Breaking

Tuesday 8 October 2019

വെയിറ്റ് ലോസ് ആപത്തോ

വെയ്റ്റ് ലോസ് ആപത്തോ?

ഭാരം കുറയ്ക്കാന്‍ എന്ത് സാഹസവും ചെയ്യാന്‍ തയാറുള്ളവര്‍ ശ്രദ്ധിക്കുക. വെയ്റ്റ് ലോസ് ചില നേരത്തെങ്കിലും ആപത്താണ്. അമിതവണ്ണം കുറയ്ക്കാന്‍ ഇന്ന് ഒരുപാട് വെയ്റ്റ് ലോസ് ടിപ്സ് ഉണ്ട്. ഡയറ്റ് പ്ലാനുകള്‍ യഥേഷ്ടം. എന്നാല്‍ ഒരുപരിധി കഴിഞ്ഞുള്ള ഭാരം കുറയല്‍ ആപത്താണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യേകിച്ചും സ്വയം വിചാരിക്കുന്നതിലും കൂടുതല്‍ ഭാരം പെട്ടെന്ന് കുറയുന്നത് .

അധികമായി ഭാരം കുറയുന്നത് ചില രോഗങ്ങളുടെ പ്രാരംഭലക്ഷണം ആണെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാന്‍സര്‍ എന്നീ രോഗങ്ങളുടെ ആദ്യ ലക്ഷണമാകാം ഈ ഭാരക്കുറവ്. പ്രത്യേകിച്ച് പ്രായമായവരില്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കണം. ശരീരഭാരത്തിന്റെ അഞ്ചു ശതമാനം പെട്ടെന്ന് കുറയുന്നതായി കണ്ടെത്തിയാല്‍ ഉടനടി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. മറ്റുചിലരില്‍ അളവില്‍ കൂടുതല്‍ സ്‌ട്രെസ് ഉണ്ടാകുന്നതും ഭാരം കുറയാന്‍ കാരണമാകുന്നുണ്ട്.

ഡയബറ്റിസ്-  ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.ടൈപ്പ് വണ്‍ ഡയബറ്റിസ് ഉള്ളവരില്‍ ക്രമാതീതമായി ഭാരം കുറയാന്‍ സാധ്യതയുണ്ട്. ശരീരത്തിലെ ഇന്‍സുലിന്‍ അളവിലെ കുറവ് രക്തത്തില്‍ നിന്നും ഗ്ലോക്കൂസ് വലിച്ചെടുക്കാനുള്ള കഴിവ് കുറയ്ക്കും. സ്വാഭാവികമായി രോഗിയുടെ ഭാരം കുറയുന്നു. രോഗം നിർണയിക്കുന്നതിലും മുന്‍പുതന്നെ രോഗിയുടെ ഭാരം നന്നേ കുറയാറുണ്ട്.

കാന്‍സര്‍ -അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത് പത്തുകിലോയിലധികം ഭാരം പെട്ടെന്ന് ശരീരത്തില്‍ കുറഞ്ഞാല്‍ കാന്‍സര്‍ സാധ്യത സംശയിക്കണം എന്നാണ്. വ്യായാമം, ആഹാരനിയന്ത്രണം ഒന്നും ചെയ്യാതെ ഉള്ള മാറ്റമാണ് സൂക്ഷിക്കേണ്ടത്. ഇതിനൊപ്പം പനി, തലചുറ്റല്‍, ചർമത്തിലെ മാറ്റങ്ങള്‍ എന്നിവയും സൂക്ഷിക്കുക.

ഹൃദ്രോഗം -ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ് ഹൃദ്രോഗം എന്നത്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ് നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം‍ ആണ്.ഹൃദ്രോഗത്തെ പലതരത്തിൽ തരം തിരിക്കാറുണ്ട്. അതു പിടിപെടുന്ന വിധത്തെ ആശ്രയിച്ച്, കണ്ടു പിടിക്കാനുപയോഗിക്കുന്ന രീതി വച്ച്, ഹൃദയത്തിന്റ്റെ ശേഷിയെ ആശ്രയിച്ച്, ചികിത്സയെ ആധാരമാക്കിക്കൊണ്ട് തുടങ്ങിയ രീതികൾ അവലംബിച്ചു കാണുന്നു. Congestive heart failure ആണ് ഭാരം കുറയാന്‍ മറ്റൊരു കാരണം. ഹൃദയത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ കോശങ്ങളിലേക്ക് രക്തവും ഓക്സിജനും ആവശ്യത്തിന് എത്തില്ല. ശ്വാസതടസ്സം, ഹൃദയമിടിപ്പ് കൂടുക എന്നതൊക്കെ ഇതിന്റെ ലക്ഷണമാണ്. ഒപ്പം ഭാരവും നന്നേ കുറയുന്നു

ഹൈപ്പോതൈറോയ്ഡിസം - തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കൂടിയ അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോക്സിന്‍ അളവില്‍ കൂടുതല്‍ ഉല്‍പ്പാദനം കൂടുമ്പോള്‍ അത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കും. ഇത് അളവില്‍ കൂടുതല്‍ കാലറി പുറംതള്ളാന്‍ കാരണമാകും. തലകറക്കം , ചൂട് കൂടുതല്‍ തോന്നുക, ആര്‍ത്തവം ക്രമംതെറ്റുക എന്നിവ ഇതിന്റെ ലക്ഷണമാണ്. ഒപ്പം ഭാരം നന്നേ കുറയുകയും ചെയ്യുന്നു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment