Breaking

Thursday 10 October 2019

റിങ് സമയത്തിന്റെ പേരിൽ വഴക്കടിച്ച് മൊബൈൽ കമ്പനികൾ

റിങ് സമയത്തിന്റെ പേരിൽ വഴക്കടിച്ച് മൊബൈൽ കമ്പനികൾ 

കോൾ റിങ് സമയപരിധിയെ കുറിച്ചുള്ള വാക് പോരാട്ടം തുടരുകയാണ്. ഒരുഭാഗത്ത് റിലയൻസ് ജിയോ ഇൻഫോകോമും മറുഭാഗത്ത് ഭാരതി എയർടെല്ലും വോഡഫോണും ഐഡിയയുമാണ്. ഒരു കോളിന് മറുപടി നൽകാനുള്ള പരമാവധി സമയം വെറും 20-25 സെക്കൻഡിൽ സജ്ജമാക്കുക എന്നതാണ് ജിയോയുടെ നിലപാട്. എന്നാൽ ഉപയോക്താക്കൾക്ക് അസൗകര്യമില്ലെന്നും മൊബൈൽ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കില്ലെന്നും ഉറപ്പാക്കാൻ 30 മുതൽ 70 സെക്കൻഡ് വരെ കൂടുതൽ സമയം റിങ് നിലനിർത്തണമെന്ന് മറ്റു ഓപ്പറേറ്റർമാർ ആഗ്രഹിക്കുന്നത്.

റിങ് സമയ പരിധികളെക്കുറിച്ചുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചർച്ചാ പേപ്പറിനോടുള്ള പ്രതികരണത്തിൽ ജിയോ പറഞ്ഞത്, സ്പെക്ട്രം സംവിധാനങ്ങളുടെ കാര്യക്ഷമമല്ലാത്ത ഉപയോഗം തടയുന്നതിന് 20-25 സെക്കൻഡ് ദൈർഘ്യമുള്ള കോൾ റിങ് മതിയെന്നാണ്. എന്നിരുന്നാലും കോൾ റിങ്ങിന്റെ സമയ ദൈർഘ്യം സഹിഷ്ണുതയോടെ ട്രായ് സൂക്ഷിക്കണമെന്നും റെഗുലേറ്ററി ഇടപെടലിന്റെ ആവശ്യമില്ലെന്നുമാണ് ജിയോ നിർദ്ദേശിച്ചത്.റിങ് സമയ ദൈർഘ്യം 70 സെക്കൻഡിൽ കൂടുതലായിരിക്കണമെന്നും കോളുകൾ വിച്ഛേദിക്കാൻ ഒരു ടെലികോം സേവനദാതാവിനെയും അനുവദിക്കരുതെന്നുമാണ് എയർടെൽ വാദിച്ചത്. കോളുകളുടെ വിച്ഛേദിക്കൽ, കോളിങ് ഉപഭോക്താവിന്റെ നിയന്ത്രണത്തിലായിരിക്കണം, ഓപ്പറേറ്ററല്ല ഇതെല്ലാം തീരുമാനിക്കേണ്ടതെന്നുമാണ് എയർടെൽ പറഞ്ഞത്.

ഉപഭോക്താവിന്റെ പെരുമാറ്റം അനുമാനിക്കാനും കോൾ വിച്ഛേദിക്കാനും ഓപ്പറേറ്ററെയും അനുവദിക്കരുത്… വിളിക്കുന്ന ഉപഭോക്താവിന് കോൾ എപ്പോൾ വിച്ഛേദിക്കണമെന്ന് തീരുമാനമെടുക്കാൻ കഴിയും. ഇതിനാൽ ടൈമർ മൂല്യമൊന്നും ആവശ്യമില്ലെന്നും സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള എയർടെൽ ട്രായിക്കു നൽകിയ കുറിപ്പിൽ പറയുന്നുണ്ട്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment