Breaking

Thursday, 3 October 2019

പാക്കിസ്ഥാനെ ഇരുട്ടിലാക്കിയ ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക്

പാക്കിസ്ഥാനെ ഇരുട്ടിലാക്കിയ ഇന്ത്യൻ  സർജിക്കൽ സ്ട്രൈക്ക്

2016 സെപ്റ്റംബർ 29 നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യൻ പാരാകമാൻഡോകൾ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ മൂന്നാം വാർഷകം ആഘോഷിക്കുകയാണ്. മൂന്നു വർഷം മുൻപ് നടന്ന സർജിക്കൽ സ്ട്രൈക്കിന്റെ ചർച്ചകൾ ഇപ്പോഴും സജീവമാണ്. ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളും പുസ്തകവും ഡോക്യുമെന്ററികളും വരെ പുറത്തുവന്നു. ഇത്രയും രഹസ്യമായി പാക്ക് അതിർത്തിയിലെ ഭീകര ക്യാംപുകൾ എങ്ങനെ ആക്രമിക്കാൻ കഴിഞ്ഞു? എന്തുകൊണ്ട് പാക്കിസ്ഥാൻ സൈനികരോ, വ്യോമ സേനയോ ഈ ആക്രമണം അറിയാതെ പോയി? എല്ലാം ഇന്ത്യയുടെ സാങ്കേതിക സംവിധാനങ്ങളുടെ ശക്തി തന്നെയായിരുന്നു.

ഇന്ത്യയുടെ പ്രതിരോധ ശാസ്ത്ര സ്ഥാപനം ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക ടെക്നോളജികളാണ് അന്ന് സേനയെ സഹായിച്ചത്. ടെക്നോളജിയുടെ പിൻബലം ഇല്ലെങ്കില്‍ ഇത്രയും തന്ത്രപരമായി പാക്ക് ഭീകര ക്യാംപുകള്‍ ആക്രമിച്ച് മടങ്ങാൻ ഇന്ത്യൻ കമാൻഡോകൾക്ക് സാധിക്കുമായിരുന്നില്ല.

ആക്രമണത്തിനു മുൻപ് പാക്കിസ്ഥാനെ ഇരുട്ടിലാക്കുന്ന നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുകൾ വന്നിരുന്നു. പാക്കിസ്ഥാന്റെ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ആദ്യം തന്നെ ഇന്ത്യൻ സേന തകർത്തിരുന്നു. ഇന്ത്യൻ സേനയും ഡിആർഡിഒയും ചേർന്ന് വികസിപ്പിച്ചെടുത്ത സംയുക്ത എന്ന ഇലക്ട്രോണിക് വാർഫെയർ സിസ്റ്റമാണ് സർജിക്കിൽ സ്ട്രൈക്കിലും ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം മറ്റു ചില വാർഫെയർ സിസ്റ്റങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തി.

മൂന്നു കാര്യങ്ങൾക്കാണ് സംയുക്ത ഉപയോഗിക്കുന്നത്. 1. ഇന്ത്യൻ സേനയുടെ ആശയവിനിമയം, 2. ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാൻ, 3. ശത്രുക്കളുടെ റഡാർ ഉൾപ്പടെയുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ തകർക്കാൻ. ഇതൊരു സോഫ്റ്റ്‌വെയർ സംവിധാനമാണ്. 1.5 MHz 40 GHz ആണ് ഈ ഇലക്ട്രോണിക് വാർഫെയർ സിസ്റ്റത്തിന്റെ ഫ്രീക്വൻസി.
2016 സെപ്റ്റംബർ 28: ഇന്ത്യയുടെ കരുത്ത് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ തിരിച്ചറിഞ്ഞ ദിവസം. ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അർധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ കമാൻഡോകളുടെ മിന്നലാക്രമണം. ‘സർജിക്കൽ സ്ട്രൈക്ക്’ എന്നു നാം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു. 1971നു ശേഷം ഇതാദ്യമായിട്ടായിരുന്നു നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനു നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കശ്മീരിൽ(പിഒകെ) മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ.

സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമ്മുടെ നഷ്ടം.

എന്നാൽ മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യൻ ‘പ്രതികാരത്തിൽ’ കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തു. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി. വൻശക്‌തികളും ഇസ്രയേൽ പോലുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്. ആ മുന്നേറ്റത്തിനു രണ്ടു വയസ്സു  തികഞ്ഞിരിക്കുന്നു

തുടര്ന്ന് വായിക്കുക

No comments:

Post a Comment