ലഖ്നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. ഉത്തര്‍പ്രദേശ് ജലോന്‍ നഗരത്തിലെ ശ്രീ ഗാന്ധി ഇന്റര്‍ കോളേജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്.
പ്രതിമയുടെ തലഭാഗം വേര്‍പെടുത്തിയ നിലയിലാണ്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രതിമ പുനഃസ്ഥാപിച്ചതായി അഡീഷണല്‍ എസ്പി അവധേശ് കുമാര്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്ന്ന് വായിക്കുക
No comments:
Post a Comment