Breaking

Wednesday 16 October 2019

ഫെയ്സ്ബുക്കിൽ പെൺകുട്ടികളുടെ ഫോട്ടോയിടുന്നതിനു മുൻപ് ശ്രദ്ധിക്കുക

ഫെയ്സ്ബുക്കിൽ പെൺകുട്ടികളുടെ ഫോട്ടോയിടുന്നതിനു മുൻപ് ശ്രദ്ധിക്കുക 

ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ബാല പീഡനവുമായി ( പീഡോഫിൽ) ബന്ധപ്പെട്ടുള്ള അശ്ലീല വെബ്സൈറ്റുകളിൽ ടെലിഗ്രാം, വാട്സാപ് ഗ്രൂപ്പുകളിലും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അശ്ലീല ഓൺലൈൻ ഗ്രൂപ്പുകളിൽ എല്ലാം ഇത്തരം മോർഫ് ചെയ്ത പെൺകുട്ടികളുടെ ഫോട്ടോകൾ കാണാം.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അന്വേഷണത്തിൽ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നെടുത്ത ദശലക്ഷക്കണക്കിന് മലയാളി പെൺകുട്ടികളുടെ ഫോട്ടോകൾ പീഡോഫിൽ ഇമേജ്–ഷെയറിങ് വെബ്സൈറ്റുകളിലും ഓൺലൈൻ ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. പ്രാദേശിക സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ എടുത്ത ചിത്രങ്ങളുണ്ടെങ്കിലും പകുതിയിലേറെ ഫോട്ടോകളും ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്തതാണ്.

കുട്ടികളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും പകർത്തി ദിവസവും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവര്‍ ഒരിക്കലും അറിയുന്നില്ല ഈ ഫോട്ടകോൾ പോകുന്നത് അശ്ലീല ഗ്രൂപ്പുകളിലേക്കാണെന്ന്. ഇത്തരം അശ്ലീല ചിത്രങ്ങൾ ഗ്രൂപ്പുകളിൽ വൻ ചർച്ചയായതോടെയാണ് പൊലീസ് പോലും രംഗത്തിറങ്ങിയത്.രക്ഷിതാക്കൾ അശ്രദ്ധയോടെ പകർത്തുന്ന കുട്ടികളുടെ ചിത്രങ്ങളാണ് ബാലപീഡകർ ലക്ഷ്യം വയ്ക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പല രാജ്യങ്ങളും ശക്തമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പല ഇമേജ് ഷെയറിങ് വെബ്സൈറ്റുകളും ട്രാക്ക് ചെയ്യാൻ പോലും പറ്റാത്ത വിധം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അത്തരം ചില വെബ്സൈറ്റുകളിലും ഓൺലൈൻ ഗ്രൂപ്പുകളിലും നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ വിവരങ്ങൾ പുറത്തെത്തിയത്. ഓൺലൈൻ വഴി കുട്ടികളെ വലയിൽ വീഴിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളെപ്പറ്റി പരാതികൾ കൂടിയ സാഹചര്യത്തിലായിരുന്നു അന്വേഷണം.

 സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ റെയ്ഡ് തുടരുകയാണ്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് 11 പ്രതികളും പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.ലോകത്തിനു തന്നെ വൻ ഭീഷണിയായ നിരവധി കുറ്റകൃത്യങ്ങൾക്ക് അംഗങ്ങൾക്ക് ഒന്നിക്കാനും തന്ത്രങ്ങൾ മെനയാനും വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ സഹായമാകുന്നുണ്ട്. ഇത്തരം നിരവധി ഗ്രൂപ്പുകൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ഓരോ നിമിഷവും വ്യത്യസ്ത പേരുകളിലാണ് ഓൺലൈൻ പോൺ ഗ്രൂപ്പുകൾ പൊങ്ങിവരുന്നത്.മലയാളികൾ അംഗങ്ങളായുള്ള വാട്സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ പൊലീസ് ശക്തമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുഞ്ഞു കുട്ടികളുടെ പോൺ വിഡിയോ വിതരണം ചെയ്തിരുന്ന വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളെ തേടി സൈബർഡോമിനു പുറമെ സിബിഐയും ഇന്റർപോളും നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. 

മാതാപിതാക്കൾ തന്നെ പോസ്റ്റ് ചെയ്ത ലോകമെമ്പാടു നിന്നുമുള്ള കുട്ടികളുടെ ചിത്രങ്ങളാണ് പല പീഡോഫിൽ ഇമേജ്–ഷെയറിങ് സൈറ്റുകളിലും അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ഫാമിലി ബ്ലോഗുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചിത്രങ്ങളുമുണ്ട്. ഒരൊറ്റ റൈറ്റ് ക്ലിക്കിലൂടെ ഫെയ്സ്ബുക്കിൽ നിന്നുൾപ്പെടെ ആരുടെയും ഫോട്ടോ ഡൗൺലോഡ് ചെയ്യാമെന്നതാണ് ഇത്തരക്കാർ മുതലെടുക്കുന്നത്. കുട്ടികളുടെ 4.5 കോടി ഫോട്ടോകളുള്ള ഒരു ഇമേജ്–ഷെയറിങ് വെബ്ൈസറ്റിൽ പകുതിയും പ്രശസ്ത സമൂഹമാധ്യമങ്ങളിൽ നിന്നുള്ളതായിരുന്നു. മാത്രമല്ല ഇമേജസ് ഫ്രം ഫെയ്സ്ബുക്, കിക്ക് ഗേൾസ് (kik ഒരു പ്രാദേശിക സമൂഹമാധ്യമമാണ്), ദേശി ഗോള്‍സ് എന്നീ പേരുകളിൽ വരെ പ്രചരിപ്പിക്കുന്നുണ്ട്.ഫെയ്സ്ബുക്കിൽ കുട്ടികളുടെ ചിത്രങ്ങൾ നൽകുമ്പോൾ വേണ്ടപ്പെട്ടവർക്കു മാത്രം കാണാവുന്ന വിധം ലോക്ക്ഡ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യാൻ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.ലോകത്തെ ജനപ്രിയ സോഷ്യൽമീഡിയ ആപ്പുകളായ വാട്സാപ്, ടെലിഗ്രാം ഉപയോഗത്തേക്കാൾ ഏറെ ഉപദ്രവമായി മാറിക്കൊണ്ടിരിക്കുകയാണ്. വാട്സാപ്, ടെലിഗ്രാം കേന്ദ്രീകരിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ തേടി കേരളാ പൊലീസും ഇന്റർപോളും രംഗത്തിറങ്ങിയിട്ടുണ്ട്. കേസിൽ 11 പേർ പിടിയിലായി. കൂടുതൽ പേർ ഉടൻ തന്നെ അറസ്റ്റിലാകുമെന്നാണ് അറിയുന്നത്. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ റെയ്ഡ് തുടരുകയാണ്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് 11 പ്രതികളും പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment