ബില്‍ക്കീസ് ബാനു:
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനു എന്ന പത്തൊമ്പതുകാരി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍ക്ക്. കലാപകാരികളുടെ കൂട്ടബലാത്സംഗത്തിനും പൈശാചികമായ പീഡനങ്ങള്‍ക്കും ഇരയാകേണ്ടിവന്ന വന്ന ബില്‍ക്കിസ് ബാനുവിന് സ്വന്തം മകളെ നരാധമന്മാര്‍ കല്ലിലെറിഞ്ഞ് കൊലപ്പെടുത്തുന്നതിനും സാക്ഷിയാകേണ്ടിവന്നു. ബാനുവിന്റെ കുടുംബത്തിലെ നാലു പുരുഷന്മാര്‍ കലാപത്തിനിടെ പൈശാചികമായി കൊല്ലപ്പെട്ടിരുന്നു. കുടുംബത്തിലെ മറ്റു സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെ നടന്ന പൈശാചിക അനുഭവത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കീസ് ബാനൂ 19 വയസായിരുന്നു പ്രായം. അഞ്ചു മാസം ഗര്‍ഭിണിയുമായിരുന്നു. തനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ബാനു വിവരിക്കുന്നു.
കലാപം നടക്കുന്ന സമയത്താണ് അവര്‍ (കലാപകാരികള്‍) വീട്ടിലേക്ക് കടന്നുവന്നത്. എന്റെ കുടുംബത്തിലെ നാല് ആണുങ്ങളെയും അവര്‍ അതി നിഷ്ഠുമായി കൊന്നു കഴിഞ്ഞിരുന്നു. സ്ത്രീകളെയെല്ലാം വിവസ്ത്രരാക്കിയശേഷം മാറി മാറി ബലാത്സംഗം ചെയ്തു. മൂന്നു വയസായ മകള്‍ സാലിഹയെ എന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത് അവര്‍ ആകാശത്തേക്ക് എറിഞ്ഞു. അവളുടെ കുഞ്ഞുശിരസ് കല്ലില്‍ തട്ടി ഉടയുന്നത് നോക്കിനില്‍ക്കാനേ എനിക്കു സാധിച്ചുള്ളു. അവര്‍ എന്നെ അവര്‍ പിടിച്ചു കൊണ്ടുപോയി. നാലു പുരുഷന്മാര്‍ എന്റെ കൈകാലുകള്‍ പിടിച്ചുകൊണ്ട് നിന്നപ്പോള്‍ ബാക്കിയുള്ളവര്‍ ഓരോരുത്തരായി മാറി മാറി ബലാത്സംഗം ചെയ്തു. ഒടുവില്‍ എന്നെ ചവിട്ടുകയും ദണ്ഡുകൊണ്ട് തലയില്‍ ശക്തിയായി അടിക്കുകയും ചെയ്തു. മരിച്ചെന്നു കരുതി എന്റെ ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് ബോധം വന്നപ്പോള്‍ ശരീരം മറയ്ക്കാന്‍ ഒരു കീറത്തുണിയെങ്കിലും കിട്ടുമോ എന്ന് ചുറ്റും പരതിനോക്കിയെങ്കിലും ഒന്നും കണ്ടില്ല. വെള്ളവും ഭക്ഷണവും ഇല്ലാതെ ഒന്നര ദിവസത്തോളം എനിക്ക് ഒരു കുന്നിന്റെ മേലെ കഴിച്ചു കൂട്ടേണ്ടിവന്നു. ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ അടുത്തുള്ള ഒരു കോളനിയിലെ ഗിരിവര്‍ഗക്കാരെ സമീപിച്ച് ഒരു ഹിന്ദുവാണെന്ന് സ്വയം പരിചയപ്പെടുത്തി അഭയം തേടുകയായിരുന്നു.ഞങ്ങളെ ആക്രമിച്ചവര്‍ ഉപയോഗിച്ച വൃത്തികെട്ട ഭാഷ ഒരിക്കലും എനിക്ക് വിവരിക്കാനാവില്ല. എന്റെ അമ്മയേയും ഒരു സഹോദരിയേയും ബന്ധുക്കളായ മറ്റു പന്ത്രണ്ടു പേരെയും അവര്‍ കൊന്നത് എന്റെ കണ്മുന്നില്‍ വെച്ചായിരുന്നു. കൊലയും ബലാത്സംഗങ്ങളും നടത്തുമ്പോള്‍ അവര്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇരകളെ തെറിവിളിക്കുന്നുണ്ടായിരുന്നു. എന്റെ വയറ്റില്‍ അഞ്ചു മാസമായ കുഞ്ഞ് ഉണ്ടെന്ന് വിളിച്ചുപറയാന്‍ ആഗ്രഹിച്ചുവെങ്കിലും എന്റെ വായും കഴുത്തും അവര്‍ കാലുകള്‍കൊണ്ട് ചവുട്ടി അമര്‍ത്തിയിരുന്നു.
എന്റെ കൈക്കുഞ്ഞിനെ അവര്‍ എറിഞ്ഞുകൊന്നു, അവരെന്നെ മാറിമാറി ബലാത്സംഗം ചെയ്തു, മരിച്ചെന്നു കരുതി അവരെന്നെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു, ഗുജറാത്തില്‍ ക്രൂരബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനു ആ ദിവസത്തെ ഓര്‍ത്തെടുക്കുന്നു
ഒടുവില്‍ എന്നെ ചവിട്ടുകയും ദണ്ഡുകൊണ്ട് തലയില്‍ ശക്തിയായി അടിക്കുകയും ചെയ്തു. മരിച്ചെന്നു കരുതി എന്റെ ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് ബോധം വന്നപ്പോള്‍ ശരീരം മറയ്ക്കാന്‍ ഒരു കീറത്തുണിയെങ്കിലും കിട്ടുമോ എന്ന് ചുറ്റും പരതിനോക്കിയെങ്കിലും ഒന്നും കണ്ടില്ല. വെള്ളവും ഭക്ഷണവും ഇല്ലാതെ ഒന്നര ദിവസത്തോളം എനിക്ക് ഒരു കുന്നിന്റെ മേലെ കഴിച്ചു കൂട്ടേണ്ടിവന്നു. ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ അടുത്തുള്ള ഒരു കോളനിയിലെ ഗിരിവര്‍ഗ്ഗക്കാരെ സമീപിച്ച് ഒരു ഹിന്ദുവാണെന്ന് സ്വയം പരിചയപ്പെടുത്തി അഭയം തേടുകയായിരുന്നു.
2002-ൽ ഗുജറാത്തിൽ നടന്ന ഒരു കലാപമാണ് ഗുജറാത്ത് കലാപം അഥവാ ഗുജറാത്ത് വംശഹത്യ.അഹമദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്
കലാപങ്ങളിൽ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.എന്നാൽ ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകൾ പറയുന്നു. കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും ഈ കലാപത്തിൽ അരങ്ങേറിയിരുന്നു. കലാപം നടക്കുന്ന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പറയുന
ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകി. കൂടാതെ, കലാപം തടയാൻ ഗുജറാത്ത് സർക്കാർ യാതൊന്നും തന്നെ ചെയ്തില്ല എന്ന ആരോപണവും പ്രത്യേക അന്വേഷണ കമ്മീഷൻ നിരാകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനെതിരേ , ഗുജറാത്ത് കലാപത്തിലെ നിർണ്ണായകമായ തെളിവുകൾ ഒളിപ്പിച്ചു എന്ന ആരോപണം ഉയർന്നു വന്നു. 2014 പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു, കൂടാതെ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേ സമർപ്പിച്ചിരുന്ന ഒരു ഹർജിയും കോടതി തള്ളി.
ഗുജറാത്ത് കലാപം ഒരു വർഗ്ഗീയ സംഘർഷമായിരുന്നുവെങ്കിലും, അത് ഒരു പ്രത്യേക മതവിഭാഗത്തെയോ, വംശീയ വിഭാഗത്തെയോ കൊന്നൊടുക്കുകയോ, ദ്രോഹിക്കുകയോ ലക്ഷ്യമാക്കി നടത്തുന്ന ഹിംസാത്മകമായ കലാപമായിട്ടാണ് ഗുജറാത്ത് കലാപത്തെ രേഖപ്പെടുത്തിയിരിക്കുന്നത് ഗുജറാത്ത് കലാപത്തെ ഒരു വംശഹത്യ ആയിട്ടു തന്നെ കാണുന്നവരും ഉണ്ട്.
No comments:
Post a Comment