Breaking

Saturday 19 October 2019

990 കോടി ലാഭം നേടി ജിയോ

990 കോടി ലാഭം നേടി ജിയോ 

രാജ്യത്ത് അതിവേഗം വളരുന്ന 4 ജി നെറ്റ്‌വർക്കായ റിലയൻസ് ജിയോ സെപ്റ്റംബർ പാദത്തിൽ 990 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45.3 ശതമാനം വളർച്ച. വരുമാനം 33.7 ശതമാനം വർധിച്ച് 12,354 കോടി രൂപയായി. ഈ 12 മാസത്തിനുള്ളിൽ ജിയോ നെറ്റ്‌വർക്കിലേക്ക് 10.3 കോടി അധിക വരിക്കാരെ ചേർത്തു.രണ്ടാം പാദത്തിൽ വയർലെസ് ഡേറ്റാ ട്രാഫിക് 56 ശതമാനം വർധിച്ച് 1,202 കോടി ജിബി ഉപഭോഗത്തിൽ എത്തി. ജിയോ ഉപയോക്താക്കൾ പ്രതിമാസം ശരാശരി 11.7 ജിബി ഡേറ്റ ഉപയോഗിക്കുന്നു. ശരാശരി വോയ്സ് കോൾ ഉപഭോഗം പ്രതിമാസം ഒരു ഉപയോക്താവിന് 789 മിനിറ്റാണ്. ഉപഭോക്തൃ ഇടപഴകൽ ക്രിയാത്മകമായി ആശ്ചര്യപ്പെടുത്തുന്നു എന്നാണ് റിലയൻസ് പ്രസ്താവനയിൽ പറഞ്ഞത്.

ഇന്ത്യയിലെ ഒരു മൊബൈൽ സേവനദാതാവാണ് റിലയൻസ് ജിയോ ഇൻഫോകോം അഥവാ ജിയോ. റിലയൻസ് ഇൻഡസ്ട്രീസിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ തലസ്ഥാനം മഹാരാഷ്ട്രയിൽ ഉള്ള നവി മുംബൈയിൽ ആണ്.  4ജി സേവനങ്ങൾ മാത്രമാണ് ജിയോ നൽകുന്നത്. രാജ്യത്ത് 22 സർക്കിള്ളിൽ  ജിയോ സേവനം ഇപ്പോൾ ലഭ്യമാണ്.27 ഡിസംബർ 2015 ൽ, ധിരുഭായി അംബാനിയുടെ 83 നാം ജന്മദിന വാർഷികത്തിൽ ആണ് ജിയോ ആദ്യ ബീറ്റാ ആരംഭിച്ചത്.പിന്നീട്  സെപ്റ്റംബർ 5 2016 ൽ വാണിജ്യപരമായി സേവനം തുടങ്ങി

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വോയ്സ്, ഡേറ്റാ ട്രാഫിക്കിൽ മൂന്നു മടങ്ങ് വർധനവ് ജിയോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. മികച്ച 4ജി നെറ്റ്‌വർക്ക് സാന്നിധ്യവും താങ്ങാനാവുന്ന താരിഫുകളുമാണ് ആണ് മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളെ ആകർഷിക്കുന്നതെന്നും ജിയോ വക്താവ് പറഞ്ഞു.മൊബൈൽ ഫോണുകളിൽ 4ജി കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനു പുറമേ ഹോം ബ്രോഡ്‌ബാൻഡ്, എന്റർപ്രൈസ് സേവനങ്ങൾ, ചെറുകിട, ഇടത്തരം ബിസിനസുകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) എന്നിവയിലുടനീളം ജിയോ സേവനങ്ങൾ വിപുലീകരിക്കുന്നു. റിലയൻസ് ഗ്രൂപ്പിനുള്ളിൽ ശക്തമായ ടാലന്റ് പൂൾ വികസിപ്പിച്ചെടുത്ത ബ്ലോക്ക്ചെയിൻ, എഡ്ജ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നി സേവനങ്ങൾ ഇന്ത്യയിലെ സാമ്പത്തിക മേഖലയെ മാറ്റിമറിക്കുമെന്നും ജിയോ വക്താവ് പറഞ്ഞു.

ഒരു വിശകലനവിദഗ്ധന്‍ പറയുന്നത്, ടെലികോം മേഖലയിൽ ജിയോ ആവശ്യത്തിനു സ്ഥലം കൈയ്യേറിക്കഴിഞ്ഞു. ഇനി ലാഭം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതിന് ഈ നീക്കം വളരെ ഉപകാരം ചെയ്യുമെന്നാണ്. ജിയോയെ പോലെയല്ലാതെ എതിര്‍ നെറ്റ്‌വര്‍ക്കുകളുടെ നീക്കം അത്ര സുതാര്യമല്ല. ഇതുവരെ ജിയോയുടേത് മനസിലാക്കാന്‍ എളുപ്പമുള്ള നേരേ വാ നേരേ പോ ഇടപാടാണ്. ഒരു പക്ഷെ എതിരാളികളും ഇനി തങ്ങളുടെ പ്ലാനുകളും മറ്റും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പം മനസിലാക്കാവുന്ന രീതിയിലേക്ക് ആക്കിയേക്കും. ഐയുസി പൂര്‍ണമായും എടുത്തു മാറ്റിക്കാനുള്ള നീക്കമാണിതെന്നാണ് ചിലര്‍ പറയുന്നത്. അതും ജിയോയ്ക്ക് ഗുണകരമാണ്. ഏറ്റവുമധികം ഐയുസി നല്‍കിയിരിക്കുന്നത് ജിയോയാണ്

രാജ്യത്തെ ഏറ്റവുമധികം വരിക്കാരും വരുമാനവുമുള്ള ജിയോ, ഇന്ത്യയുടെ ഡിജിറ്റൽ കവാടമാണെന്ന് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഒരു വരിക്കാരനിൽനിന്ന് ഒരു മാസത്തെ ശരാശരി വരുമാനം 120 രൂപയാണ്.ഓഗസ്റ്റിൽ റിലയൻസിന്റെ ബ്രോഡ്‌ബാൻഡ്, ഹോം എന്റർടൈൻമെന്റ് സേവനമായ ജിയോ ഫൈബർ പുറത്തിറക്കിയിരുന്നു. ലാൻഡ്‌ലൈൻ ഫോണുകളിൽ നിന്നുള്ള ആജീവനാന്ത സൗജന്യ വോയ്‌സ് കോളുകൾ, മൾട്ടി-പാർട്ടി വിഡിയോ കോൺഫറൻസിങ്, വോയ്‌സ് പ്രാപ്‌തമാക്കിയ വെർച്വൽ അസിസ്റ്റന്റുമാർ, ഹൈ സ്പീഡ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്, 4കെ സെറ്റ്-ടോപ്പ് ബോക്‌സിലൂടെ എച്ച്ഡി ടിവി ചാനലുകൾ, കൺസോൾ പോലുള്ള സംവേദനാത്മകത എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ജിയോ ഫൈബർ വാഗ്ദാനം ചെയ്യുന്നുണ്ട്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment