Breaking

Monday, 4 November 2019

ചൊവ്വയിലെ ഉപ്പു തടാകങ്ങൾ

ചൊവ്വയിലെ ഉപ്പു തടാകങ്ങൾ

ചൊവ്വ ഗ്രഹത്തിൽ ഭൂമിയിലേതിനു സമാനമായ ഉപ്പു തടാകങ്ങൾ ഉണ്ടായിരുന്നു എന്നു പഠനം. കാലാന്തരത്തിൽ അവ വറ്റിവരണ്ടു പോയതാവാം. ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിൽ 300 കോടി വർഷം മുൻപ് അത്തരമൊരു ഉപ്പു തടാകമുണ്ടായിരുന്നുവെന്നും അന്തരീക്ഷ മർദം കുറഞ്ഞതുമൂലം അതു ബാഷ്പീകരിച്ചാവാം ഇപ്പോഴത്തെ പാറക്കെട്ടുകൾ രൂപപ്പെട്ടതെന്നും നേച്ചർ ജിയോ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2012 മുതൽ നാസയുടെ ക്യൂരിയോസിറ്റി ഇവിടെ പര്യവേക്ഷണം നടത്തിവരികയാണ്.

360 കോടി വർഷം മുൻപ് ഉൽക്ക വീണു രൂപപ്പെട്ടതാണ് ഗെയ്ൽ ഗർത്തം. ഇവിടെ ദ്രാവക രൂപത്തിൽ ജലം ഉണ്ടായിരുന്നു. അതിൽ സൂക്ഷ്മജീവികളും. പിന്നീട് അവ വരണ്ടുണങ്ങി ഇന്നുകാണുന്ന രൂപത്തിലായി. ബൊളീവിയ-പെറു അതിർത്തിക്കടുത്തുള്ള അൽട്ടിപ്ലാനോ പ്രദേശത്ത് ഇന്നു കാണുന്ന തരം ഉപ്പുതടാകങ്ങളായിരുന്നു ചൊവ്വയിൽ ഉണ്ടായിരുന്നത്. വേനൽക്കാലത്ത് അവ വറ്റിവരളുന്നു. ചൊവ്വയിൽ സംഭവിച്ചത് ഇതുതന്നെയാകാം– പഠനം പറയുന്നു.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment