Breaking

Thursday, 13 February 2020

ടാറ്റ ഹെക്‌സ എസ്‌യുവിയുടെ സഫാരി എഡിഷന്‍ അനാവരണം ചെയ്‍ത് കമ്പനി

ടാറ്റ ഹെക്‌സ എസ്‌യുവിയുടെ സഫാരി എഡിഷന്‍ അനാവരണം ചെയ്‍ത്  കമ്പനി


പ്രീമിയം ക്രോസ് ഓവറായ ഹെക്സയെ 2016ലെ ദില്ലി ഓട്ടോ എക്സ്പ‍യിലാണ് ടാറ്റ പ്രദര്‍ശിപ്പിക്കുന്നത്. തുടര്‍ന്ന് 2017 ജനുവരിയില്‍ ഈ മോഡലിനെ ടാറ്റ വിപണിയിലും എത്തിച്ചു.ഇപ്പോഴിതാ 2020 ദില്ലി ഓട്ടോ എക്സ്പോയില്‍ ടാറ്റ ഹെക്‌സ എസ്‌യുവിയുടെ സഫാരി എഡിഷന്‍ അനാവരണം ചെയ്‍തിരിക്കുകയാണ് കമ്പനി. ഈയിടെ ഉല്‍പ്പാദനം അവസാനിപ്പിച്ച ടാറ്റ സഫാരി സ്‌റ്റോം എസ്‌യുവിയോടുള്ള ആദരസൂചകമായാണ് പ്രത്യേക പതിപ്പ് പ്രദര്‍ശിപ്പിച്ചത്.വരാനിരിക്കുന്ന ബിഎസ് 6 ഹെക്‌സയും സഫാരി എഡിഷനും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടാകാന്‍ സാധ്യതയില്ല. ഹെക്‌സ എസ്‌യുവിയുടെ ഓഫ്‌റോഡ് വേര്‍ഷനാണ് സഫാരി എഡിഷന്‍ എന്നുവേണമെങ്കില്‍ പറയാം. 4 വീല്‍ ഡ്രൈവ് ടാറ്റ ഹെക്‌സ അടിസ്ഥാനമാക്കിയാണ് സഫാരി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. മിലിട്ടറി ഗ്രീന്‍ കളര്‍ സ്‌കീം പ്രത്യേകതയാണ്.

വാഹനത്തിന്റെ എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകള്‍ ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയില്ല. എന്നാല്‍ സ്റ്റാന്‍ഡേഡ് മോഡല്‍ ഉപയോഗിക്കുന്ന 2.2 ലിറ്റര്‍, 4 സിലിണ്ടര്‍ വേരികോര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ബിഎസ് 6 പാലിക്കുന്നതായിരിക്കും. ഈ മോട്ടോര്‍ 4,000 ആര്‍പിഎമ്മില്‍ 153.86 ബിഎച്ച്പി പരമാവധി കരുത്തും 1,750-2,500 ആര്‍പിഎമ്മില്‍ 400 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ടെറെയ്ന്‍ മാനേജ്‌മെന്റ് സിസ്റ്റത്തോടെ 4 വീല്‍ ഡ്രൈവ് ഡ്രൈവ്‌ട്രെയ്ന്‍ ഉണ്ടാകും.7 സീറ്ററില്‍ സഫാരി എഡിഷന്‍ ബാഡ്ജുകള്‍ കാണാം. പുറം കണ്ണാടികളില്‍ പിയാനോ ബ്ലാക്ക് നിറം നല്‍കിയിരിക്കുന്നു. പൂര്‍ണമായും കറുത്ത 17 ഇഞ്ച് അലോയ് വീലുകളിലാണ് ഹെക്‌സ സഫാരി എഡിഷന്‍ വരുന്നത്.

ഹെക്‌സയില്‍നിന്ന് വേര്‍തിരിച്ചറിയുന്നതിന് ഡാഷ്‌ബോര്‍ഡില്‍ പ്രത്യേക ബാഡ്ജ്, പുതിയ തരം മിടച്ചിലുകളോടെ സീറ്റുകള്‍ എന്നിവ നല്‍കി. ഹെക്‌സയിലെ കാബിന്‍ പൂര്‍ണമായും കറുത്തതാണെങ്കില്‍ സഫാരി എഡിഷനില്‍ ഇളം തവിട്ടു നിറത്തിലും കറുപ്പിലുമുള്ള ഡുവല്‍ ടോണ്‍ കാണാം. രണ്ടാം നിരയില്‍ പൈലറ്റ് സീറ്റുകള്‍ നല്‍കും.ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ സുരക്ഷാ ഫീച്ചറുകളായിരിക്കും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ജെബിഎല്‍ സ്പീക്കറുകള്‍ തുടങ്ങിയവ ഫീച്ചറുകളായിരിക്കും.ടാറ്റ ഹെക്‌സ സഫാരി എഡിഷന്‍ വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. വാഹനത്തിന്‍റെ പരിമിത എണ്ണം മാത്രമായിരിക്കും നിര്‍മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള റഗുലര്‍ ഹെക്സയുടെ പരിഷ്‍കരിച്ച പതിപ്പിനെ 2019 മാര്‍ച്ചിലാണ് ടാറ്റ അവതരിപ്പിക്കുന്നത്. നിലവില്‍ XM മോഡലിലാണ് ടാറ്റ ഹെക്‌സ നിര തുടങ്ങുന്നത്.2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടെ ഹൃദയം. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കുണ്ട്. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കുമ്പോള്‍ വരിക്കോര്‍ 400 എഞ്ചിന്‍ 156 bhp കരുത്തും 400 Nm torque ഉം സൃഷ്‍ടിക്കും.ഇരട്ട വർണ റൂഫ് സാധ്യതകളും വ്യത്യസ്ത നിറത്തിലുള്ള അലോയ് വീലുമൊക്കെ ചേർന്ന് ഇംപാക്ട് ഡിസൈൻ ശൈലിയിലാണ് മാര്‍ച്ചില്‍ പുതിയ വാഹനത്തെ ടാറ്റ അവതരിപ്പിക്കുന്നത്. പരിഷ്‍കരിച്ച ഹെക്സയുടെ ഓട്ടമാറ്റിക് ട്രാൻസ്‍മിഷൻ, ഓൾ വീൽ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളിൽ ഡയമണ്ട് കട്ട് അലോയ് വീലും ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ പതിപ്പുകളിലാവട്ടെ ചാർക്കോൾ ഗ്രേ നിറമുള്ള അലോയ് വീലുകളാണ്.

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹെക്‌സയിലുണ്ട്. അതേസമയം 4x4 ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം മാനുവല്‍ ഗിയര്‍ബോക്‌സുള്ള വരിക്കോര്‍ 400 പതിപ്പില്‍ മാത്രമെയുള്ളൂ. എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, ഹെഡ്ലാമ്പ് ബീം അഡ്‍ജസ്റ്റര്‍, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ ഹെക്‌സയുടെ പ്രത്യേകതകള്‍ നീളുന്നു.ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള, ഹർമാൻ നിർമിത ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ പുതുതലമുറ സാങ്കേതികവിദ്യയാണ് 2019 ഹെക്സയിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നത്. ഹെക്സയുടെ എല്ലാ വകഭേദത്തിലും ഇതേ ഇൻഫൊടെയ്ൻമെന്റ് സംവിധാനമുണ്ട്. അഞ്ചു നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള 2019 ഹെക്സയിൽ ഇൻഫിനിറ്റി ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് ഇരട്ട വർണ റൂഫും ലഭ്യമാണ്

തുടര്ന്ന് വായിക്കുക

No comments:

Post a Comment