Breaking

Saturday 19 October 2019

3ജി നെറ്റ്‌വര്‍ക്കുകൾ നീക്കം ചെയ്ത് എയർടെൽ

3ജി നെറ്റ്‌വര്‍ക്കുകൾ നീക്കം ചെയ്ത് എയർടെൽ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ വടക്കൻ സംസ്ഥാനങ്ങളിലെ 3ജി നെറ്റ്‌വര്‍ക്കുകൾ നീക്കം ചെയ്തു തുടങ്ങി. ആദ്യം ഉത്തർ പ്രദേശിലും ഇപ്പോൾ പഞ്ചാബിലുമാണ് 3ജി ഷട്ട് ഡൗൺ ചെയ്തിരിക്കുന്നത്. വൈകാതെ കേരളം ഉൾപ്പടെയുളള സർക്കിളുകളിൽ 3ജി നിർത്തുമെന്നാണ് കരുതുന്നത്.എന്നാൽ പെട്ടെന്ന് 3ജി നഷ്ടപ്പെട്ടതോടെ പഞ്ചാബിലെ ഭൂരിഭാഗം ഉപയോക്താക്കളും പ്രതിസന്ധിയിലായി. കണക്ഷനുകൾ 2ജിയിലേക്ക് മാറിയതോടെ കോള്‍ വിളിക്കാനും ഡേറ്റ ഉപയോഗിക്കാനും കഴിയാതെ ബുദ്ധിമുട്ടി. മൂന്നു മാസത്തേക്ക് 3ജി ഡേറ്റ ചെയ്ത ഉപയോക്താക്കൾക്കെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടത്.

ദിവസങ്ങൾക്ക് മുൻപാണ് പഞ്ചാബിലെ 3ജി നെറ്റ്‌വർക്ക് ഷട്ട് ഡൺ ചെയ്യുകയും ഉപഭോക്താക്കളോട് അതിവേഗ 4ജി നെറ്റ്‌വർക്കിലേക്ക് മാറാനും എയർടെൽ ആവശ്യപ്പെട്ടത്. ഇന്ത്യയിലുടനീളം 3ജി സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് അനുസൃതമായാണ് എയർടെൽ പഞ്ചാബിലെ 3ജി നെറ്റ്‌വർക്ക് അടച്ചുപൂട്ടിയതെന്ന് കമ്പനി അറിയിച്ചു. എച്ച്‌ഡി നിലവാരമുള്ള വോൾട്ട് കോളിംഗിനൊപ്പം പഞ്ചാബിലെ എയർടെൽ മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും അതിവേഗ 4ജി നെറ്റ്‌വർക്കിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

ഭാരതത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കളാണ് ഭാരതി എയർടെൽ ക്ലിപ്തം (ഇംഗ്ലീഷ്: Bharti Airtel Limited). ഭാരതത്തിൽ കൂടാതെ തെക്കേഏഷ്യ, ആഫ്രിക്ക, ചാനൽ ദ്വീപുകൾ എന്നിവിടങ്ങളിലും സേവനം നടത്തുന്നു. എയർടെൽ എന്ന നാമത്തിലാണ് ഇവരുടെ സേവനങ്ങൾ നൽകപ്പെടുന്നതും അറിയപ്പെടുന്നതും. ഭാരതത്തിലെ ആദ്യ 4ജി സേവനദാതാക്കളാണ് എയർടെൽ. കേരളത്തിൽ മൂന്നാമത്തെ സ്വകാര്യ ടെലികോം സേവന ദാതാവായാണെത്തിയ ഈ കമ്പനി 2011 നവംബർ മാസത്തെ കണക്കുകളനുസരിച്ച് 17.46 കോടി വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലുലാർ സേവനദാതാവാണ് സെല്ലുലാർ സേവനത്തിനുപുറമേ ഫിക്സ്ഡ് ലൈൻ, ബ്രോഡ്ബാൻഡ്, ഡിടി‌എച്ച് തുടങ്ങിയ സേവനങ്ങളും ഇവർ നൽകി വരുന്നു.

1995 ജൂലൈ 7-നാണ് ഭാരതി ടെലി വെൻചേഴസ് കമ്പനിയായി സ്ഥാപിച്ചത്. പിന്നീട് ഡൽഹിയിൽ എയർടെൽ എന്ന പേരിൽ സേവനം തുടങ്ങി. 1997-ൽ മധ്യപ്രദേശിൽ ഫിക്സ്ഡ് ലൈൻ സേവനം തുടങ്ങുവാനുള്ള ലൈസൻസ് ഭാരതിക്ക് ലഭിച്ചു

രാജ്യത്ത് മൊബൈല്‍ സര്‍വീസുകളുടെ നിരക്കുകള്‍ ഉയര്‍ത്തണമെന്ന് എയര്‍ടെല്‍. ഇപ്പോഴത്തെ നിരക്കുകള്‍ കൊണ്ട് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ വച്ച് 5ജി കമ്പനികള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. സ്‌പെക്ട്രം നിരക്കുകള്‍ കുറച്ച് നിശ്ചയിക്കേണ്ടതുണ്ടെന്നും എയര്‍ടെല്‍ സിഇഒ അഭിപ്രായപ്പെട്ടു.

റിലയന്‍സ് ജിയോ മറ്റു സര്‍വീസുകളിലേക്കുള്ള കോളുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും മിനിറ്റിന് ആറു പൈസ വച്ച് ഈടാക്കാനുള്ള തീരുമാനത്തെയും എയര്‍ടെല്‍ സിഇഒ വിമര്‍ശിച്ചു. സാധാരണ ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാറില്ല. കഴിഞ്ഞ 20വര്‍ഷമായി മൊബൈല്‍ കമ്പനികള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എയർടെൽ 3ജിയിലെ എല്ലാ ഉപഭോക്താക്കളെയും കൃത്യമായി അറിയിക്കുകയും എയർടെൽ 4ജിയിൽ മികച്ച ഇൻ-ക്ലാസ് സ്മാർട് ഫോൺ അനുഭവം തുടരുന്നതിന് അവരുടെ ഹാൻഡ്‌സെറ്റുകൾ / സിമ്മുകൾ അപ്‌ഗ്രേഡുചെയ്യാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു എന്നാണ് എയർടെൽ പറയുന്നത്.

3ജി ഹാൻഡ്‌സെറ്റുകൾ, സിമ്മുകൾ ഇതുവരെ അപ്‌ഗ്രേഡു ചെയ്യാത്ത ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള വോയ്‌സ് സേവനങ്ങളിലേക്ക് പ്രവേശനം തുടരും. ഫീച്ചർ ഫോണുകളിൽ ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എയർടെൽ പഞ്ചാബിൽ 2ജി സേവനങ്ങൾ നൽകുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.നിലവിലുള്ള സ്മാർട് ഫോൺ ഇക്കോസിസ്റ്റം 4ജി ഉപകരണങ്ങളിലേക്ക് വ്യക്തമായി മാറിയതിനാൽ ഉപയോക്താക്കൾ അതിവേഗ 4ജി സേവനങ്ങളിലേക്ക് അപ്‌ഗ്രേഡു ചെയ്യേണ്ടതുണ്ട്. പഞ്ചാബിൽ 4ജി വിന്യാസത്തിനും ഗുണനിലവാരമുള്ള സേവനം നൽകി ഉപഭോക്താക്കളെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ഞങ്ങളുടെ ദേശീയ തന്ത്രത്തിന് അനുസൃതമാണിതെന്നാണ് ഭാരതി എയർടെല്ലിന്റെ ഹബ് സിഇഒ മനു സൂദ് പറഞ്ഞത്.പഞ്ചാബിൽ എയർടെൽ 4ജി സേവനങ്ങൾ വ്യാപകമായി ലഭ്യമാക്കും. സംസ്ഥാനത്തെ 4 ജി ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എയർടെൽ 900 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രം വിന്യസിച്ചു. ഇതോടെ എയർടെൽ ഇപ്പോൾ സോളിഡ് ട്രൈ-ബാൻഡ് സ്പെക്ട്രം ബാങ്കിൽ അതിവേഗ 4 ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment