Breaking

Monday 21 October 2019

റഷ്യയിലെ ‘നിഗൂഢ സ്ഫോടനം’

റഷ്യയിലെ ‘നിഗൂഢ സ്ഫോടനം’

 

ആണവായുധ പരീക്ഷണങ്ങൾക്കു കുപ്രസിദ്ധമായ യുഎസിന്റെ ലോസ് അലാമോസ് പോലെയാണ് റഷ്യയ്ക്ക് സരോവ്. അത്രയേറെ രഹസ്യാത്മകമായാണു പ്രവർത്തനം. ശീതയുദ്ധ കാലത്ത് അർസമസ് –16 എന്നായിരുന്നു ഈ രഹസ്യനഗരത്തിന്റെ വിളിപ്പേര്. പുറമെ നിന്നുള്ളവർക്ക് പ്രത്യേക അനുമതിയില്ലാതെ പ്രദേശത്തേക്കു കടക്കാൻ പോലുമാകില്ല.

എന്നാൽ പ്രദേശത്തുള്ള 18–ാം നൂറ്റാണ്ടിലെ പള്ളി കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ സന്ദർശനാനുമതി നൽകുന്ന പതിവുണ്ട്. സിവിറൊദ്വിൻസ്ക് ആണ് മേഖലയിലെ മറ്റൊരു പ്രധാന നഗരം. 

ഏകദേശം 1.83 ലക്ഷമാണ് അവിടത്തെ ജനസംഖ്യ.കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രാവിലെ ഒൻപതു മണിക്ക് വടക്കു പടിഞ്ഞാറൻ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേർന്നുള്ള അർഹാൻഗിൽസ്ക് മേഖലയിൽ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്ഫോടനത്തിൽ അഞ്ച് ആണവ വിദഗ്ധർ മരിച്ചതോടെ പരീക്ഷണം നടന്ന കടൽഭാഗത്തേക്ക് മാസങ്ങളായി കപ്പലുകളെപ്പോലും അടുപ്പിക്കാൻ അനുവദിക്കാതെ നിരോധനാജ്ഞ തീർത്തിരിക്കുകയായിരുന്നു റഷ്യ.

റോക്കറ്റിന്റെ ലിക്വിഡ് പ്രൊപ്പലന്റ് എൻജിൻ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചെന്നും ആറു പേർക്കു പരുക്കേറ്റെന്നുമായിരുന്നു റഷ്യൻ പ്രതിരോധ വകുപ്പിന്റെ ആദ്യത്തെ പ്രസ്താവന പിന്നാലെയാണ് കാര്യങ്ങൾക്കു കുറച്ചെങ്കിലും വ്യക്തത വന്നത്. പരാജയപ്പെട്ട ആ ആയുധം ബുറിവീസ്നിക് മിസൈലാണെന്ന് രാജ്യാന്തര നിരീക്ഷകർ ഉറപ്പിച്ചു പറഞ്ഞിരുന്നു.

ആണവ അന്തർവാഹിനികൾ നിർമിക്കുന്ന വമ്പൻ ഷിപ്‌യാർഡ് സ്ഥിതി ചെയ്യുന്ന സിവിറൊദ്വിൻസ്ക് മേഖലയിൽ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം റഷ്യൻ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് റഷ്യയിലെ ‘നിഗൂഢ സ്ഫോടനം’ വീണ്ടും രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടയായത്.

മോസ്കോയില്‍ നിന്ന് ഏകദേശം 1000 കിലോമീറ്റർ ദൂരെയാണ് ന്യോനോക്‌സ എന്ന കടലോര ഗ്രാമം. സിവിറൊദ്വിൻസ്ക് മേഖലയിൽ നിന്ന് ഇവിടെ എത്താൻ 25 മൈലുകൾ കൂടി മതി. സിവിറൊദ്വിൻസ്ക് മേഖലയിൽ എത്താൻ മാത്രം അനുമതിയുള്ളവർ എന്തിനാണ് ന്യോനോക്‌സയിലേക്ക് പോകുന്ന ട്രെയിനിൽ ഇടംപിടിച്ചതെന്നായിരുന്നു റഷ്യൻ അധികൃതരുടെ ചോദ്യം. നിങ്ങൾക്കു വഴി തെറ്റിയിരിക്കുന്നു ആവശ്യമെങ്കിൽ റഷ്യയുടെ ഭൂപടം യുഎസ് എംബസിക്കു കൈമാറാൻ ഞങ്ങൾ തയാറാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ന്യോനോക്‌സ എന്ന കടലോര ഗ്രാമത്തിലെ വൈറ്റ് സീയില്‍ 1954ലാണ് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ മിസൈൽ പരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. സോവിയറ്റ് മിസൈൽ പരീക്ഷണങ്ങൾ പച്ചപിടിച്ചു വരുന്ന കാലമായിരുന്നു അത്. പിന്നീട് സോവിയറ്റ് യൂണിയന്റെയും റഷ്യയുടെയും നാവികസേനയുടെ ഏറ്റവും പ്രധാനപ്പെട്ട മിസൈൽ പരീക്ഷണങ്ങളിലേറെയും നടന്നത് ഈ കേന്ദ്രത്തിലായിരുന്നു. അവയിൽ കപ്പൽവേധ, വിമാനവേധ മിസൈലുകളും ആണവ അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമെല്ലാം ഉള്‍പ്പെട്ടു.

കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ലോകത്തിനു പരിചയപ്പെടുത്തിയ ഈ ആയുധം വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ്. റഷ്യയിലെ ഒരു ജനവാസ മേഖലയ്ക്കു സമീപം നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്ഫോടനത്തിനു പിന്നിൽ 9എം730 ബുറിവീസ്നിക് മിസൈൽ തന്നെയാണെന്നു യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉറപ്പിച്ചു പറയുമ്പോഴും ഓഗസ്റ്റ് എട്ടിനു നടന്ന സ്ഫോടനത്തെ കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ റഷ്യ തയാറായതുമില്ല.

തുടക്കത്തിൽ സാധാരണ തീപിടിത്തമെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സംഭവം രാജ്യാന്തര തലത്തിലും ശ്രദ്ധേയമാവുകയായിരുന്നു. ഇന്നും വൈദ്യശാസ്ത്രത്തിനു പിടിനൽകാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്ഐവി, എബോള, ആന്ത്രാക്സ്, വസൂരി വൈറസുകളെ ഉൾപ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങൾക്കായി സൂക്ഷിച്ചിട്ടുള്ളത്. റഷ്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ ‘രഹസ്യ’ സംഭവങ്ങളുടെ കൂട്ടത്തിലാണ് കോൾട്ട്സവയിലെ സ്ഫോടനവും ഉൾപ്പെട്ടിരിക്കുന്നത്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment