Breaking

Wednesday, 11 September 2019

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍നിന്ന് നിയമോപദേശം തേടി, കേസ് 23ന് വീണ്ടും പരിഗണിക്കുമ്പോള്‍ തുഷാര്‍ മേത്ത സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകും

കൊച്ചി : മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിനോട് നിയമോപദേശം തേടി. ഫ്‌ളാറ്റ് പൊളിക്കാന്‍ സുപ്രീംകോടതിയില്‍നിന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായതിന് പിന്നാലെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും സുപ്രീംകോടതിയെ അറിയിക്കാനാണ് സോളിസിറ്റര്‍ ജനറല്‍ നിലവില്‍ ഉപദേശം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി കൊച്ചിയിലെത്തി ഫ്ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. ചീഫ് സെക്രട്ടറിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കാന്‍ കൂടിയായിരുന്നു ഇത്.

ഈ മാസം 23-ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്ത ഹാജരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. 

 

 

തുടര്ന്ന് വായിക്കുക

No comments:

Post a Comment