പാലക്കാട്: മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ മുന്‍ എം.ഡി എന്‍.ആര്‍ സുബ്രഹ്മണ്യം വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. ഫ്ലൈ ആഷ് ഇറക്കുമതിയില്‍ ക്രമക്കേട് നടന്നുവെന്ന വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
സുബ്രഹ്മണ്യം എം.ഡിയായിരിക്കെ 1998ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതിലെ ക്രമക്കേട്മൂലം 50 ലക്ഷം രൂപയുടെ നഷ്ടം മലബാര്‍ സിമന്‍റ്സിനുണ്ടായി എന്നാണ് കേസ്. കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതിയും നിരസിച്ചിരിക്കുന്നത്. ഇതോടെ കേസിൽ മുൻ എം.ഡി വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി.
തുടര്ന്ന് വായിക്കുക
No comments:
Post a Comment