ഫെയ്സ്ബുക്കിലെ ‘വ്യാജ മുഖ’ങ്ങളെ കണ്ടെത്താം
ഫെയ്സ്ബുക്, വാടസാപ് വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടികളെ പീഡിപ്പിച്ചിക്കുകയും മറ്റു കാര്യങ്ങൾക്ക് ചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് ദിവസവും പുറത്തുവന്നത്. വ്യാജ ഫെയ്സ്ബുക് ഐഡി വഴി പരിചയം നടിച്ച് വാട്സാപ് നമ്പറും മറ്റു രേഖകളും സ്വന്തമാക്കി ചാറ്റിങ്ങിലൂടെ പെൺകുട്ടികളെ വീട്ടിൽ നിന്നിറക്കി ക്രൂരമായി പീഡിപ്പിക്കുന്ന സംഘങ്ങൾ കേരളത്തിൽ പോലും വ്യാപകമായിരിക്കുന്നു. മിക്ക വ്യാജ ഫെയ്സ്ബുക് ഐഡികൾക്കും പിന്നിൽ ഒരു സംഘം ക്രൂരൻമാർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സാധാരണക്കാരായ പെൺകുട്ടികൾ ഒരിക്കലും അറിയുന്നില്ല. ഫെയ്സ്ബുക്, വാട്സാപ് കെണിയിൽ വീണു കഴിഞ്ഞാൽ പിന്നെ ഒരു തിരിച്ചുപോക്ക് അത്ര എളുപ്പവുമല്ല
അതേസമയം പെൺകുട്ടികളെ വീഴ്ത്താൻ മിക്ക ക്രിമിനലുകളും സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫെയ്സ്ബുക് ഐഡികളാണ് ഉപയോഗിക്കുന്നത്. ചാറ്റിങ്ങിലൂടെ വീഴുമെന്ന് മനസ്സിലാക്കിയാൽ മറ്റു തന്ത്രങ്ങളിലൂടെ പുരുഷനായി അവതരിപ്പിക്കും. പിന്നെ പതിവ് ചാറ്റിങും ഫോൺ വിളിയും നടക്കുമ്പോഴും കെണികൾ ഇവർ അറിയില്ല. ഇത്തരം ഫെയ്സ്ബുക് വഴി നടക്കുന്ന ബന്ധങ്ങൾ രക്ഷിതാക്കൾ പോലും അറിയുന്നില്ഫെയ്സ്ബുക്കിൽ 100 ഐഡികൾ എടുത്താൽ ഇതിൽ പത്തും വ്യാജനായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. നല്ല ലക്ഷ്യങ്ങൾക്കായി ഫെയ്സ്ബുക് ഉപയോഗിക്കുന്നവർ കുറവാണ്. ഫെയ്സ്ബുക് വഴി വഴിവിട്ട ബന്ധങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നത്. ഒരിക്കലെങ്കിലും ചതിക്കപ്പെട്ടവർ ഇക്കാര്യം സൈബർ സെല്ലിനെ അറിയിക്കാൻ പോലും തയാറാകുന്നില്ല.
സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ് ഫേസ്‌ബുക്ക് .2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് 2015 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച 118 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫേസ്‌ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും അമേരിക്കക്ക് പുറത്താണ്.ഹാർവാർഡ് സർവ്വകലാശാല വിദ്യാർത്ഥികൾ ആയ മാർക്ക് സക്കർബർഗും, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേർന്നാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ കൂടിയാണ് മാർക്ക് സക്കർബർഗ്. ഫേസ്‌ബുക്കിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് ഫേസ്‌ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ഉണ്ട്. ഗൂഗിളിന്റെ ഗൂഗിൾ പ്ലസ് ആണ് ഒരു ഉദാഹരണം.എങ്കിലും 2004- ൽ ആരംഭിച്ച ഫേസ്‌ബുക്ക് തന്നെയാണ് ഇന്ന് ലോകത്തിൽ ഒന്നാമത്.ട്വിറ്റർ ,ലിങ്ക്ഡ്ഇൻ എന്നിവ രണ്ടും മൂന്നും സ്ഥാനത്ത് നിലനിൽകുന്നു
ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്‌ബുക്ക്. ഇന്ത്യയിൽ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സോഷ്യൽ നെറ്റ്വർക്കിംഗ് ഉപയോക്താക്കൾക്ക് സ്വന്തം ഭാഷയിൽ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയിൽ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകളായ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും ഫേസ്‌ബുക്കിൽ ആശയവിനിമയം നടത്താം
പ്രൊഫൈൽ ഫോട്ടോ പരിശോധിക്കുക. ആകെ ഒരു പ്രൊഫൈൽ ഫോട്ടോ മാത്രം അക്കൗണ്ടിൽ ഉള്ളൂവെങ്കിൽ വ്യാജനായിരിക്കും. പ്രൊഫൈൽ ചിത്രം സിനിമാ നടി/സുമുഖനായ പുരുഷൻ കൂടിയാണെങ്കിൽ ഫെയ്ക്ക് ആണെന്ന് ഉറപ്പിക്കാം. അല്ലെങ്കിൽ വ്യാജൻമാരുടെ ഫോട്ടോ ഫോൾഡറിൽ വ്യത്യസ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങൾ കാണാനാകും. അതിൽ ആരെങ്കിലും ടാഗ് ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതാണ്.ടൈം ലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. ഏറെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ വ്യാജനാകാം. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. 43 ശതമാനം ഫെയ്ക്കുകളും ഒരിക്കൽ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാണ് എന്നതാണ് കണക്ക്. കൂടാതെ വാളിൽ ‘THANKS FOR ADDING, CAN WE BE FRIENDS, DO I KNOW YOU’ തുടങ്ങിയ ചില വാചകങ്ങൾ കാണുകയും അതിനാരും ഇതുവരെ മറുപടി നൽകിയിട്ടില്ലെങ്കിലും അതൊരു ഫെയ്ക്ക് ആയിരിക്കും.
റീസെന്റ് ആക്റ്റിവിറ്റികൾ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിൻ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകൾ വ്യാജനായിരിക്കാം. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് ഫെയ്ക്കിന്റെ ലക്ഷണമാണ്. ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്.ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങൾ വെറുതെ ചേർത്തിരിക്കുന്ന പേജ് ആണെങ്കിൽ ഫെയ്ക്ക് ആയിരിക്കും. ഒരു പെൺകുട്ടിയുടെ പ്രൊഫൈലിൽ ഫോൺ നമ്പർ ഉണ്ടെങ്കിൽ അതൊരു ഫെയ്ക്ക് ആകാനാണ് സാധ്യത. സാധാരണയായി ഭൂരിഭാഗം പെൺകുട്ടികളും ഫോൺ നമ്പർ ചേർക്കാറില്ല, അല്ലെങ്കിൽ പബ്ലിക്കായി ഇടാറില്ല. പ്രൊഫൈൽ ചിത്രങ്ങള്‍ ഉപയോഗിച്ച് ഗൂഗിൾ സേർച്ച് നടത്തിയാൽ ആ ഫോട്ടോയുടെ ഉറവിടം കണ്ടെത്താനും സാധിക്കും. പ്രൊഫൈൽ ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്തു ‘ Search Google for this image’ സെലക്റ്റ് ചെയ്താൽ മതി.
No comments:
Post a Comment