കങ്ങള്‍ക്ക് സെക്കൻഡുകളുടെ ദൈര്‍ഘ്യം മാത്രമേ ഉണ്ടാവാറുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ലാൻഡറിൽ നിന്നുള്ള ആദ്യത്തെ വൈബ്രേഷനുകൾ കേൾക്കുമ്പോൾ ഇത് വളരെ ആവേശകരമാണ്. ഇൻ‌സൈറ്റ് തുറന്ന സ്ഥലത്ത് ഇരിക്കുന്നതിനാൽ ചൊവ്വയിൽ എന്താണ് സംഭവിക്കുന്നതെന്ന് സങ്കൽപ്പിക്കുകയാണെന്ന് ഗവേഷകര്‍ പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ഇൻ‌സൈറ്റ് ചൊവ്വയിലെത്തിയത്. ഏപ്രിലിൽ ചൊവ്വാ ചലനത്തിന്റെ ആദ്യ മുഴക്കംരേഖപ്പെടുത്തിയിരുന്നു.അതേസമയം, പേടകത്തിലെ ജർമ്മൻ ഡ്രില്ലിങ് ഉപകരണം ‘മോൾ’ മാസങ്ങളായി നിഷ്‌ക്രിയമാണ്. ഗ്രഹത്തിന്റെ ആന്തരിക താപനില അളക്കുന്നതിനുള്ള പരീക്ഷണം തുടരാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നുണ്ട്. ചൊവ്വയുടെ ഉപരിതലത്തിനടിയിലേക്ക് 16 അടി (5 മീറ്റർ) ഡ്രിൽ ചെയ്യാനാണ് മോൾ ശ്രമിക്കുന്നത്. ചൊവ്വയിലെ മണൽ കുഴിക്കുന്നതിന് ആവശ്യമായ ഊർജ്ജം മോളിന്ലഭിക്കുന്നില്ലെന്നാണ് ഗവേഷകർ സംശയിക്കുന്നത്.

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ  ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഇതിനു കൊടുത്തിരിക്കുന്നത്‌. നേരിയ അന്തരീക്ഷത്തോടുകൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാ ഗർത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്. 


അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന ഉത്തരാർദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അനുമാനിക്കപ്പെടുന്നു.

ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാമാറ്റവും ഭൂമിയിലേതിന് സമാനമാണ്.

1965-ൽ മാരിനർ 4 ചൊവ്വയെ സമീപിക്കുന്നതുവരെ ഗ്രഹോപരിതലത്തിൽ ദ്രവജലം സ്ഥിതിചെയ്യുന്നതിനെ കുറിച്ച് പല ഊഹങ്ങളും നിലനിന്നിരുന്നു. സമയംചെല്ലുംതോറും ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളിലും തെളിഞ്ഞഭാഗങ്ങളിലും, പ്രത്യേകിച്ച് ധ്രുവങ്ങളോട് അടുത്തുള്ള മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാരണമായിരുന്നു അവ, അത്തരം ഇരുണ്ടതും തെളിഞ്ഞതുമായ ഭാഗങ്ങൾ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ഇരുണ്ട് നീളത്തിൽ കിടക്കുന്നവ ജലസേചനം നടത്തുന്നതിനുള്ള കനാലുകളാണെന്നും തെറ്റിദ്ധരിക്കപ്പെട്ടു. സൗരയൂഥത്തിൽ ഭൂമി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദ്രവജലം ഉണ്ടാകാൻ സാധ്യതയുള്ളതും അതുവഴി ജീവൻ ഉണ്ടാകാൻ സാധ്യതയേറിയതുമായ ഗ്രഹമാണെങ്കിലും ഇരുണ്ട് നീളത്തിൽ കാണപ്പെടുന്ന അത്തരം ഭാഗങ്ങൾ മായക്കാഴ്ചകളിൽ പെട്ടതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.

ചില സംരംഭങ്ങൾ വഴി ലഭിച്ച ഭൂമിശാസ്ത്ര വിവരങ്ങൾ മുൻപ് ഒരു കാലത്ത് വലിയ അളവിൽ ജലം ഉപരിതലത്തിൽ ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്, കൂടാതെ ചെറിയ ഉറവകൾ പോലെയുള്ളവ കഴിഞ്ഞ സമീപകാലങ്ങളിൽ ഒഴുകിയിട്ടുമുണ്ടാകാം എന്നും ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു 2005 ൽ റഡാർ വഴി ലഭിച്ച വിവരങ്ങൾ ധ്രുവങ്ങളിലും അതിനു സമീപ അക്ഷാംശങ്ങളിലും വലിയതോതിൽ ജലം ഹിമരൂപത്തിൽ സ്ഥിതിചെയ്യുന്നുണ്ട് എന്ന കാര്യം വെളിപ്പെടുത്തിയിതന്നു 2008 ജൂലൈ 31 ന് ഫീനിക്സ് മാർസ് ലാൻഡർ ചൊവ്വയിലെ മണ്ണിനടിയിൽ നിന്ന് ഹിമത്തിന്റെ സാമ്പിളുകൾ കണ്ടെത്തുകയുമുണ്ടായി.


 

തുടര്ന്ന് വായിക്കുക

No comments:

Post a Comment