ഇരുമ്പുരുക്കാന്‍ പുതിയ വിദ്യ.
വ്യാവസായിക രംഗത്ത് വലിയ വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ബില്‍ഗേറ്റ്‌സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്, ഹീലിയോജെന്‍. നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ ഒരു കണ്ണാടിപ്പാടം ഉപയോഗിച്ച് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് 1000 ഡിഗ്രി സെൽഷ്യസിന് മുകളില്‍ താപം നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ഹീലിയോജെനിന്റെ കണ്ടെത്തല്‍.സൂര്യന്റെ ഉപരിതലത്തിലുള്ള ചൂടിന്റെ നാലിലൊന്ന് താപം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒരു സോളാര്‍ അവന്‍ ഹീലിയോജെന്‍ നിര്‍മിച്ചു. സിമന്റ് നിര്‍മാണം, ഇരുമ്പുരുക്ക് വ്യവസായം, ഗ്ലാസ് ഉള്‍പ്പടെ ഉയര്‍ന്ന താപോര്‍ജം ആവശ്യമായി വരുന്ന വ്യാവസായിക പ്രക്രിയകളില്‍ ഉപയോഗിക്കാന്‍ വേണ്ട താപം സൗരോര്‍ജം ഉപയോഗിച്ച് സൃഷ്ടിക്കുന്നത് ഇത് ആദ്യമാണ്.
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പരിസ്ഥിതി മലിനീകരണമില്ലാത്ത കാര്‍ബണ്‍ മുക്ത ഊര്‍ജം വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും.ബില്‍ ഗേറ്റ്‌സിനെ കൂടാതെ ലോസ് ഏഞ്ചല്‍സ് ടൈംസ് ഉടമ പാട്രിക് സൂണ്‍-ഷിയോങും ഹീലിയോജെനിന് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ക്കായുള്ള ചെലവ് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു.വ്യവസായ മേഖലയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നത് ഇല്ലാതാക്കാന്‍ ഹീലോജെനിന് പേറ്റന്റുള്ള ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്ന് പാട്രിക്ക് പറയുന്നു. ഉദാഹരണമായി ആഗോള തലത്തില്‍ കാര്‍ബണ്‍ പുറത്തുവിടുന്നതില്‍ ഏഴ് ശതമാനം സിമന്റ് നിര്‍മാണശാലകളാണ്.
പരമ്പരാഗതമായ റൂഫ് ടോപ്പ് സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് സൗരോര്‍ജം നിര്‍മിക്കുന്ന രീതിയല്ല ഇവിടെ. കണ്ണാടികള്‍ ഉപയോഗിച്ച് സൂര്യപ്രകാശം ഒരു കേന്ദ്രബിന്ദുവിലേക്ക് പ്രതിഫലിപ്പിച്ചുകൊണ്ടുള്ള കോണ്‍സണ്‍ട്രേറ്റഡ് സോളാര്‍ പവര്‍ അഥവാ കേന്ദ്രീകൃത സൗരോര്‍ജം എന്ന ആശയം പരിഷ്‌കരിച്ചെടുക്കുകയാണ് ഹീലിയോജെന്‍ ചെയതത്.എന്നാല്‍ ഇതൊരു പുതിയ രീതിയല്ല. ഈ രീതി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാറുണ്ട്. വ്യാപകമായി ഇല്ലെങ്കിലും വ്യവസായ ശാലകളില്‍ താപം നിര്‍മിക്കുന്നതിനായി ഈ സംവിധാനം ഉപയോഗിക്കാറുണ്ട്.എങ്കിലും സിമന്റുണ്ടാക്കുക, ഇരുമ്പ് ഉരുക്കുക പോലുള്ള ആവശ്യങ്ങള്‍ക്ക് വ്യവസായികാടിസ്ഥാനത്തില്‍ പൂര്‍ണമായും ആശ്രയിക്കാവുന്ന അത്രയും ഉയര്‍ന്ന താപം പഴയ കേന്ദ്രീകൃത സൗരോര്‍ജ ഉല്‍പാദനരീതിയില്‍ നിന്നും ലഭിച്ചിരുന്നില്ല.
നിര്‍മിതബുദ്ധിയുടെയും മറ്റ് കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുടേയും പിന്തുണയോടെയാണ് ഹീലിയോജെന്‍ കണ്ണാടികള്‍ ഉപയോഗിച്ച് സൂര്യപ്രകാശം ഒരു കേന്ദ്രബിന്ദുവിലേക്ക് പ്രതിഫലിപ്പിക്കുന്നത്. കംപ്യൂട്ടര്‍ വിഷന്‍ സോഫ്റ്റ് വെയര്‍, ഓട്ടോമാറ്റിക് എഡ്ജ് ഡിറ്റക്ഷന്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉള്‍പ്പെടും.ജ്വലന പ്രകാശതീവ്രത എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ല എന്നത് ഈ സാങ്കേതികവിദ്യ നേരിടുന്ന വെല്ലുവിളിയാണ്. സിമന്റ് നിര്‍മാണ ശാലകള്‍ പോലുള്ള വ്യവസായങ്ങള്‍ക്ക് തുടര്‍ച്ചായി താപോര്‍ജം ആവശ്യമാണ്. എന്നാല്‍ ഈ പ്രശ്‌നം ഊര്‍ജ ശേഖരണ സംവിധാനങ്ങളുടെ സഹായത്തോടെ മറികടക്കാനാകുമെന്ന് ഹീലിയോജന്‍ പറഞ്ഞു.ഈ സാങ്കേതിക വിദ്യ വ്യാവസായികാടിസ്ഥാനത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് പ്രായോഗിക തലത്തില്‍ പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹീലിയോജെന്‍ ഇപ്പോള്‍.
തുടര്ന്ന് വായിക്കുക
No comments:
Post a Comment