Breaking

Wednesday 16 October 2019

സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി കൂടുതൽ നിയന്ത്രണം

സോഷ്യൽ മീഡിയ ഉപയോഗത്തിന്  ഇനി കൂടുതൽ നിയന്ത്രണം 

രാജ്യത്തെ സോഷ്യൽമീഡിയ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം വരാൻ പോകുകയാണ്. വാട്സാപ്, ഫെയ്സ്ബുക് വഴിയുള്ള ഷെയറിങ്ങും പോസ്റ്റുകളും നിരീക്ഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കാൻ തന്നെയാണ് കേന്ദ്ര‌, സംസ്ഥാന സർക്കാരുകളുടെ നിലപാട്. ഇതിന്റെ ഭാഗമായി കേരളത്തിൽ സോഷ്യല്‍മീഡിയ വഴി കുട്ടികളുടെ പോൺ കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും നിരീക്ഷിച്ചുവരികയാണ്. പോൺ വെബ്സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത മൂന്നു പേരെ കഴിഞ്ഞ ദിവസം കേരളാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

വാട്സാപ്, ഫെയ്സ്ബുക്, ടെലിഗ്രാം വഴി കുട്ടികളുടെ പോൺ വിഡിയോകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാവുന്ന നിയമം നടപ്പിലാക്കാൻ കഴിഞ്ഞ വർഷം തന്നെ കേന്ദ്ര സര്‍ക്കാർ നീക്കം തുടങ്ങിയിരുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. കുട്ടികളുടെ പോൺ ഷെയർ ചെയ്തവരുടെ കേസിൽ ജാമ്യവും ലഭിക്കില്ല. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ആക്രമണങ്ങൾ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരവധി നിയമങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ആരെങ്കിലും കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോ സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവ് ലഭിക്കും. ജാമ്യമില്ലാ കേസില്‍ പിഴയും നൽകേണ്ടിവരും.

കുട്ടികളോടുള്ള ലൈംഗികത കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്ന സാധാരണക്കാരായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, നടിമാരുടെയും മറ്റും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഒപ്പം അശ്ലീലം വിളമ്പുന്ന സംഭാഷണങ്ങള്‍ എന്നിവയെല്ലാം ഇത്തരം ഗ്രൂപ്പുകളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.സന്ദേശങ്ങളുടെ സ്വകാര്യതയ്ക്ക് വാട്സാപ്പും ഇന്‍സ്റ്റാഗ്രാമും സമ്പൂര്‍ണ എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ മറ പറ്റിയാണ് ഇത്തരം ഗ്രൂപ്പുകള്‍ സധൈര്യം വിരാജിക്കുന്നത്.കുട്ടികളോട് ലൈംഗിക വൈകൃതങ്ങള്‍ കാണിക്കുന്നത് കൂടാതെ അതിന്റെ ദൃശ്യങ്ങള്‍ കൈവശം വെക്കുന്നതും പങ്കുവെക്കുന്നതും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.

അശ്ലീല വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ ലിങ്കുകള്‍ ലഭിക്കുന്ന വെബ്സൈറ്റുകള്‍ ഓണ്‍ലൈനില്‍ നിരവധിയുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പരസ്യം ചെയ്യാനുള്ള വെബ്സൈറ്റുകളാണിവ. ഗ്രൂപ്പുകളുടെ പേരും സ്വഭാവവും വിശദീകരിച്ചുള്ള ഇത്തരം പരസ്യങ്ങളിലൂടെയാണ് ഇവര്‍ ആളുകളെ കൂട്ടുന്നത്. ചൈല്‍ഡ് പോണോഗ്രാഫിയ്ക്ക് വേണ്ടിത്തന്നെയുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. ചൈല്‍ഡ് പോണ്‍, എന്നും സിപി എന്ന ചുരുക്കപ്പേരുകളിലും ഇത്തരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പുകളിൽ പലതും വിദേശ രാജ്യങ്ങളിൽ നിന്നുള്ളതാണ്. ഇന്ത്യയിൽ നിന്നുള്ളവയും ഉണ്ട്. ഏതായാലും എല്ലാ ഗ്രൂപ്പുകളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്.ഇതല്ലാതെ മറ്റ് പേരുകളിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള അസംഖ്യം ഗ്രൂപ്പുകളിലും ചൈല്‍ഡ് പോണ്‍ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

നിയമ മന്ത്രാലയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച ചുമതലയുള്ള മന്ത്രാലയം എന്നിവയുടെ അനുമതി കൂടി ലഭിച്ചാൽ നിയമം നടപ്പിലാക്കും. കുട്ടികളുടെ പോൺ വിഡിയോ സൂക്ഷിക്കുന്നതും ശിക്ഷയുടെ പരിധിയിൽ വരും. ആദ്യം തെറ്റുചെയ്യുന്നവർക്ക് മൂന്നുവർഷവും തെറ്റ് ആവർത്തിച്ചാൽ അഞ്ചു വർഷം മുതൽ ഏഴു വർഷം വരെയും ജയിൽ ശിക്ഷ കിട്ടും.

അബദ്ധത്തിൽ ആരുടെങ്കിലും വാട്സാപ്പിലേക്ക് ഇത്തരം പോൺ വിഡിയോകൾ വന്നാൽ എത്രയും പെട്ടെന്ന് പൊലീസിനെ അറിയിക്കുക. റിപ്പോർട്ട് ചെയ്യുന്നതോടെ വിഡിയോ നീക്കം ചെയ്യുകയും വേണം. ഇത്തരം വിഡിയോ റിപ്പോർട്ട് ചെയ്യാത്തവർക്ക് 1000 രൂപ വരെ പിഴ നൽകണം, തെറ്റ് ആവർത്തിച്ചാല്‍ 5000 രൂപ വരെയും പിഴ നൽകേണ്ടിവരും.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment