Breaking

Monday, 11 November 2019

ചൊവ്വയുടെ വിചിത്ര ചിത്രങ്ങൾ പകർത്തി ക്യൂരിയോസിറ്റി

ചൊവ്വയുടെ വിചിത്ര ചിത്രങ്ങൾ പകർത്തി ക്യൂരിയോസിറ്റി 

മനുഷ്യൻ യാത്ര പോകാനിരിക്കുന്ന ഗ്രഹമാണ് ചൊവ്വ. അടുത്ത പത്ത് വർഷത്തിനുള്ളിൽ ചൊവ്വയിൽ കാലുകുത്താൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ഗവേഷകർ ആസൂത്രണം ചെയ്യുന്നത്. ഇതിനിടെ ചൊവ്വയില്‍ ദൗത്യം തുടരുന്ന ക്യൂരിയോസിറ്റി റോവര്‍ വിചിത്ര ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. ചൊവ്വാ ഗ്രഹത്തിന്റെ പ്രതലത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്ന കൗതുക ചിത്രങ്ങളാണ് ക്യൂരിയോസിറ്റി അയച്ചിരിക്കുന്നത്. ചൊവ്വയിലെ ഗാലെ ക്രാറ്റര്‍ മേഖലയിലാണ് ജീവന്റെ സാധ്യതകള്‍ ക്യൂരിയോസിറ്റി തേടുന്നത്.2012 ഓഗസ്റ്റ് മുതല്‍ ക്യൂരിയോസിറ്റി ചൊവ്വയില്‍ ജീവന്‍ തേടിക്കൊണ്ട് ലോകത്തിന്റെ കൗതുകമാകുന്നുണ്ട്. നിലവില്‍ സെന്‍ട്രല്‍ ബുട്ടെ എന്ന് വിളിക്കുന്ന ഗാലെ സെന്ററിലെ ഒരു പര്‍വ്വതത്തിന്റെ ചരിവിലാണുള്ളത്. ഇവിടെ നിന്നുള്ള മനോഹര കാഴ്ചകളാണ് ക്യൂരിയോസിറ്റി പകര്‍ത്തിയെടുത്ത് ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്.

നവംബര്‍ മൂന്നിന് ക്യൂരിയോസിറ്റിയിലെ ക്യാമറ എടുത്ത ചിത്രത്തില്‍ പാറകളും മണ്ണും നിറഞ്ഞ പ്രദേശം വ്യക്തമായി കാണാം. ദൂരെ പര്‍വ്വതങ്ങളുടെ പൊടി നിറഞ്ഞ കാഴ്ചയും ക്യൂരിയോസിറ്റിയുടെ ചിത്രത്തിലുണ്ട്. ചില ചിത്രങ്ങള്‍ ക്യൂരിയോസിറ്റി കൂടി ഉള്‍പ്പെടുന്നതാണ്. Sol 2573 എന്നും ചിത്രത്തില്‍ രേഖപ്പെടുത്തിയിടുണ്ട്. ഒരു Sol എന്നത് ചൊവ്വയിലെ ഒരു ദിവസമാണ്. ക്യൂരയോസിറ്റി ചൊവ്വയിലിറങ്ങിയ ദിവസത്തെ Sol 0 ആയാണ് കണക്കാക്കുന്നത്.നിലവില്‍ ക്യൂരിയോസിറ്റിയുള്ള ഗാലെ ക്രാറ്റര്‍ മേഖലക്ക് 154 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. സെന്‍ട്രല്‍ ബൂട്ടെ എന്ന് വിളിക്കുന്ന പ്രദേശത്തെ പാറയുടെ അടരുകളും ക്യൂരിയോസിറ്റി ശേഖരിക്കും. മേഖലയില്‍ ജലത്തിന്റെ സാന്നിധ്യം ഭൂതകാലത്ത് ഉണ്ടായിരുന്നോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.

ചൊവ്വയിലെ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യത്തിന്റെ തെളിവ് കണ്ടെത്തുകയാണ് ക്യൂരിയോസിറ്റിയുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തേക്കായിരുന്നു ദൗത്യത്തിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്യൂരിയോസിറ്റി ഈ കാലാവധി കഴിഞ്ഞും പൂര്‍വാധികം ഉത്സാഹത്തോടെ പ്രവര്‍ത്തനം തുടര്‍ന്നതോടെ അനിശ്ചിത കാലത്തേക്ക് ദൗത്യം നീട്ടുകയായിരുന്നു. നിലവില്‍ 2,000 ദിവസത്തിലേറെയായിട്ടുണ്ട് ക്യൂരിയോസിറ്റിയുടെ ചൊവ്വാ ദൗത്യം.ഇതിനിടെ കഴിഞ്ഞ വര്‍ഷം പകുതിയോടെ ക്യൂരിയോസിറ്റി ചൊവ്വയില്‍ ഒറ്റപ്പെട്ടിരുന്നു. മറ്റൊരു ചൊവ്വാ ദൗത്യ പേടകമായ ഓപ്പര്‍ച്യൂനിറ്റിക്ക് ഭൂമിയുമായുള്ള ബന്ധം നഷ്ടമായത് കഴിഞ്ഞ ജൂണിലാണ്. ചൊവ്വയിലുണ്ടായ കനത്ത പൊടിക്കാറ്റാണ് ഓപര്‍ച്യൂനിറ്റിക്ക് വെല്ലുവിളിയായത്. പൊടിക്കാറ്റിനെ തുടര്‍ന്ന് ഇതിന്റെ സൗര പാനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ വലിയ തോതില്‍ പൊടിവന്ന് മൂടുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. പങ്കാളിയെ നഷ്ടമായെങ്കിലും ക്യൂരിയോസിറ്റി ചൊവ്വയിലെ കൗതുകയാത്ര തുടരുകയാണ്.


സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഇതിനു കൊടുത്തിരിക്കുന്നത്‌. നേരിയ അന്തരീക്ഷ
ത്തോടുകൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാ ഗർത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്. അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന ഉത്തരാർദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അനുമാനിക്കപ്പെടുന്നു. ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാമാറ്റവും ഭൂമിയിലേതിന് സമാനമാണ്.

1965-ൽ മാരിനർ 4 ചൊവ്വയെ സമീപിക്കുന്നതുവരെ ഗ്രഹോപരിതലത്തിൽ ദ്രവജലം സ്ഥിതിചെയ്യുന്നതിനെ കുറിച്ച് പല ഊഹങ്ങളും നിലനിന്നിരുന്നു. സമയംചെല്ലുംതോറും ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളിലും തെളിഞ്ഞഭാഗങ്ങളിലും, പ്രത്യേകിച്ച് ധ്രുവങ്ങളോട് അടുത്തുള്ള മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാരണമായിരുന്നു അവ, അത്തരം ഇരുണ്ടതും തെളിഞ്ഞതുമായ ഭാഗങ്ങൾ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ഇരുണ്ട് നീളത്തിൽ കിടക്കുന്നവ ജലസേചനം നടത്തുന്നതിനുള്ള കനാലുകളാണെന്നും തെറ്റിദ്ധരിക്കപ്പെട്ടു. സൗരയൂഥത്തിൽ ഭൂമി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദ്രവജലം ഉണ്ടാകാൻ സാധ്യതയുള്ളതും അതുവഴി ജീവൻ ഉണ്ടാകാൻ സാധ്യതയേറിയതുമായ ഗ്രഹമാണെങ്കിലും ഇരുണ്ട് നീളത്തിൽ കാണപ്പെടുന്ന അത്തരം ഭാഗങ്ങൾ മായക്കാഴ്ചകളിൽ പെട്ടതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ചില സംരംഭങ്ങൾ വഴി ലഭിച്ച ഭൂമിശാസ്ത്ര വിവരങ്ങൾ മുൻപ് ഒരു കാലത്ത് വലിയ അളവിൽ ജലം ഉപരിതലത്തിൽ ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്, കൂടാതെ ചെറിയ ഉറവകൾ പോലെയുള്ളവ കഴിഞ്ഞ സമീപകാലങ്ങളിൽ ഒഴുകിയിട്ടുമുണ്ടാകാം എന്നും ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2005 ൽ റഡാർ വഴി ലഭിച്ച വിവരങ്ങൾ ധ്രുവങ്ങളിലും അതിനു സമീപ അക്ഷാംശങ്ങളിലും വലിയതോതിൽ ജലം ഹിമരൂപത്തിൽ സ്ഥിതിചെയ്യുന്നുണ്ട് എന്ന കാര്യം വെളിപ്പെടുത്തിയിതന്നു, 2008 ജൂലൈ 31 ന് ഫീനിക്സ് മാർസ് ലാൻഡർ ചൊവ്വയിലെ മണ്ണിനടിയിൽ നിന്ന് ഹിമത്തിന്റെ സാമ്പിളുകൾ കണ്ടെത്തുകയുമുണ്ടായി.

ഫോബോസ്, ഡീമോസ് എന്നീ ചെറുതും അനിയതരൂപത്തിലുള്ളതുമായ രണ്ട് ഉപഗ്രഹങ്ങളാണ്‌ ചൊവ്വയ്ക്കുള്ളത്. 5261 യൂറേക്ക എന്ന ട്രോജൻ ഛിന്നഗ്രഹത്തെപ്പോലെ ഇവയും ചൊവ്വ സ്വന്തം ആകർഷണപരിധിയിൽ പിടിച്ചെടുത്ത ക്ഷുദ്രഗ്രഹങ്ങളാകാം. നിലവിൽ പ്രവർത്തനനിരതമായ അഞ്ച് ബഹിരാകാശപേടകങ്ങൾ ചൊവ്വയെ വലം വയ്ക്കുന്നുണ്ട്: നാസയുടെ മാർസ് ഒഡീസ്സി, മാർസ് റികണൈസൻസ് ഓർബിറ്റർ, മാവെൻ ബഹിരാകാശപേടകം എന്നിവയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസ്സും, ഇന്ത്യയുടെ പ്രഥമ ചൊവ്വാദൌത്യമായ മാർസ് ഓർബിറ്റർ മിഷൻ എന്നിവയാണവ. സ്പിരിറ്റ്, ഓപ്പർച്യുനിറ്റി, ക്യൂരിയോസിറ്റി എന്നീ 3 പര്യവേഷണവാഹനങ്ങളുൾപ്പെടെ വിജയിച്ചതും അല്ലാത്തതുമായ ഏതാനും മനുഷ്യനിർമ്മിത വസ്തുക്കളും ചൊവ്വോപരിതലത്തിലുണ്ട്.
2008-ഓടെ ഫീനിക്സ് ലാൻഡർ അതിന്റെ ദൗത്യം പൂർത്തിയാക്കുകയുണ്ടായി. ഇപ്പോൾ പ്രവർത്തനത്തിലില്ലാത്ത നാസയുടെ മാർസ് ഗ്ലോബൽ സർവേയറിൽ നിന്നുള്ള വിവരങ്ങൾ ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളികൾ കുറഞ്ഞുവരുന്നതായി കാണിക്കുന്നുണ്ടായിരുന്നു

തുടര്ന്ന് വായിക്കുക

No comments:

Post a Comment