Breaking

Wednesday, 11 September 2019

പൊട്ടിച്ചിരിക്കാൻ വരട്ടെ! ചിരിച്ചതിനെ തുടർന്ന് വായ അടയ്ക്കാനാകാതെ ചൈനീസ് യുവതി

ചിരിച്ച് ചിരിച്ച് വായടയ്ക്കാൻ പറ്റാതായി എന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളൂ. എന്നാൽ ഇത് യഥാർഥത്തിൽ സംഭവിച്ചിരിക്കുകയാണ്. പൊട്ടിച്ചിരിക്കുന്നതിന് മുൻപ് എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് ഈ ചൈനീസ് യുവതിയുടെ അനുഭവം കേട്ടവർ പറയും. ചൈനയിലെ ഗ്വാൻചോ സൗത്ത് റെയ്‌ൽവെ സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിലാണ് യുവതിയക്ക് അപകടം പറ്റിയത്.

ട്രെയിൻ യാത്രക്കിടയിൽ ഉറക്കെ ചിരിച്ച യുവതിയ്ക്ക് താടിയെല്ലിന് സ്ഥാനഭ്രംശം സംഭവിച്ച് വായ അടയ്ക്കാൻ കഴിയാതെ വരുകയായിരുന്നു. യുവതി സഞ്ചരിച്ച ട്രെയിനിൽ ഒരു ഡോക്റ്റർ ഉണ്ടായതാണ് ഇവർക്ക് രക്ഷയായത്. ഞാൻ യുവതിയുടെ അടുത്തെത്തുമ്പോൾ വായ അടയ്ക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. വായിൽ നിന്ന് നുര വരുന്നുണ്ടായിരുന്നു.

അതിനാൽ ആദ്യം വിചാരിച്ചത് സ്‌ട്രോക്ക് ആണെന്നാണ്. പിന്നീട് പരിശോധിച്ചപ്പോഴാണ് താടിയെല്ലിന് സ്ഥാനഭ്രംശം വന്നതാണെന്ന് മനസിലായതെന്നും ഡോക്റ്റർ പറഞ്ഞു. ഡോക്റ്ററുടെ രണ്ടാമത്തെ ശ്രമത്തിലാണ് താടിയെല്ല് ശരിയാക്കാനായത്. 

 

തുടര്ന്ന് വായിക്കുക

No comments:

Post a Comment