വന്‍ തിരിച്ചടി നേരിട്ട് ഫേസ്ബുക്ക് കറന്‍സി ലിബ്ര
പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും മുന്‍പേ പ്രതിസന്ധിയില്‍പ്പെട്ട് ഫേസ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി പദ്ധതി ലിബ്ര. ലിബ്രയുമായുള്ള സഹകരണം അവസാനിപ്പിച്ചിരിക്കുകയാണ് ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ അതികായന്മാരായ വീസയും മാസ്റ്റർ കാർഡും. ഫേസ്ബുക്കിന്റെ ചുമതലയുള്ള ലിബ്ര അസോസിയേഷന്റെ യോഗം ജനീവയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണു പ്രധാന പങ്കാളികളുടെ വിടവാങ്ങൽ പ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമം ഫെയ്സ്ബുക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച സ്വന്തം ക്രിപ്റ്റോ കറന്‍സി ലിബ്രയാണ് നിലവില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. ധനകാര്യരംഗത്തു മുന്‍നിരയിലുള്ള നൂറു സ്ഥാപനങ്ങളെ ഒപ്പം നിര്‍ത്തി ബിറ്റ്കോയിനെക്കാള്‍ ക്രിപ്റ്റോ കറന്‍സി രംഗത്ത് സാന്നിധ്യമാകുക എന്നതാണ് ഫെയ്സ്ബുക്ക് ഉദ്ദേശിക്കുന്നത്. ഫെയ്സ്ബുക്കിന്റെമെസഞ്ചര് മേധാവിയായിരുന്ന ഡേവിഡ് മാര്‍കസ് ആണ് ഈ പദ്ധതിയുടെ മേധാവി. ഇന്ത്യയില്‍ അടക്കം ഇതിനുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്ക് പൂര്‍ത്തിയാക്കി എന്നാണ് സൂചന. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ക്രിപ്റ്റോകറന്‍സിയുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പുറത്തിറക്കി. ഊബര്‍, മാസ്റ്റര്‍ കാര്‍ഡ്, വീസ തുടങ്ങിയ ആഗോളതലത്തിലെ വമ്പന്‍ കമ്പനികള്‍ ഈ കറന്‍സിയില്‍ പങ്കാളികളാണ്. ഫെയ്സ്ബുക്കിന്റെ ലിബ്ര ലോകം പിടിച്ചടക്കുമോ എന്ന ആകാംഷയിലാണ് ലോകം.
നേരത്തേ പെയ്പാൽ, ഇബെ, സ്ട്രൈപ് എന്നീ കമ്പനികളും ലിബ്ര വിടുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ലിബ്രയ്ക്കെതിരേ അമേരിക്കയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണു ഈ കമ്പനികളുടെ പിന്മാറ്റം. ലിബ്രയിൽ തുടരേണ്ടതില്ല എന്ന തീരുമാനത്തെ മാനിക്കുന്നുവെന്നും പദ്ധതി തടസമില്ലാതെതന്നെ മുന്നോട്ടു പോകുമെന്നും ലിബ്രയുടെ ചുമതലയുള്ള ഫേസ്ബുക്ക് എക്സിക്യൂട്ടീവ് ഡേവിഡ് മാർക്കസ് പറഞ്ഞു.ലിബ്രയുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെ യുഎസ് ഹൗസ് ഫിനാൻഷ്യൽ സർവീസ് കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്. ഈ മാസം ഒടുവിലാകും സക്കർബർഗുമായുള്ള കൂടിക്കാഴ്ച നടക്കുക. അതേസമയം, യൂബര്‍, സ്പോട്ടിഫൈ, ലിഫ്റ്റ്, വോഡാഫോണ്‍ തുടങ്ങിയ കന്പനികൾ ലിബ്രയുടെ ചുമതലയുള്ള ലിബ്ര അസോസിയേഷനിൽ തുടരുകയാണ്.
കറന്‍സി നടപ്പിലാക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവരുമായി ഫേസ്ബുക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ സഹായത്തോടെയാണ് ഫെയ്സ്ബുക്കിന്റെഡിജിറ്റല് കറന്‍സി പദ്ധതി നടപ്പിലാക്കുക എന്നാണ് സൂചന. ബിറ്റ്കോയിന് അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാനായിട്ടില്ല എന്നതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ഫെയ്സ്ബുക്കിന്റെ നീക്കം.
ജനീവയിൽ നടക്കുന്ന ലിബ്ര അസോസിയേഷൻ യോഗത്തിനു ശേഷം ലിബ്രയുടെ പങ്കാളികളുടെ ഔദ്യോഗിക പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് ലിബ്ര അസോസിയേഷൻ വക്താവ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഫേസ്ബുക്ക് തങ്ങളുടെ ക്രിപ്റ്റോ കറൻസിയായ ലിബ്ര പ്രഖ്യാപിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്ലാത്തവർക്കു പോലും ആശ്രയിക്കാവുന്ന ധനകാര്യ സേവനമെന്നാണ് ലിബ്രയെക്കുറിച്ചു ഫേസ്ബുക്ക് പറഞ്ഞത്.സോഷ്യൽ മീഡിയ രംഗത്തു തങ്ങൾക്കുള്ള വലിയ സ്വീകാര്യത ലിബ്രയ്ക്ക് അനുകൂലമാക്കാമെന്ന കണക്കുകൂട്ടലും ഫേസ്ബുക്കിനുണ്ടായിരുന്നു. എന്നാൽ, വിമർശനശരങ്ങളാണ് ലിബ്രയെ വരവേറ്റത്. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ലിബ്ര നിയമ വിധേയമാകില്ല എന്നതാണ് ഏറ്റവും ഒടുവിലും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
No comments:
Post a Comment