Breaking

Wednesday 16 October 2019

മൊബൈൽ ഫോണിന്റെ ബാലപാഠങ്ങൾ

മൊബൈൽ ഫോണിന്റെ ബാലപാഠങ്ങൾ 

ചാർജിലിരിക്കെ ഉപയോഗിക്കരുതെന്നത് മൊബൈൽ ഫോണിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാൽ പലരും ഇതിന് കാര്യമായ ഗൗരവം കൊടുക്കാറില്ല. ചാർജിലിരിക്കെ ഉപയോഗിച്ചുക്കൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് ഉപയോക്താവ് മരിച്ച നിരവധി സംഭവങ്ങൾ ആഗോളതലത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിലെ ഒടുവിലത്തെ ഇരയായിരിക്കുകയാണ് പതിനാലുകാരിയായ അലുവ അസെറ്റ്കിസി അബ്സൽബെക്ക് എന്ന കസാക്കിസ്ഥാനിലെ പെൺകുട്ടി.ദിവസങ്ങൾക്ക് മുന്‍പാണ് സംഭവം. ഉറങ്ങാൻ കിടപ്പോൾ ഫോൺ ചാർജിലിട്ട് മ്യൂസിക് കേൾക്കുകയായിരന്നു. ഉറങ്ങിക്കിടക്കുമ്പോൾ തലയിണയിൽ ചാർജ് ചെയ്യാനിട്ട സ്മാർട് ഫോൺ അമിട ചൂടുകാരണം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു.

ചാർജിലിട്ട ഫോൺ അമിതമായി ചൂടായതിനാലാണ് പൊട്ടിത്തെറിച്ചതെന്ന് ഫോറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചു. എന്നാൽ സ്മാർട് ഫോണിന്റെ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ചുള്ള മരണങ്ങളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ റിപ്പോർട്ട്.എന്തിനും ഏതിനും നമുക്ക് മൊബൈൽ ഫോൺ വേണം. ചില ശീലക്കേടുകളാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾക്കു പിന്നിൽ. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഏറെയും ഫോൺ ചാർജിങ്ങിനായി കുത്തിയിട്ടിരിക്കുമ്പോഴാണ് ഉണ്ടായിട്ടുള്ളത്. പിന്നെ, പോക്കറ്റിൽ കിടക്കുമ്പോഴും. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നതു മനസ്സിലാക്കി ഉപയോഗശൈലിയിൽ മാറ്റം വരുത്തിയാൽ അടുത്തുള്ള ഒരു അപകടം നമുക്കും ഒഴിവാക്കാം.

ഭക്ഷണം കഴിക്കുന്ന നായയെ അതോടൊപ്പം കുരയ്ക്കാൻ പ്രേരിപ്പിച്ചാൽ അതു കടിക്കും. ബാറ്ററി റീചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ഫോൺ പൊട്ടിത്തെറിക്കുന്നതും ഇതുപോലെയാണ്. ചാർജ് ചെയ്യുമ്പോൾ ഫോൺ വെറുതെ ഇരിക്കുകയാണ് എന്ന ധാരണ തെറ്റാണ്സർക്യൂട്ടിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ ഈ ചൂടു മൂലം ഷോർട് സർക്യൂട്ട് ഉണ്ടാവുകയും അതു ഫോണിലെ ലിഥിയം അയൺ ബാറ്ററിയുടെ സ്ഫോടനത്തിലേക്കും നയിക്കുകയും ചെയ്യാം.

രാത്രിയിൽ ഫോൺ ചാർജിങ്ങിന് ഇട്ട് ഉറങ്ങാൻ കിടക്കുമ്പോൾ പലരും കരുതുന്നതു ബാറ്ററി 100 % ആയിക്കഴിഞ്ഞാൽ പിന്നെ വൈദ്യുതി അതിലേക്കു പ്രവഹിക്കുന്നത് നിൽക്കുമെന്നാണ്. എല്ലാ ബാറ്ററിയിലും ഇതു സാധ്യമാകണമെന്നില്ല. ബാറ്ററി നിറഞ്ഞു കഴിഞ്ഞു പിന്നെയും പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ ബാറ്ററി ചൂടാവും. ഇതും ഷോർട് സർക്യൂട്ടിലേക്ക് നയിച്ചേക്കാം.ഇങ്ങനെ തുടർച്ചയായി രാത്രിയിൽ ഫോൺ ചാർജിങ്ങിനു കുത്തിയിട്ടാൽ ബാറ്ററി തകരാറായി വീർത്തുവരും (ബൾജിങ്). ഇങ്ങനെ വീർത്തിരിക്കുന്ന ബാറ്ററികൾക്കു തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ബാറ്ററി വീർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതു മാറ്റി പുതിയതു വാങ്ങിയിടുക.

ഫോണിന്റെ ബാറ്ററി കേടാണെന്നു തോന്നിയാൽ അവസാനതുള്ളി വരെ ഊറ്റിയെടുത്ത് ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കുക. കേടായ ബാറ്ററി എത്രയും വേഗം മാറ്റണം. ബാറ്ററി മാറ്റുമ്പോൾ ഒറിജിനൽ തന്നെയാണു വാങ്ങുന്നതെന്ന് ഉറപ്പുവരുത്തുക. പലപ്പോഴും ഒറിജിനലിന്റെ മൂന്നിലൊന്നു വിലയ്ക്കു വ്യാജൻ കടക്കാരൻ ഓഫർ ചെയ്താലും സ്വീകരിക്കരുത്. അതുപോലെ തന്നെയാണു ചാർജറും. വ്യാജ ചാർജറുകൾ 100 രൂപ മുതൽ ലഭിക്കുമ്പോൾ 1200 രൂപ കൊടുത്ത് ഒറിജിനൽ വാങ്ങാൻ മനസ്സ് അനുവദിച്ചെന്നു വരില്ല.പക്ഷേ, വ്യാജ ബാറ്ററിയിലെയും ചാർജറിലെയും ഘടകങ്ങൾ ഏറ്റവും നിലവാരം കുറഞ്ഞതും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുമാണ്. വ്യാജ ആക്സസറികൾ ഫോണിന്റെ നിലവാരവുമായി ചേരാത്തതിനാൽ ഫോണിനു തകരാറുകൾ സംഭവിച്ചേക്കാം. ഒപ്പം, അപകടസാധ്യതയും ഏറെയാണ്.

മൊബൈൽ ഫോൺ ഒരു ഇലക്ട്രോണിക് ഉപകരണമാണ് എന്നതു മറന്നുകൊണ്ടാണു പലരും ഉപയോഗിക്കുന്നത്. ഇറുകിയ ജീൻസിന്റെ പോക്കറ്റിൽ ശ്വാസംമുട്ടിക്കിടക്കുന്ന ഫോൺ ചൂടാവുന്നുണ്ടെങ്കിൽ കാരണം ഫോണിന്റെ ബാറ്ററിയിൽ ഏൽക്കുന്ന സമ്മർദ്ദമാണെന്നു മനസ്സിലാക്കുക. ഫോൺ പോക്കറ്റിലിടുമ്പോൾ ചൂടാവുന്നത് ഒരു തകരാറല്ല, മറിച്ചു പോക്കറ്റ് ഭീകര ടൈറ്റായതുകൊണ്ടാണെന്നു തിരിച്ചറിയുക.ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക. രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്. ചാർജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടിയാവുമ്പോൾ അപകടസാധ്യതയേറും.ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക. ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.

തുടര്ന്ന് വായിക്കുക

No comments:

Post a Comment