Breaking

Saturday 12 October 2019

മികച്ച പെർഫോർമൻസുമായി ടാറ്റയുടെ വൈദ്യുത നെക്സൻ

മികച്ച പെർഫോർമൻസുമായി  ടാറ്റയുടെ വൈദ്യുത നെക്സൻ

കോംപാക്ട് എസ് യു വിയായ നെക്സന്റെ വൈദ്യുത പതിപ്പ് അടുത്ത മാർച്ചിനകം വിൽപ്പനയ്ക്കെത്തുമെന്നു ടാറ്റ മോട്ടോഴ്സ്. വൈദ്യുത വാഹന സാങ്കേതിക വിദ്യയ്ക്കായി കമ്പനി ആവിഷ്കരിച്ച സിപ്ട്രോണിന്റെ പിൻബലത്തോടെയാണ് വാഹനമെത്തുന്നത്. നെക്സൻ ഇ വിക്ക് 15 ലക്ഷം മുതൽ 17 ലക്ഷം രൂപയാണു വില പ്രതീക്ഷിക്കുന്നത്. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 300 കിലോമീറ്റർ പിന്നിടാൻ പ്രാപ്തിയുള്ള രീതിയിൽ വൈദ്യുത നെക്സനെ നിരത്തിലെത്തിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ ശ്രമം.

സിപ്ട്രോൺ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയെത്തുന്ന നെക്സൻ ഇ വിയിൽ കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സംവിധനം, അതിവേഗ ചാർജിങ് സൗകര്യം, എട്ടു വർഷ വാറന്റിയുള്ള ബാറ്ററിയും മോട്ടോറുമൊക്കെ ലഭ്യമാക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. കൂടാതെ പൊടി നിയന്ത്രണത്തിലും ജലപ്രതിരോധത്തിലും ഐ പി 67 നിലവാരവും നെക്സൻ ഇ വിയിൽ കമ്പനി ഉറപ്പാക്കും. കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സിസ്റ്റം, മികച്ച പ്രകടനക്ഷമത, ദീർഘദൂര റേഞ്ച്, അതിവേഗ ബാറ്ററി ചാർജിങ് എന്നിവയൊക്കെയാണു സിപ്ട്രോണിന്റെ മികവായി ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഒപ്പം ബാറ്ററിക്ക് എട്ടു വർഷ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വരുന്ന ജനുവരി–മാർച്ച് ത്രൈമാസത്തിൽ നെക്സൻ ഇ വി വ്യക്തിഗത ഉപയോക്താക്കൾക്ക് വിൽപ്പനയ്ക്കെത്തിക്കാനാണു ശ്രമമെന്ന് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് ആൻഡ് കോർപറേറ്റ് സ്ട്രാറ്റജി) ശൈലേഷ് ചന്ദ്ര വെളിപ്പെടുത്തി. അത്യാധുനിക സിപ്ട്രോൺ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ നിലവിൽ വൈദ്യുതവാഹനവിപണി നേരിടുന്ന പരിമിതികളെ അതിജീവിക്കാൻ ഈ നെക്സനു സാധിക്കുമെന്നാണു പ്രതീക്ഷ. പൂർണമായും മലിനീകരണ വിമുക്തമെങ്കിലും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ നെക്സൻ ഇ വിക്കു കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു

ബാറ്ററിയിൽ ഓടുന്ന നെക്സന്റെ വരവിനു മുന്നോടിയായി ദ് അൾട്ടിമേറ്റ് ഇലക്ട്രിക് ഡ്രൈവ് എന്ന ഹാഷ്ടാഗിൽ പുതിയ പരസ്യപ്രചാരണത്തിനും ടാറ്റ മോട്ടോഴ്സ് തുടക്കമിട്ടിട്ടുണ്ട്. നടനും മോഡലുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കൺവറും വദ്യുത ‘നെക്സനി’ൽ നടത്തുന്ന മണാലി – ലേ യാത്രയാണ് ഈ പ്രചാരണത്തിന്റെ ഇതിവൃത്തം. വൈദ്യുത വാഹനങ്ങളുടെ സഞ്ചാര പരിധി സംബന്ധിച്ചും ബാറ്ററി ചാർജ്ചെയ്യാനുള്ള അടിസ്ഥാന സൗകര്യത്തിലെ പരിമിതികളെക്കുറിച്ചും ഇത്തരം കാറുകളുടെ പ്രകടനക്ഷമതയെക്കുറിച്ചുമൊക്കെയുള്ള ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ ഈ പ്രചാരണം സഹായിക്കുമെന്നു ടാറ്റ മോട്ടോഴ്സ് കരുതുന്നു.

പത്തു ലക്ഷത്തോളം കിലോമീറ്റർ നീണ്ട പരീക്ഷണ ഓട്ടത്തിലൂടെ തെളിയിച്ച മികവിന്റെ പിൻബലത്തോടെയാണ് സിപ്ട്രോൺ സാങ്കേതികവിദ്യയുടെ വരവെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ഇന്ത്യയിൽ വൈദ്യുത വാഹന തരംഗം തന്നെ സൃഷ്ടിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment