സെല്‍റ്റോസ് എക്‌സ്-ലൈൻ കൺസെപ്റ്റുമായി കിയ
2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ദില്ലിയില്‍ നടക്കുന്ന ഓട്ടോ എക്സ്‍പോയില്‍ സെൽറ്റോസ് അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ എക്‌സ്-ലൈൻ കൺസെപ്റ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് കിയ.കഴിഞ്ഞ വർഷം നവംബറിൽ ലോസ് ആഞ്ചലസ് മോട്ടോർ ഷോയിൽ ട്രെയിൽ അറ്റാക്ക്, അർബൻ എന്നിങ്ങനെ രണ്ട് എക്‌സ്-ലൈൻ കോൺസെപ്റ്റുകൾ കിയ മോട്ടോഴ്‍സ് അവതരിപ്പിച്ചിരുന്നു. ഇതിൽ എക്‌സ്-ലൈൻ ട്രെയിൽ അറ്റാക്ക് കോൺസെപ്റ്റിനെ ഇന്ത്യൻ അഭിരുചിക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ദില്ലി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചിരിക്കുന്നത്.
അടിമുടി സ്‌പോർട്ടി ഡിസൈൻ ഭാഷ്യം അവലംബിച്ചാണ് സെൽറ്റോസ് എക്സ്-ലൈൻ കോൺസെപ്റ്റിന്റെ ഡിസൈന്‍. ഫ്യൂച്ചറിസ്റ്റിക് ആയ റേഡിയേറ്റർ ഗ്രില്ലിനൊപ്പം കൂടുതൽ മാസ്ക്കുലാർ ആയ ബമ്പർ ആണ് മുൻ കാഴ്ച്ചയിൽ എക്സ്-ലൈൻ കൺസെപ്റ്റിന്റെ ആകർഷണം. മുൻ, പിൻ ബമ്പറുകളിലും കൂടുതൽ എക്‌സ്‌ക്ലൂസിവിറ്റിയ്ക്കായി സ്കിഡ് പ്ലേറ്റുകളും ഓറഞ്ച് നിറത്തിലുള്ള ഡീറ്റൈലിങ്ങുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. റൂഫ് റാക്ക്, ഓഫ്-റോഡ് സ്പെക് ടയറുകൾ, കറുപ്പ് നിറത്തിലുള്ള അലോയ് വീലുകൾ, കറുപ്പിൽ പൊതിഞ്ഞ എക്സ്റ്റീരിയർ ഗാർണിഷ് എന്നിവ എക്‌സ്-ലൈൻ കോൺസെപ്റ്റിന്റെ ഓഫ്റോഡർ സ്വഭാവം വർദ്ധിപ്പിക്കുന്നു. പ്ലാസ്റ്റിക് ക്ലാഡിങ് ഉള്ള വീൽ ആർച്ചുകൾ, മാറ്റ് ഗ്രേ പെയിന്റ് ഫിനിഷ് എന്നിവയാണ് സെൽറ്റോസ് എക്സ്-ലൈൻ കോൺസെപ്റ്റിനെ വേറിട്ടതാക്കുന്നു.
2-ഇഞ്ച് ലിഫ്റ്റ് കിറ്റ്, സെൻട്രൽ ഡിഫറെൻഷ്യൽ ലോക്കിംഗ് സംവിധാനമുള്ള ഇലക്ട്രിക്ക് ഓൾ-വീൽ-ഡ്രൈവ് സംവിധാനം എന്നിവ സെൽറ്റോസിന്റെ എക്സ്-ലൈൻ കോൺസെപ്റ്റിന്റെ ഓഫ്‌റോഡ് കഴിവുകൾ വർദ്ധിപ്പിക്കുന്നു. 172 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.6-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ ആണ് സെൽറ്റോസ് എക്സ്-ലൈൻ കോൺസെപ്റ്റിന്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്ക് ആണ് ട്രാൻസ്‍മിഷന്‍.ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ ആയി സെൽറ്റോസ് എക്സ്-ലൈൻ കൺസെപ്റ്റിനെ കമ്പനി വിപണിയിലെത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. ഈ എസ്‌യുവിയുടെ ഇന്ത്യയിലെ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടിരുന്നു. വിപണിയില്‍ അവതരിപ്പിച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. മിഡ്‌സൈസ് എസ്‌യുവിയുടെ ബുക്കിംഗ് നേരത്തെ ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. ടോപ് സ്‌പെക് വേരിയന്റുകളാണ് കൂടുതല്‍ പേരും ആവശ്യപ്പെടുന്നത്. 9.89 ലക്ഷം മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് 5 സീറ്റര്‍ എസ്‌യുവിയുടെ എക്‌സ് ഷോറൂം വില.
വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയാണ് കിയ സെല്‍റ്റോസ്. ആഗോളതലത്തില്‍ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. വിപണിയിലെത്തി അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഈ സെഗ്മെന്റില്‍ ഏറ്റവും ഡിമാന്റുള്ള വാഹനം എന്ന അംഗീകാരം സ്വന്തം പേരിലാക്കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റയുടെയും റെനോ ഡസ്റ്ററിന്റെയും കുത്തകയാണ് തകര്‍ത്തത്.
അടുത്തിടെ ഇടി പരീക്ഷയിൽ അഞ്ചു സ്റ്റാറും സ്വന്തമാക്കി സുരക്ഷയില്‍ ഒരു വിട്ടുവീഴ്‍ചക്കുമില്ലെന്ന് ഈ വാഹനം തെളിയിച്ചിരുന്നു. ഓസ്ട്രേലിയൻ ന്യൂകാർ അസസ്മെന്റ് പ്രോഗ്രാം (എഎൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് കിയ സെല്‍റ്റോസ് സമ്പൂർണ സുരക്ഷിതമാണെന്ന് തെളിഞ്ഞത്. 64 കിലോമീറ്റര്‍ വേഗത്തിൽ ഫ്രണ്ട് ഇംപാക്റ്റ് ടെസ്റ്റിലും 50 കിലോമീറ്റർ വേഗത്തിൽ നടത്തിയ സൈഡ് ഇംപാക്റ്റ് ടെസ്റ്റിലും കിയ സെൽറ്റോസ് കരുത്തു തെളിയിച്ചു. മുതിർന്ന ആളുകൾക്ക് 85 ശതമാനം സുരക്ഷയും കുട്ടികൾക്ക് 83 ശതമാനം സുരക്ഷയും വാഹനം ഉറപ്പു നല്‍കുന്നു.അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകളും എമർജെൻസി ബ്രേക് സിസ്റ്റവും ലൈൻ കീപ്പ് അസിസ്റ്റുമെല്ലാമുള്ള ഓസ്ട്രേലിയൻ വിപണിയിലെ കിയ സെൽറ്റോസാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ഓസ്ട്രേലിയയും ഇന്ത്യയും കൂടാതെ ദക്ഷിണ കൊറിയ, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും വിൽപനയിലുണ്ട്.
കിയയുടെ ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍.ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്‍മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.
തുടര്ന്ന് വായിക്കുക
No comments:
Post a Comment