Breaking

Monday 7 October 2019

ലോകത്തെ ഏറ്റവും വേഗമുള്ള ആയുധം പുറത്തെടുത്ത് ചൈന

ലോകത്തെ ഏറ്റവും വേഗമുള്ള ആയുധം പുറത്തെടുത്ത് ചൈന 

ലോകത്തെ ഏറ്റവും വേഗമുള്ള ആയുധം പുറത്തെടുത്ത് ചൈന. കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡിലാണ് ഹൈപ്പർ സോണിക് മിസൈൽ അവതരിപ്പിച്ചത്. ഡിഎഫ്-17 എന്ന ഹൈപ്പർസോണിക് മിസൈലാണ് ചൈന അവതരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിനിടെ ചൊവ്വാഴ്ച ബെയ്ജിങ്ങിൽ നടന്ന പരേഡിലാണ് ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിച്ചത്.എന്നാൽ ഈ മിസൈലിന്റെ കൂടുതൽ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. അൾട്രാ ഹൈ സ്പീഡ് മിസൈലിന്റെ ആറ് ഫ്ലൈറ്റ് ടെസ്റ്റുകൾ (2014 മുതൽ) നടത്തിയതിനു ശേഷമാണ് ചൈന ഔദ്യോഗികമയി അവതരിപ്പിച്ചത്. അതേസമയം അടുത്ത വർഷം വരെ ഡിഎഫ് - 17 വിന്യസിക്കില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണക്കാക്കുന്നത്.

പുതിയ ഹൈപ്പർസോണിക് മിസൈൽ പസിഫിക് മേഖലയിലെ യുഎസ് നാവിക സേനയ്ക്ക് വലിയ ഭീഷണിയായേക്കുമെന്നാണ്  പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെളിപ്പെടുത്തൽ. മറ്റ് രാജ്യങ്ങളും ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. എങ്കിലും ശബ്ദത്തേക്കാൾ അഞ്ചിരിട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന യുദ്ധോപകരണങ്ങൾ കുറവാണ്. ഇത്തരത്തിലുള്ള മിസൈലാണ് ഡിഎഫ് -17. ലോകത്തെ ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനമാണ് ഡിഎഫ് -17 എന്ന് തന്നെ പറയാം. 2019 ൽ റഷ്യയും ഹൈപ്പർസോണിക് മിസൈൽ വിന്യസിച്ചതായി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

എന്നാൽ ഡിഎഫ്-17 ഒരു പോർമുന വഹിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ആയിരം മൈലോ അതിൽ കൂടുതലോ സഞ്ചരിക്കാൻ ശേഷിയുള്ള ഡിഎഫ്-17 ന് യുഎസ് സേനയെയും അവരുടെ സഖ്യകക്ഷികളെയും പടിഞ്ഞാറൻ പസഫിക്കിലുടനീളം ഭീഷണിപ്പെടുത്താനാകും.അതേസമയം, അമേരിക്കയും അതിന്റെ ആദ്യ എച്ച്ജിവി മിസൈൽ സ്വന്തമാക്കാൻ തുടങ്ങിയിരിക്കുന്നു. 2018 അവസാനത്തിൽ പെന്റഗൺ 20 ‘കോമൺ’ ഹൈപ്പർസോണിക് വാഹനങ്ങൾ നിർമിക്കുന്നതിനും എട്ട് മാർഗനിർദ്ദേശ സംവിധാനങ്ങൾ ഘടിപ്പിക്കുന്നതിനും നാല് ലോഞ്ചറുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുമായി 700 മില്യൺ ഡോളർ വിലമതിക്കുന്ന ഡൈനറ്റിക്സ്, ലോക്ക്ഹീഡ് മാർട്ടിന് കരാറുകൾ നൽകി. യു‌എസ് സൈന്യത്തിന് 2023 ൽ തന്നെ ആദ്യത്തെ എച്ച്ജിവി-ലോഞ്ചിങ് യൂണിറ്റ് രൂപീകരിക്കാൻ കഴിയുമെന്നാണ് അറിയുന്നത്.

2017 ൽ ഷാൻസി പ്രവിശ്യയിലെ തായുവാൻ വിക്ഷേപണകേന്ദ്രത്തിൽനിന്നു പടിഞ്ഞാറൻ ചൈനയിലെ മരുഭൂമിയിലേക്ക് മിസൈൽ പരീക്ഷിച്ചത് വലിയ വാർത്തയായിരുന്നു. പഴയ ഡിഎഫ്–5 മിസൈലുകളിൽ പുതിയ പോർമുനകൾ ചേർക്കുന്ന നീക്കം പുരോഗമിക്കുന്നതായി യുഎസ് ഇന്റലിജൻസിന് 2016 ൽ തന്നെ യുഎസിനു വിവരം ലഭിച്ചിരുന്നു. പന്ത്രണ്ട് ആണവപോർമുനകൾ വരെ വഹിക്കാൻ ശേഷിയുള്ളതും 15,000 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളതുമായ ഡോങ്ഫെങ്–41 മിസൈൽ റഷ്യൻ അതിർത്തിയോടു ചേർന്ന് ചൈന വിന്യസിച്ചതിന്റെ ചിത്രങ്ങൾ ചില ചൈനീസ് വെബ്സൈറ്റുകളിൽ വന്നിരുന്നു.

ആണവ മിസൈലുകൾ കൂടാതെ ഡിഎഫ് – 41 ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുകൾ, മുങ്ങിക്കപ്പലിൽ നിന്നു തൊടുക്കാവുന്ന ജെ – 2 ബാലിസ്‌റ്റിക് മിസൈലുകൾ, അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെൽത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ– 20 പോർവിമാനങ്ങൾ തുടങ്ങിയവയും പരേഡിന്റെ ഭാഗമാകുമെന്ന് ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.യു‌എസ് നേവിയും വ്യോമസേനയും പൊതുവായ എച്ച്‌ജിവിയുടെ പതിപ്പുകൾ വിന്യസിക്കാനാണ് പദ്ധതിയിടുന്നത്. ഇന്നത്തെ സബ്സോണിക് ടോമാഹോക്ക് ക്രൂസ് മിസൈലുകൾ ചെയ്യുന്ന അതേ രീതിയിൽ നാവികസേന അന്തർവാഹിനികളിൽ നിന്ന് ലംബമായി വിക്ഷേപിക്കും.

തുടര്ന്ന് വായിക്കുക

No comments:

Post a Comment