Breaking

Saturday 12 October 2019

ചൊവ്വയിലെ ഉപ്പുതടാകം;പുതിയ കണ്ടെത്തൽ

ചൊവ്വയിലെ  ഉപ്പുതടാകം;പുതിയ  കണ്ടെത്തൽ 

 ചൊവ്വയില്‍ മുന്‍പ് ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നതായി സൂചന. 2012 ല്‍ ചൊവ്വയില്‍ ഇറങ്ങിയ നാസയുടെ പരിവേഷണ വാഹനം ക്യൂരിയോസിറ്റിയാണ് ഇത്തരം ഒരു കണ്ടെത്തലിന് പിന്നില്‍. ക്യൂരിയോസിറ്റിയുടെ പരിവേഷണത്തില്‍ 2015ല്‍ ചൊവ്വയില്‍ നിന്നും സള്‍ഫേറ്റുകളും കാര്‍ബണേറ്റുകളും ക്ലോറൈഡുകളും ഒക്കെ ചൊവ്വയില്‍ കണ്ടെത്തിരുന്നു. ഇവയെക്കുറിച്ചുള്ള വിശദമായ പഠനത്തില്‍ സള്‍ഫേറ്റ് സാള്‍ട്ടുകള്‍ ചിലയിടത്ത് കൂടുതലായി കണ്ടെത്തി. സള്‍ഫേറ്റ് ലവണം കലര്‍ന്ന വെള്ളം അവിടെ കെട്ടിക്കിടന്ന് വറ്റിപ്പോയപ്പോള്‍ ബാക്കിയാവതാവും ഇത് എന്നാണ് നാസയിലെ വിശദമായ പഠനത്തില്‍ കണ്ടെത്തിയത്.

ചൊവ്വയില്‍ ഒരു കാലത്ത് ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പഠനം. ധാതുക്കള്‍ കലര്‍ന്ന വെള്ളം ബാഷ്പീകരിച്ചുപോയാല്‍ ആ ധാതുക്കള്‍ അവിടെ ബാക്കിയാവും. എന്തായാലും ചൊവ്വയില്‍ ഒരു കാലത്ത് ജലം ഉണ്ടായിരുന്നു എന്ന കണ്ടെത്തലിലാണ് ശാസ്ത്ര സമൂഹം. 2012ല്‍ ക്യൂരിയോസിറ്റി റോവര്‍ ഇറങ്ങി പര്യവേക്ഷണം തുടങ്ങിയത്. ചൊവ്വയില്‍ വെള്ളമൊഴുകിയിരുന്നതിന്റെ എല്ലാ സാധ്യതകളും ക്യൂരിയോസിറ്റിക്ക് കണ്ടെത്താനായി. ആ ഭാഗത്തെ മണ്ണിന്റെ പരിശോധനയില്‍നിന്നും ഒരു കാര്യംകൂടി ബോധ്യപ്പെട്ടു.
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഇതിനു കൊടുത്തിരിക്കുന്നത്‌. നേരിയ അന്തരീക്ഷത്തോടുകൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാ ഗർത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്. അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന ഉത്തരാർദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അനുമാനിക്കപ്പെടുന്നു.ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാമാറ്റവും ഭൂമിയിലേതിന് സമാനമാണ്.

1965-ൽ മാരിനർ 4 ചൊവ്വയെ സമീപിക്കുന്നതുവരെ ഗ്രഹോപരിതലത്തിൽ ദ്രവജലം സ്ഥിതിചെയ്യുന്നതിനെ കുറിച്ച് പല ഊഹങ്ങളും നിലനിന്നിരുന്നു. സമയംചെല്ലുംതോറും ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളിലും തെളിഞ്ഞഭാഗങ്ങളിലും, പ്രത്യേകിച്ച് ധ്രുവങ്ങളോട് അടുത്തുള്ള മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാരണമായിരുന്നു അവ, അത്തരം ഇരുണ്ടതും തെളിഞ്ഞതുമായ ഭാഗങ്ങൾ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ഇരുണ്ട് നീളത്തിൽ കിടക്കുന്നവ ജലസേചനം നടത്തുന്നതിനുള്ള കനാലുകളാണെന്നും തെറ്റിദ്ധരിക്കപ്പെട്ടു. സൗരയൂഥത്തിൽ ഭൂമി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദ്രവജലം ഉണ്ടാകാൻ സാധ്യതയുള്ളതും അതുവഴി ജീവൻ ഉണ്ടാകാൻ സാധ്യതയേറിയതുമായ ഗ്രഹമാണെങ്കിലും ഇരുണ്ട് നീളത്തിൽ കാണപ്പെടുന്ന അത്തരം ഭാഗങ്ങൾ മായക്കാഴ്ചകളിൽ പെട്ടതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ചില സംരംഭങ്ങൾ വഴി ലഭിച്ച ഭൂമിശാസ്ത്ര വിവരങ്ങൾ മുൻപ് ഒരു കാലത്ത് വലിയ അളവിൽ ജലം ഉപരിതലത്തിൽ ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്, കൂടാതെ ചെറിയ ഉറവകൾ പോലെയുള്ളവ കഴിഞ്ഞ സമീപകാലങ്ങളിൽ ഒഴുകിയിട്ടുമുണ്ടാകാം എന്നും ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.2005 ൽ റഡാർ വഴി ലഭിച്ച വിവരങ്ങൾ ധ്രുവങ്ങളിലും അതിനു സമീപ അക്ഷാംശങ്ങളിലും വലിയതോതിൽ ജലം ഹിമരൂപത്തിൽ സ്ഥിതിചെയ്യുന്നുണ്ട് എന്ന കാര്യം വെളിപ്പെടുത്തിയിതന്നു,2008 ജൂലൈ 31 ന് ഫീനിക്സ് മാർസ് ലാൻഡർ ചൊവ്വയിലെ മണ്ണിനടിയിൽ നിന്ന് ഹിമത്തിന്റെ സാമ്പിളുകൾ കണ്ടെത്തുകയുമുണ്ടായി

ഫോബോസ്, ഡീമോസ് എന്നീ ചെറുതും അനിയതരൂപത്തിലുള്ളതുമായ രണ്ട് ഉപഗ്രഹങ്ങളാണ്‌ ചൊവ്വയ്ക്കുള്ളത്. 5261 യൂറേക്ക എന്ന ട്രോജൻ ഛിന്നഗ്രഹത്തെപ്പോലെ ഇവയും ചൊവ്വ സ്വന്തം ആകർഷണപരിധിയിൽ പിടിച്ചെടുത്ത ക്ഷുദ്രഗ്രഹങ്ങളാകാം. നിലവിൽ പ്രവർത്തനനിരതമായ അഞ്ച് ബഹിരാകാശപേടകങ്ങൾ ചൊവ്വയെ വലം വയ്ക്കുന്നുണ്ട്: നാസയുടെ മാർസ് ഒഡീസ്സി, മാർസ് റികണൈസൻസ് ഓർബിറ്റർ, മാവെൻ ബഹിരാകാശപേടകം എന്നിവയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസ്സും, ഇന്ത്യയുടെ പ്രഥമ ചൊവ്വാദൌത്യമായ മാർസ് ഓർബിറ്റർ മിഷൻ എന്നിവയാണവ. സ്പിരിറ്റ്, ഓപ്പർച്യുനിറ്റി, ക്യൂരിയോസിറ്റി എന്നീ 3 പര്യവേഷണവാഹനങ്ങളുൾപ്പെടെ വിജയിച്ചതും അല്ലാത്തതുമായ ഏതാനും മനുഷ്യനിർമ്മിത വസ്തുക്കളും ചൊവ്വോപരിതലത്തിലുണ്ട്.
2008-ഓടെ ഫീനിക്സ് ലാൻഡർ അതിന്റെ ദൗത്യം പൂർത്തിയാക്കുകയുണ്ടായി. ഇപ്പോൾ പ്രവർത്തനത്തിലില്ലാത്ത നാസയുടെ മാർസ് ഗ്ലോബൽ സർവേയറിൽ നിന്നുള്ള വിവരങ്ങൾ ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളികൾ കുറഞ്ഞുവരുന്നതായി കാണിക്കുന്നുണ്ടായിരുന്നു.[1

ഇപ്പോള്‍ തടാകം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ചൊവ്വയിലെ ഗെയില്‍ എന്ന ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. 150കിലോമീറ്ററോളം വലിപ്പമുള്ള ഈ ഗര്‍ത്തം ഒരു കാലത്ത് തടാകമായിരുന്നുവെന്നാണ് കണ്ടെത്തല്‍. ശരിക്കും ഈ ഗര്‍ത്തം ഏതാണ്ട് മുന്നുറ്റമ്പത് കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഉല്‍ക്ക ഇടിച്ചുണ്ടായതാണ്.മഴയും മഞ്ഞുരുക്കവും മൂലം ചുറ്റുവട്ടത്ത് ഒഴുകിയിരുന്ന വെള്ളവും ഇതിലേക്കുതന്നെ പതിച്ചു. വെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന മണലും മറ്റും പതിയെ ഗര്‍ത്തത്തില്‍ നിറഞ്ഞു എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ചൊവ്വയില്‍ വലിയ വരള്‍ച്ച വന്നു.അതോടെ വെള്ളമെല്ലാം വറ്റി കല്ലും മണലും മാത്രമായി.

ചൊവ്വയില്‍ വെള്ളമൊഴുകിയിരുന്നതിന്‍റെ എല്ലാ സാധ്യതകളും ക്യൂരിയോസിറ്റിക്ക് കണ്ടെത്താനായി. ആ ഭാഗത്തെ മണ്ണിന്റെ പരിശോധനയില്‍നിന്നും ഒരു കാര്യംകൂടി ബോധ്യപ്പെട്ടു. സൂക്ഷ്മജീവികള്‍ക്ക് വളരാന്‍ സാധ്യതയുള്ള മണ്ണായിരുന്നു അത് ഒരു കാലത്ത്.മുന്‍പ് തന്നെ ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നു എന്നത് വ്യക്തമാക്കി ക്യൂരിയോസിറ്റി കണ്ടെത്തിയ മണ്ണടിഞ്ഞും വെള്ളമൊഴുകിയും ഉണ്ടായ പല പല അടരുകള്‍ പുറത്തുവിട്ടിരുന്നു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment