Breaking

Wednesday 16 October 2019

തന്റെ കൈയിൽ ഉണ്ടായിരുന്ന ഉപകരണം എന്താണെന്ന് വെളിപ്പെടുത്തി മോദിയുടെ ട്വീറ്റ്

തന്റെ കൈയിൽ ഉണ്ടായിരുന്ന ഉപകരണം എന്താണെന്ന് വെളിപ്പെടുത്തി മോദിയുടെ  ട്വീറ്റ്

മഹാബലിപുരത്തെ കടൽത്തീരത്തിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടത്തവും ബീച്ച് വൃത്തിയാക്കലുമൊക്കെ ഏറെ ചർച്ചചെയ്യപ്പെട്ടു. എന്നാൽ സോഷ്യൽ‌ മീഡിയയിൽ കൂടുതൽ പേരുടേയും കണ്ണ് പോയത് പ്രധാനമന്ത്രിയുടെ കയ്യിൽ പിടിച്ചിരുന്ന ഉപകരണത്തിലേക്കാണ്. സംഭവം ചർച്ചയായതോടെ ഇതിനുള്ള മറുപടി മോദി തന്നെ ട്വിറ്ററിലൂടെ നൽകി. പരമ്പരാഗത ചൈനീസ് ഉപകരണമായ അക്യു പ്രഷര്‍ റോളറാണിത്.

ചൈനീസ് പ്രസിഡന്റ് ജിൻപിങ്ങുമായി ഉച്ചകോടിക്ക് എത്തിയ പ്രധാനമന്ത്രി കടൽത്തീരത്ത് നടക്കാനിറങ്ങിയിരുന്നു. ഇതിനിടെയാണ് മോദി അക്യു പ്രഷര്‍ റോളറും ഉപയോഗിച്ചത്. മോദിയുടെ കയ്യിൽ ഒരു റോളർ കണ്ടതോടെ ഇന്റർനെറ്റ് ഒന്നടങ്കം എന്താണ് ആ ഉപകരണമെന്ന് അന്വേഷണം തുടങ്ങിയിരുന്നു.

ഇതിനിടെ പ്രധാനമന്ത്രി തന്നെ അത് എന്താണെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. മോദി ട്വീറ്റ് ചെയ്തു, ‘ഇന്നലെ മുതൽ നിങ്ങളിൽ പലരും ചോദിക്കുന്നു - കടൽത്തീരത്ത് പ്ലോഗ് ചെയ്യാൻ പോകുമ്പോൾ ഞാൻ എന്താണ് കയ്യിൽ പിടിച്ചിരുന്നതെന്ന്. ഇത് ഞാൻ എപ്പോഴും ഉപയോഗിക്കുന്ന ഒരു അക്യുപ്രഷർ റോളറാണ്.’ അക്യുപ്രഷർ റോളർ വളരെ ഉപയോഗപ്രദമാണെന്നും പ്രധാനമന്ത്രി ട്വീറ്റിൽ വെളിപ്പെടുത്തി.

അക്യുപ്രഷർ റോളറും അതിന്റെ ഗുണങ്ങളും എന്താണ്?

റിഫ്ലെക്സോളജി, നാഡി ഉത്തേജനം, രക്തചംക്രമണം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ഉപകരണമാണ് അക്യുപ്രഷർ റോളറുകൾ. നമ്മുടെ കൈകളിലെയും കാലുകളിലെയും ആയിരക്കണക്കിന് ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ ഇത് പ്രവർത്തിക്കുന്നു, അതുവഴി നമ്മുടെ ശരീരത്തിൽ രക്തയോട്ടം വർധിക്കും. ഇത് സമ്മർദ്ദം, പിരിമുറുക്കം എന്നിവ ഒഴിവാക്കാനും മനസ്സിനും ശരീരത്തിനും വിശ്രമം നൽകാനും സഹായിക്കുന്നു.

അക്യുപ്രഷർ റോളർ റിഫ്ലെക്സോളജിയുടെ സാങ്കേതികത ഉപയോഗിക്കുന്നു. ഇത് പിരിമുറുക്കം ഒഴിവാക്കാനും അസുഖം ചികിത്സിക്കാനും ഉപയോഗിക്കുന്ന മസാജ് സംവിധാനമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുമായി കാലുകൾ, കൈകൾ, തല എന്നിവയിൽ റിഫ്ലെക്സ് പോയിന്റുകൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. വിവിധ പ്രശ്നങ്ങൾക്കും അസുഖങ്ങൾക്കും ചികിത്സ നൽകുന്നതിന് ഇത് ശരീരഭാഗങ്ങളെയും അവയവങ്ങളെയും ബന്ധിപ്പിക്കുന്നു.

മഹാബലിപുരം കടൽത്തീരത്തെ പ്രഭാതസവാരി പ്രധാനമന്ത്രി നരേന്ദ്രമോദിയിലെ കവിയെ വീണ്ടും ഉണർത്തി. സമുദ്രവുമായുള്ള തന്റെ സംഭാഷണമെന്ന പേരിൽ രചിച്ച കവിത അദ്ദേഹം ഞായറാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടു. 2014-ൽ ‘എ ജേണി’ എന്ന പേരിൽ മോദിയുടെ കവിതാസമാഹാരം പുറത്തിറങ്ങിയിരുന്നു.‘എന്റെ വികാരങ്ങളുടെ ലോകമാണ് ഈ സംഭാഷണത്തിലുള്ളത്. കവിതയുടെ രൂപത്തിൽ അവ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു’- എന്ന കുറിപ്പോടെയാണ് ട്വീറ്റ്. 

 ജനകീയ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ സജീവമായുള്ള ലോകനേതാക്കളിൽ താരപദവി ഉറപ്പിച്ച് നരേന്ദ്ര മോദി. 3 കോടിയിലേറെപ്പേരാണു പ്രധാനമന്ത്രിയെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിലെ ‘ഫോളോവേഴ്സ്’ എണ്ണത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗാമി ബറാക് ഒബാമയെയും മോദി കടത്തിവെട്ടിയെന്നു ബിജെപി വർക്കിങ് പ്രസിഡന്റ്ജെ .പി. നഡ്ഡയായാണു ട്വിറ്ററിലൂടെ അറിയിച്ചത്.ഒബാമയെ പിന്തുടരുന്നതു 2.48 കോടി ആളുകളാണ്. ട്രംപിനെ 1.49 കോടിയും. മേയിലെ കണക്കനുസരിച്ച് ബോളിവുഡ്– ഹോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ‘ഫോളേവേഴ്സു’ള്ള ഇന്ത്യൻ വ്യക്തിത്വം– 3.9 കോടി.

തുടര്ന്ന് വായിക്കുക

No comments:

Post a Comment