Breaking

Wednesday, 18 March 2020

നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ച് മരുന്ന് കഴിക്കാം

നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ച് മരുന്ന് കഴിക്കാം 

മരുന്നുകള്‍ അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. ഡോക്ടറെ കാണുമ്പോള്‍ കൃത്യമായ നിര്‍ദേശങ്ങളോടെയായിരിയ്ക്കും, ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദേശിയ്ക്കുക. മരുന്നുകള്‍ക്കൊപ്പം ഡോക്ടറുടെ നിര്‍ദേശങ്ങളില്‍ മരുന്നു കഴിയ്‌ക്കേണ്ടതിനെ കുറിച്ചും പറയുന്നുണ്ടാകും. ഇതില്‍ ചില മരുന്നുകള്‍ ഭക്ഷണ ശേഷം അല്ലെങ്കില്‍ ഭക്ഷണത്തിനു മുന്‍പ് എന്നിങ്ങനെ നിര്‍ദേശങ്ങളുമുണ്ടാകും. എന്നാല്‍ പലപ്പോഴും പലരും ഇതത്ര കാര്യക്കാറില്ല. ഭക്ഷണത്തിനു മുന്‍പു കഴിയ്‌ക്കേണ്ടത് ശേഷവും ശേഷം കഴിയ്‌ക്കേണ്ടതു മുന്‍പുമെല്ലാം കഴിയ്ക്കുന്നവരുമുണ്ടാകും. ഇതിലിത്ര കാര്യമെന്തെന്നാകും, പലരുടേയും സംശയം എന്നാല്‍ ഡോക്ടര്‍മാര്‍ തരുന്ന ഇത്തരം നിര്‍ദേശങ്ങള്‍ക്കു പുറകില്‍ കൂടുതല്‍ കാര്യങ്ങളുണ്ട്. 

പല മരുന്നുകളും വെറും വയറ്റില്‍ കഴിയ്ക്കണം എന്നു പറയാറുണ്ട്. ഇതിന് കാരണമുണ്ട്. വെറും വയറ്റില്‍ എന്തു കഴിച്ചാലും വളരെയേറെ ഗുണങ്ങള്‍ ശരീരത്തിനു ലഭിയ്ക്കും. ഇതിനാല്‍ തന്നെയാണ് ചില പ്രത്യേക മരുന്നുകള്‍ ഈ രീതിയില്‍ കഴിയ്ക്കണം എന്നു പറയുന്നത്. ഇതു കൊണ്ടുള്ള ഗുണം ശരീരത്തിന് പൂര്‍ണമായ തോതില്‍ ലഭിയ്ക്കുവാന്‍.ഇതു പോലെ തന്നെ ചില മരുന്നുകള്‍ ഭക്ഷണ ശേഷം എന്നു പറയാറുണ്ട്. ഇവയിലെ കെമിക്കലുകള്‍ വയറിന് അസ്വസ്ഥതയുണ്ടാക്കാതിരിയ്ക്കാനാണിത്. ഇവ ചിലപ്പോള്‍ അസിഡിറ്റി, ഗ്യാസ്, മനംപിരട്ടല്‍ പോലുളള പ്രശ്‌നങ്ങള്‍ വരുത്തിയേക്കാം. ഇതൊഴിവാക്കാനാണ് വെറുംവയറ്റില്‍ എന്നുള്ളത് ഒഴിവാക്കുന്നത്.മാത്രമല്ല, ചില മരുന്നുകള്‍ ഭക്ഷണത്തോടൊപ്പം ചേര്‍ന്നാലാണ് പൂര്‍ണമായ ഗുണം ലഭിയ്ക്കുക. പ്രത്യേകിച്ചും വൈറ്റമിന്‍ എ പോലുള്ള ഗുളികകള്‍. വൈറ്റമിന്‍ എ ഗുളികകള്‍ ഭക്ഷണത്തിന് തൊട്ടു പുറകേ കഴിച്ചാല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും. അല്ലെങ്കില്‍ ഭക്ഷണത്തോടൊപ്പം തന്നെ അവസാന സ്റ്റെപ്പായി കഴിയ്ക്കാം.

അതേ സമയം വെറും വയററില്‍ കഴിച്ചാല്‍ പ്രയോജനം ലഭിയ്ക്കുന്നവയാണ് തൈറോയ്ഡ് പോലുളള പ്രശ്‌നങ്ങള്‍ക്കു കഴിയ്ക്കുന്ന ഗുളികകള്‍. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് ഇത്തരം രീതിയില്‍ കഴിച്ചാലേ ഗുണമുണ്ടാകൂ. ഇതിനുള്ള ഗുളിക കഴിച്ച് കുറഞ്ഞത് അര മണിക്കൂര്‍ ശേഷം മാത്രം എന്തെങ്കിലും കഴിയ്ക്കുകയോ ചായ, കാപ്പി തുടങ്ങിയവയോ ആകാം. മരുന്നിനോടൊപ്പം വെള്ളം മാത്രമേ പാടൂ. 
വെറും വയററില്‍ പെയിന്‍ കില്ലര്‍ പോലുള്ള ചില ഗുളികകള്‍ കഴിച്ചാല്‍ വയറ്റിനുണ്ടാകുന്ന അസ്വസ്ഥതകള്‍ സാധാരണയുമാണ്. അതു കൊണ്ട് ഇത്തരം ഗുളികകള്‍ ഭക്ഷണ ശേഷം മാത്രമേ നിര്‍ദേശിയ്ക്കാറുമുള്ളൂ. ഇതേ സമയം തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കായുള്ള മരുന്നുകള്‍ വെറും വയറ്റില്‍ കഴിയ്ക്കണമെന്നു പറയും. ഇവ ശരീരം പൂര്‍ണമായി ആഗിരണം ചെയ്യുന്നതിനായാണ് ഇങ്ങനെ പറയുന്നതും.
ഇതു പോലെ ഭക്ഷണ ശേഷം കഴിയ്‌ക്കേണ്ടതും ഭക്ഷണം കഴിഞ്ഞ് അര മണിക്കൂര്‍ കഴിഞ്ഞാല്‍ മതിയാകും. ഇതിന് കൃത്യമായ സമയ ക്രമമില്ലെങ്കിലും മുന്‍പ് കഴിയ്‌ക്കേണ്ടവ അര മണിക്കൂര്‍ മുന്‍പെങ്കിലും കഴിയ്ക്കുക. മരുന്നിനൊപ്പം വെള്ളം കുടിയ്ക്കുക. അല്ലാതെ ചായ, കാപ്പി, പാല്‍, ജ്യൂസ് പോലുള്ളവ ഗുണം കുറയ്ക്കും.

ഇത്തരം നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ചാല്‍ മാത്രമേ മരുന്നിന്റെ പൂര്‍ണമായ ഗുണം ശരീരത്തിന് ലഭിയ്ക്കൂ. ഇതിനാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഇതു പോലെ ഒരേ സമയത്തു തന്നെ മരുന്നു കഴിച്ചാല്‍ ഏറെ നല്ലതാണ്. സമയം തെറ്റി കഴിച്ചാല്‍ പ്രയോജനം നല്‍കാത്ത ചില ഗുളികകളുണ്ട്. പ്രത്യേകിച്ചും ഗര്‍ഭനിരോധനത്തിന് ഉപയോഗിയ്ക്കുന്ന ചില ഗുളികകള്‍.

തുടര്ന്ന് വായിക്കുക

No comments:

Post a Comment