Breaking

Wednesday, 11 September 2019

ഓണം കൂടാനായില്ല; മലയാളി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു

തിരൂർ > ഓണത്തിന് നാട്ടിലെത്താനുള്ള ഒരുക്കത്തിനിടെ വെട്ടം സ്വദേശി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു. വെട്ടം ചീർപ്പ് മoത്തിൽ മായാണ്ടിയുടെ മകൻ ശ്രീനിവാസൻ (ഷാബു 45) ആണ് മരിച്ചത്‌.

വർഷങ്ങളായി ചെന്നൈയിൽ കട നടത്തിവരുകയായിരുന്നു. തിങ്കളാഴ്ച രാത്രി  നാട്ടിലേക്ക് വരാനായി വൈകിട്ട് 5ന്  താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ മാതാപുരത്ത് വെച്ച് ബോലോറോ പിക്ക് അപ്പ് വാൻ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

മൃതദേഹം  വ്യാഴാഴ്ച  നാട്ടിലെത്തിച്ചു വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: ശാന്ത. ഭാര്യ: ബിന്ദു. മക്കൾ: റീതു, ശ്രീജിത്, അനുപം തേജ് . മരുമകൻ: വരുൺ (കാട്ടിലങ്ങാടി). സഹോദരങ്ങൾ: മണികണ്ഠൻ, സിന്ധു സഹദേവൻ, ബിന്ദു ബാലകൃഷ്ണൻ.

തുടര്ന്ന് വായിക്കുക

No comments:

Post a Comment