ആലപ്പുഴ: നാടാകെ മഞ്ഞക്കലിരമ്പുകയായിരുന്നു ഇന്നലെ. ജില്ലയിലെ എല്ലാ എസ് എന്‍ ഡി പി ശാഖയോഗങ്ങളുടേയും നേതൃത്വത്തില്‍ ശ്രീനാരായണഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നത് വര്‍ണ്ണാഭമായ ഘോഷയാത്രകളായിരുന്നു. താളമേളങ്ങളുടെ അകമ്പടിയും ഫ്ളോട്ടുകളുമെല്ലാം ചതയദിനറാലിയ്ക്ക് കൊഴുപ്പേകി. അമ്പലപ്പുഴ യൂണിയനിലെ ശാഖകളുടെ നേതൃത്വത്തില്‍ ചതയദിനറാലി നടന്നു. ചേര്‍ത്തല യൂണിയന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മൈതാനിയില്‍ നിന്നും റാലി ആരംഭിച്ചു. യൂണിയന് ഓഫീസ് മൈതാനിയില്‍ നടന്ന സമ്മേളനം എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് കെ വി സാബുലാല്‍ അധ്യക്ഷനായിരുന്നു.
എസ് എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന് ഭദ്രദീപ പ്രകാശനം നടത്തി. കാര്‍ത്തികപ്പള്ളി എസ് എന്‍ ഡി പി യൂണിനിലെ എല്ലാ ശാഖാ യോഗങ്ങളിലും ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, ഗുരു ഭാഗവത പാരായണം, ഘോഷയാത്ര, ചതയദിന സമ്മേളനം എന്നിവ നടന്നു. യൂണിയന് പ്രസിഡന്റ് കെ. അശോകപ്പണിക്കര്‍, വൈസ് പ്രസിഡന്റ് എം.സോമന്, സെക്രട്ടറി ആര് . രാജേഷ് ചന്ദ്രന് , യോഗം ഇന്സ്പെക്റ്റിങ് ഓഫീസര്‍ സി. സുഭാഷ്, യോഗം ഡയറക്ടര്‍മാരായ സി.എം.ലോഹിതന്‍ , ഡോ. ബി.സുരേഷ്കുമാര്‍ തുടങ്ങിയവര്‍ വിവിധ ശാഖായോഗങ്ങളിലെ ജയന്തി സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി പുറക്കാട് കരൂര്‍ ശാഖാങ്കണത്തില്നിന്ന് ആരംഭിച്ച ഘോഷയാത്ര പുറക്കാട് ജങ്ഷന് വഴി പായല്‍ക്കുളങ്ങര ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു
കുട്ടനാട് താലൂക്ക് യൂണിയനു കീഴിലുള്ള 76 ശാഖകളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ജയന്തി ആഘോഷം എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സന്തോഷ് ശാന്തി, എം.ഡി.ഓമനക്കുട്ടന് , അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എ.ജി.സുഭാഷ്, താലൂക്ക് യൂണിയന് കണ്‍വീനര്‍ പി.എസ്.എന്‍ .ബാബു, ജില്ലാ സബ് ജഡ്ജ് വി.ഉദയകുമാര്‍ എന്നിവര്‍ വിവിധ ശാഖായോഗങ്ങളില്‍ ഘോഷയാത്രകളും സമ്മേളനങ്ങളും ഉദ്ഘാടനം ചെയ്തു.
മുതുകുളം മേഖലയിൽ എട്ടു ശാഖായോഗങ്ങള്‍ ചേര്‍ന്നാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ചൂളെത്തരുവ് ജങ്ഷനില്‍നിന്ന് ഘോഷയാത്ര തുടങ്ങി. പൊതുസമ്മേളനം യു.പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു.യൂണിയന് കൗണ്‍സിലര്‍ യു.ചന്ദ്രബാബു അധ്യക്ഷനായി.ചേപ്പാട് യൂണിയന് പ്രസിഡന്റ് എസ്.സലികുമാര്‍ ചതയദിനസന്ദേശം നല്കി. സെക്രട്ടറി എന്‍.അശോകന് പ്രതിഭകളെ ആദരിച്ചു . ആറാട്ടുപുഴ വടക്ക് മേഖലയിലെ ഗരുദേവ ജയന്തി ഘോഷയാത്ര എസ്എന്‍ മന്ദിരത്തില്‍നിന്ന് ആരംഭിച്ചു. വലിയഴീക്കല്‍ 2188-ാം നമ്പര്‍ ശാഖാ അങ്കണത്തില്‍ നടക്കുന്ന സമ്മേളനം മുന്‍ മനുഷ്യാവകാശ കമ്മിഷന് അംഗം ജസ്റ്റിസ് ആര് .നടരാജന് ഉദ്ഘാടനം ചെയ്തു. മേഖലാ ചെയര്മാന് എസ്.ജയറാം അധ്യക്ഷനായിരുന്നു.
ചതയദിന സൈക്കിള്‍ റാലി നടത്തി
വൈക്കം: ശ്രീനാരായണ ഗുരുദേവജയന്തിയോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം യൂത്ത്മൂവ്മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ചതയദിന സൈക്കിള്‍ റാലി നടത്തി. യൂണിയന് പരിധിയില്‍പ്പെട്ട നിരവധിശാഖകളില് നിന്നെത്തിയ നൂറുകണക്കിന് യുവതി യുവാക്കള്‍ റാലിയില്‍ പങ്കുചേര്‍ന്ന് നഗരം ചുറ്റി. ആശ്രമം സ്കൂള്‍ മൈതാനത്തുനിന്നും പുറപ്പെട്ട റാലി എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഫ്ലാഗ് ഓഫ് ചെയ്തു. യൂണിയന് സെക്രട്ടറി എം.പി സെന്‍ , യൂത്ത്മൂവ്മെന്റ യൂണിയന് പ്രസിഡന്റ് പി.വി വിവേക്, സെക്രട്ടറി എം.ടി അനില്‍കുമാര്‍ , യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, വനിത യൂണിയന് പ്രസിഡന്റ് ഷീജ സാബു, കെ.ഷാജി, ഹരിമോന് , ബിനീഷ്, ശങ്കര്‍ദാസ്, അശോകന് , രമേഷ്, രതീഷ് അക്കരപ്പാടം എന്നിവര്‍ നേതൃത്വം നല്കി. ആശ്രമം സ്കൂളില്‍ ചതയദിന സമ്മേളനം എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി.വി വിവേക് അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.പ്രദീപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ധര്‍മ്മാനന്ദ ഗുരുകുലത്തില്‍ ചതയം തിരുനാള്‍ ആഘോഷം മാവേലിക്കര: ചെറുകോല്‍ ഈഴക്കടവ് ശ്രീനാരായണ ഗുരു ധര്‍മ്മാനന്ദ ഗുരുകുലത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 165-ാമത് ചതയം തിരുനാള്‍ ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം മാവേലിക്കര എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ സുഭാഷ് വാസു ഉദ്ഘാടനം ചെയ്തു. ധര്‍മ്മാനന്ദ ഗുരുകുല സമിതി പ്രസിഡന്റ് എന്‍.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സത്യന് കുറിച്ചി മുഖ്യ പ്രഭാഷണം നടത്തി.ഗുരുകുല ആചാര്യന് ഗംഗാധരന് സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. സമിതി സെക്രട്ടറി ബി.ബാബു സ്വാഗതവും ഗുരുകുല ആചാര്യന് എന്‍ .സുന്ദരേശന് കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് സമൂഹസദ്യ, ദീപാരാധന, പതാക താഴ്ത്തല്‍ എന്നിവ നടന്നു.
വൈക്കം: നഗരത്തെ പീതസാഗരമാക്കി വൈക്കം എസ്എന്‍ഡിപി യൂണിയന് നടത്തിയ ചതയദിനഘോഷയാത്ര വര്‍ണ്ണാഭമായി. യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലെ പതിനായിരത്തിലധികം ശ്രീനാരായണീയരാണ് പീത വസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയില്‍ പങ്കെടുത്തത്. പഞ്ചവാദ്യം, വേഷവിതാനങ്ങള്‍ അണിഞ്ഞ ടാബ്ലോകള്‍ , നിശ്ചലദൃശ്യങ്ങള്‍, നാടന്‍ കലാപ്രകടനങ്ങള്‍ , കഥകളി, വാദ്യഘോഷങ്ങള്‍ , മുത്തുക്കുടകള്‍ ഘോഷയാത്രയ്ക്ക് മോടി കൂട്ടി.
Friday, 13 September 2019
പീതസാഗരമായി നാടും നഗരവും...
Tags
# Metro Vaartha
About Malayalam News Feeds
Get latest and breaking news at leading Malayalam News Feeds blog. Find top stories related to politics, sports, sandalwood gossips and videos...
Metro Vaartha
Labels:
Metro Vaartha
Subscribe to:
Post Comments (Atom)
No comments:
Post a Comment