Breaking

Friday, 13 September 2019

മ​ര​ടി​ലെ സ​ന്പന്ന​രോ​ട് കരുണ കാ​ട്ട​ണോ: ഷ​മ്മി തിലക‌ൻ

കൊ​ച്ചി: മ​ര​ടി​ല്‍ നി​യ​മം ലം​ഘി​ച്ച്‌ കെ​ട്ടി​പ്പൊ​ക്കി​യ ഫ്ലാ​റ്റു​ക​ള്‍ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍ശ​ന​വു​മാ​യി ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍. മൂ​ല​ന്പ​ള​ള്ളി​യി​ലെ ദ​രി​ദ്ര​രോ​ട് കാ​ണി​ക്കാ​ത്ത അ​നു​കന്പ മ​ര​ടി​ലെ സ​ന്പന്ന ഫ്ലാറ്റു​ട​മ​ക​ളോ​ട് കാ​ട്ട​ണോ എ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഷ​മ്മി​യു​ടെ വി​മ​ര്‍ശ​നം. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ഉ​ള്‍പ്പെ​ടെ​യു​ള്ള നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത് പാ​ലി​ക്കാ​നാ​ണ്.

സ​ന്പ​ന്ന​രെ​ന്നോ, ദ​രി​ദ്ര​രെ​ന്നോ ഇ​ല്ലാ​തെ ഇ​നി​വ​രു​ന്ന ത​ല​മു​റ​യ്ക്ക് ഇ​വി​ടെ വാ​സം സാ​ധ്യ​മാ​ക്കാ​നാ​ണ്.​അ​തി​നു തു​ര​ങ്കം വെ​ക്കു​ന്ന ഇ​ത്ത​രം റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് മാ​ഫി​യ​ക​ളേ​യും, യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ ഇ​ത്ത​രം ഫ്രോ​ഡു​ക​ളെ സ​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന ന​ഗ​ര​സ​ഭ​ക​ളേ​യും, ഇ​ത്ത​ര​ക്കാ​ര്‍ക്ക് ഓ​ശാ​ന പാ​ടി കൊ​ണ്ട് നി​യ​മ​ത്തി​ല്‍ വ​രെ ഇ​ള​വു​ക​ള്‍ ഒ​പ്പി​ച്ചു ന​ല്‍കു​ന്ന രാ​ഷ്ട്രീ​യ കോ​മ​ര​ങ്ങ​ളേ​യും മ​റ്റും എ​ന്ത് പേ​ര് ചൊ​ല്ലി​യാ​ണ് വി​ളി​ക്കേ​ണ്ട​ത്?- ഷ​മ്മി തി​ല​ക​ന്‍ ചോ​ദി​ക്കു​ന്നു. ഇ​ത്ത​രം സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളു​ടെ നി​ര്‍മ്മാ​ണ അ​നു​മ​തി​ക്കും, ഒ​ക്യു​പ​ന്‍സി​ക്ക് വേ​ണ്ടി​യു​മൊ​ക്കെ ഹൈ​ക്കോ​ട​തി​യി​ലും മ​റ്റും വീ​റോ​ടെ വാ​ദി​ച്ച്‌ സ്വ​യം തോ​റ്റ് കൊ​ടു​ത്ത്, കാ​ലാ​കാ​ല​ങ്ങ​ളാ​യി നി​യ​മ നി​ഷേ​ധി​ക​ളെ മാ​ത്രം വി​ജ​യി​പ്പി​ച്ചു.​കൊ​ണ്ടി​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​ക​ളു​ടെ വ​ക്കീ​ലേ​മാ​ന്മാ​രെ എ​ന്താ ചെ​യ്യേ​ണ്ട​ത്..?

ഒ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്ന​റി​യാം...! കാ​ര​ണം, നി​യ​മ​മെ​ന്ന കൈ​യാ​മം ന​മ്മു​ടെ കൈ​ക​ളെ ബ​ന്ധി​ച്ചി​രി​ക്കു​ന്നു. പ​ക്ഷേ ഇ​ങ്ങ​നെ പോ​യാ​ല്‍ ആ ​കൈ​യാ​മം ആ​യു​ധ​മാ​ക്കി ആ​ഞ്ഞ​ടി​ക്കു​ന്ന സ​മ​യം വി​ദൂ​ര​മ​ല്ല എ​ന്ന് എ​ല്ലാ മ​ല​രു​ക​ളും അ​റി​യേ​ണ്ട​തു​ണ്ട് എ​ന്നു​മാ​ത്രം ത​ല്‍കാ​ലം പ​റ​യു​ന്നു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment