Breaking

Wednesday, 4 March 2020

സ്പേസ്എക്സിന്റെ പേടകം പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു

സ്പേസ്എക്സിന്റെ പേടകം  പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്പേസ്എക്സിന്റെ പേടകം സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ദുരന്തത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയകളിൽ വൈറലാണ്. പ്രഷർ ടെസ്റ്റ് പരീക്ഷണത്തിനിടെ ഇലോൺ മസ്‌ക്കിന്റെ സ്റ്റാർഷിപ്പ് എസ്എൻ 1 പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്

പുനരുപയോഗിക്കാൻ‌ കഴിയുന്ന സ്റ്റാർ‌ഷിപ്പ് എസ്‌എൻ‌1 രൂപകൽപ്പന ചെയ്തിരിക്കുന്നത് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പറക്കുന്നതിനും മറ്റ് ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങൾ നടത്തുന്നതിനുമാണ്. സ്‌പെയ്‌സ് എക്‌സ് പ്രവർത്തിക്കുന്ന ബി‌എഫ്‌ആർ (ബിഗ് ഫാൽക്കൺ റോക്കറ്റ്) സൂപ്പർ ഹെവി റോക്കറ്റിന്റെ രണ്ടാം ഘട്ടമായും ഇത് പ്രവർത്തിക്കും.സ്‌പേസ് എക്സ് സ്റ്റാർഷിപ്പ് എസ്എൻ 1 പ്രോട്ടോടൈപ്പിന്റെ രാത്രി പരീക്ഷണത്തിനിടെയാണ് പൊട്ടിത്തെറിച്ചത്. പരീക്ഷണത്തിന്റെ വിഡിയോ ചിലർ തത്സമയം പ്രക്ഷേപണം ചെയ്തിരുന്ന. ലാബ്പ്രേയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കാണിക്കുന്നത് ഫെബ്രുവരി 28 ന് പ്രാദേശിക സമയം രാത്രി 10ന് സ്റ്റാർഷിപ്പ് എസ്എൻ 1 പ്രോട്ടോടൈപ്പ് കഷണങ്ങളായി വായുവിൽ ചിതറുന്നതാണ്.

ബഹിരാകാശം അനന്തമാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ വിലയിരുത്തുക, കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഭൂമിയ്ക്ക് രണ്ടാമതൊരു ചന്ദ്രൻ കൂടിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു കാറിന്റെ വലുപ്പമുള്ള വസ്തു ഭൂമിയെ വലയംവയ്ക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഇതിന് പിന്നിൽ സ്പേസ്എക്സ് വിക്ഷേപിച്ച ടെസ്‌ല കാറോ മറ്റു വസ്തുക്കളുമല്ലെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി.

2020 CD3 എന്ന് പേരിട്ടിരിക്കുന്ന പുതിയ ചന്ദ്രനെ കുറിച്ച് നിരവധി ഗവേഷകരാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഒരു ആകാശഗോളം നമ്മുടെ ഗ്രഹത്തെ പരിക്രമണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെ മിനി മൂൺ എന്നാണ് വിളിക്കുന്നത്. കാർ വലുപ്പമുള്ള രണ്ടാമത്തെ പ്രകൃതിദത്ത ഉപഗ്രഹം ഭൂമിയെ ചുറ്റുന്നുണ്ടെന്ന് ബോഫിൻസ് കണ്ടെത്തി.എന്നാൽ, കാറിന്റെ വലുപ്പത്തിലുള്ള വസ്‌തു തന്റെ ടെസ്‌ല റോഡ്‌സ്റ്റർ അല്ലെന്ന് ഇലോൺ മസ്‌ക് വാർത്ത വന്ന ഉടൻ തന്നെ വ്യക്തമാക്കി. ഫെബ്രുവരി 15 ന് രാത്രി അരിസോണയിലെ (നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) നാസയുടെ ധനസഹായമുള്ള കാറ്റലിന സ്കൈ സർവേയിൽ ഗവേഷകരായ കാക്പർ വീർചോസ്, ടെഡി പ്രൂയിൻ എന്നിവരാണ് രണ്ടാം ചന്ദ്രനെ കണ്ടെത്തിയത്.

വിവരം ലഭിച്ചതോടെ ഭൂമിയിലെ മറ്റു ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങളും അപൂർവ വസ്തുവിന്റെ പിന്നാലെ തുടർന്നു. ഇതിനിടെ ആറ് നിരീക്ഷണ കേന്ദ്രങ്ങളാണ് പുതിയ വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 1.9 മീറ്റര്‍ വീതിയും 3.5 മീറ്റര്‍ നീളവുമാണ് ഈ വസ്തുവിന് കണക്കാക്കുന്നത്. അരിസോണയിലെ ട്യൂസണിനടുത്തുള്ള മൗണ്ട് ലെമ്മൺ ഒബ്സർവേറ്ററിയിൽ 1.52 മീറ്റർ ദൂരദർശിനി ഉപയോഗിച്ചാണ് പുതിയ സിഡി 3 യെ ആദ്യം കണ്ടെത്തിയത്.
മൂന്ന് വർഷം മുൻപ് തന്നെ മിനി മൂൺ 2020 സിഡി 3 ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി നിരീക്ഷണ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. മൈനർ പ്ലാനറ്റ് സെന്റർ (എംപിസി) ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, പ്രധാന ഗ്രഹങ്ങളുടെ പ്രകൃതിദത്ത ഉപഗ്രഹങ്ങൾ എന്നിവയുടെ സ്ഥാന അളവുകൾ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഏക ലോകവ്യാപക സ്ഥലമാണ് മൈനർ പ്ലാനറ്റ് സെന്റർ.

തുടര്ന്ന് വായിക്കുക

No comments:

Post a Comment