കൊച്ചി > കൊച്ചി മേയർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. നടപടിയിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാനാണ് യുഡിഎഫിന്റെ ശ്രമം. മേയർ സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണം പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇതേത്തുടർന്നാണ് കലക്ടർ ചർച്ചയും വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ന്റെ 38 അംഗങ്ങളും ഒന്നിച്ചു നിന്നാൽ അവിശ്വാസ പ്രമേയം പരാജയപ്പെടും. എന്നാൽ മേയർക്കെതിരെ അവരുടെ പാർട്ടിയിൽ ശക്തമായ എതിർവികാരം ഉണ്ടെന്നും ഇത് ഉപകരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ഏത് വിധേനയും വോട്ടെടുപ്പ് പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
74 അംഗ കൗൺസിലിൽ യുഡിഎഫിന് 38 അംഗങ്ങളുണ്ട്. എൽഡിഎഫ് 34, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടരക്ക് അവിശ്വാസപ്രമേയ നടപടികൾ ആരംഭിക്കാനാണ് തീരുമാനം.
Wednesday, 11 September 2019
കൊച്ചി കോർപ്പറേഷനിൽ ഇന്ന് ഇടതുപക്ഷത്തിന്റെ അവിശ്വാസത്തിൽ വോട്ടെടുപ്പ്
Tags
# Deshabhimani
About Malayalam News Feeds
Get latest and breaking news at leading Malayalam News Feeds blog. Find top stories related to politics, sports, sandalwood gossips and videos...
Deshabhimani
Labels:
Deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment