Breaking

Thursday, 24 October 2019

അതിവേഗ ഇന്റർനെറ്റ് സേവനം ലഭിച്ചു തുടങ്ങിയെന്ന് മസ്‌ക്

അതിവേഗ ഇന്റർനെറ്റ് സേവനം ലഭിച്ചു തുടങ്ങിയെന്ന് മസ്‌ക്

ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് സേവനം ലഭിച്ചു തുടങ്ങി. സ്റ്റാര്‍ലിങ്ക് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ ഭൂമിയിൽ എവിടെ നിന്നും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്ന് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലഭ്യമായ ഇന്റർനെറ്റ് ഉപയോഗിച്ച് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്.

നേരത്തെ ആസൂത്രണം ചെയ്ത 12,000 ത്തിന് മുകളിൽ 30,000 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ഇലോൺ മസ്കിന്റെ ലക്ഷ്യം. നിലവിൽ 60 തോളം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് സാറ്റലൈറ്റുകളെ വിജയകരമായി ഭ്രമണപഥത്തിലെത്തിക്കുന്നത്. ഭൂമിയില്‍ നിന്നും 440 കിലോമീറ്റര്‍ ഉയരത്തിലാണ് സാറ്റലൈറ്റുകള്‍ വിന്യസിക്കുന്നത്. വിക്ഷേപിച്ച ഓരോ സാറ്റലൈറ്റിനും ഏകദേശം ഒരു ഓഫീസ് മേശയോളം വലുപ്പവും 227 കിലോഗ്രാം ഭാരവുമുണ്ട്. സോളാര്‍ പാനലിനൊപ്പം ഭൂമിയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാനും തിരിച്ചയക്കാനുമുള്ള ആന്റിനകളും സാറ്റലൈറ്റുകളുടെ ഭാഗമാണ്. കാലാവധി കഴിയുന്നതിനനുസരിച്ച് സ്വയം തകരുന്ന സംവിധാനവും ഈ സാറ്റലൈറ്റുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇത്തരത്തില്‍ വലിയ തോതില്‍ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തുന്നത് ബഹിരാകാശ മാലിന്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബഹിരാകാശത്തെ മനുഷ്യനിര്‍മിത വസ്തുക്കളുടെ കൂട്ടിയിടിയില്‍ കലാശിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഓരോ സാറ്റലൈറ്റുകളും മറ്റ് നാല് സാറ്റലൈറ്റുകളുമായി ലേസറുകള്‍ വഴി ബന്ധിച്ചിരിക്കും. ഇത് ഭൂമിക്ക് മുകളിലായി സാറ്റലൈറ്റുകളുടെ ഒരു വല പോലെ പ്രവര്‍ത്തിക്കുകയും ശൂന്യതയില്‍ വെളിച്ചത്തിനുള്ള അത്രയും വേഗത്തില്‍ ഇന്റര്‍നെറ്റില്‍ വിവരവിനിമയം സാധ്യമാക്കുമെന്നുമാണ് കരുതപ്പെടുന്നത്. ഇത് നിലവിലെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാക്കും

ഇന്റർനെറ്റ് ലഭിച്ചു തുടങ്ങിയെങ്കിലും സ്‌പേസ് എക്‌സിന് മുന്നിലെ വെല്ലുവിളികള്‍ നിരവധിയാണ്. 2027 ആകുമ്പോഴേക്കും 12,000 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിക്കുകയാണ് ഇതിലെ പ്രധാന വെല്ലുവിളി. അത് സാധ്യമാകണമെങ്കില്‍ ഓരോ മാസത്തിലും ഇത്തരത്തിലുള്ള വിക്ഷേപണം നടക്കേണ്ടതുണ്ട്. ഈ സാറ്റലൈറ്റുകള്‍ മുഴുവനായി വിക്ഷേപിക്കുന്നതിന് മുൻപ് തന്നെ നിശ്ചിത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങും. ഭൂമിയില്‍ എല്ലായിടത്തും മാത്രമല്ല വിമാനങ്ങളിലും കപ്പലുകളിലുമെല്ലാം അതിവേഗ ഇന്റര്‍നെറ്റ് ഇതുവഴി ഉറപ്പാക്കാനും സാധിക്കും.

വിവിധ വിഷയങ്ങളിൽ ട്വീറ്റുകളുമായി നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌കിനെ ദിവസങ്ങളായി ഓൺലൈനിൽ കാണാനില്ല. ഒരു കാരണവും പറയാതെയാണ് ഓഫ്‌ലൈനിൽ പോയിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ആരാധകരും അനുയായികളും എവിടെയും അന്വേഷിക്കുന്നതും ചർച്ച ചെയ്യുന്നതും ഇത് തന്നെയാണ്. തമാശ ഉൾപ്പെടുത്തിയുള്ള പോസ്റ്റുകൾ കൊണ്ട് ശ്രദ്ധേയനായ മസ്ക് ട്വിറ്ററിൽ സജീവമായിരുന്നു.

മസ്കിനെ കാണാതായതോടെ ട്വിറ്ററിൽ നിരവധി ട്രോളുകളും വരുന്നുണ്ട്. മസ്‌ക് ചൊവ്വയിലെത്തി എന്നും ഇന്റർനെറ്റിൽ നിന്ന് അകന്നുപോയതിന് കാരണം ഇതാണെന്നും ചിലർ തമാശ പോസ്റ്റിയപ്പോൾ മറ്റുള്ളവർ അദ്ദേഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് യഥാർഥ ആശങ്ക പ്രകടിപ്പിച്ചു.പുതിയ റിപ്പോർട്ട് അനുസരിച്ച്, മസ്ക് പതിവായി പുതിയ സ്മാർട് ഫോണുകളിലേക്ക് മാറുകയും സുരക്ഷാ ആവശ്യങ്ങൾക്കായി പഴയവ നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. സുരക്ഷാ ആവശ്യങ്ങൾക്കായി, മസ്‌ക് പതിവായി തന്റെ സെല്ലുലാർ ഡിവൈസുകൾ മാറ്റുന്നു, ആ സമയത്ത് തന്റെ പഴയ ഡിവൈസുകൾ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഒക്ടോബർ 14 ലെ കോടതി രേഖ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment