Breaking

Tuesday 10 December 2019

സ്കോഡയുടെ പുതിയ മോഡലുകളും സി5 എയര്‍ക്രോസും ഇന്ത്യയിലെത്തുന്നു

സ്കോഡയുടെ  പുതിയ മോഡലുകളും  സി5 എയര്‍ക്രോസും  ഇന്ത്യയിലെത്തുന്നു 

ഇന്ത്യയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളും പരിഷ്കരിച്ച പതിപ്പുകളും അവതരിപ്പിക്കാനരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ. സ്കോഡ ഓട്ടോ ഇന്ത്യയുടെ സെയിൽസ്, സർവീസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.കമ്പനിയുടെ പുതിയ വാഹനങ്ങളില്‍ ചിലത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. പുതിയ മിഡ് സൈസ് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് അടുത്തിടെ സ്കോഡ സഇഒ ബെർ‌ണാർഡ് മെയറും വ്യക്തമാക്കിയിരുന്നു.

ഇന്ത്യ 2.0 പ്രോജക്ടിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണിത്. പുതിയ ആർക്കിടെക്ചർ ഉപയോഗിച്ച് സ്കോഡ 90% പ്രാദേശികവൽക്കരണം നേടിയിട്ടുണ്ട്, ഇത് തുടക്കത്തിൽ സ്കോഡയ്ക്കും ഫോക്സ്വാഗണിനുമായി മിഡ്-സൈസ് എസ്‌യുവി സൃഷ്ടിക്കും. ഈ പതിപ്പ് സ്കോഡ കാമിക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാമിക് അടിസ്ഥാനമായുള്ള ഈ വാഹനത്തിന് പുറമെ, 2020 ന്റെ തുടക്കത്തിൽ സ്കോഡ കരോക്ക് പുറത്തിറക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.2020 മോഡല്‍ ഒക്ടാവിയയെ അടുത്തിടെയാണ് ആഗോളതലത്തില്‍ കമ്പനി അനാവരണം ചെയ്‍തത്. നാലാം തലമുറ ഒക്ടാവിയ ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഒക്ടാവിയ എത്തുന്നത്. കോംബി സ്‌കൗട്ട് ഓഫ്-റോഡ്, ആര്‍എസ് സ്‌പോര്‍ട്ടി വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കും.

അത്യന്തം എയ്‌റോഡൈനാമിക്കാണ് പുതിയ ഒക്ടാവിയ . 0.24 ആണ് ഡ്രാഗ് കോ-എഫിഷ്യന്റ്. കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം, സ്റ്റിയറിംഗ് വളയത്തില്‍ കൈ ഉണ്ടെന്ന് തിരിച്ചറിയുന്ന സംവിധാനം, ഡോറുകള്‍ തുറക്കുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോയേക്കാമെന്ന് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവയെല്ലാം പുതിയ സുരക്ഷാ ഫീച്ചറുകളാണ്. 2020 അവസാനത്തോടെ പുതിയ സ്‌കോഡ ഒക്ടാവിയ ഇന്ത്യയിലുമെത്തും.അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്.

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ ഇന്ത്യയിലെ ആദ്യ വാഹനം 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ‘സി5 എയര്‍ക്രോസ്’ എന്ന മോഡലായിരിക്കും ആദ്യം ഇന്ത്യയില്‍ എത്തുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തുള്ള ആകര്‍ഷണം. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യത്തെ അഞ്ചു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഓരോ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തുടക്കത്തില്‍ തന്നെ ഷോറൂമുകളില്‍ വാഹനം എത്തുമെന്നുംസിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റോളണ്ട് ബൗചറ പറഞ്ഞു. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ 'ഗ്രൂപ്പ് പി.എസ്.എ.'യുടെ കീഴിലുള്ള കമ്പനിയാണ് സിട്രോണ്‍.

തുടര്ന്ന് വായിക്കുക

No comments:

Post a Comment