Breaking

Thursday, 12 September 2019

ഡി.കെ ശിവകുമാറിനെ ഇന്നു കോടതിയിൽ ഹാജരാക്കും; മകളെ ഇ.ഡി ചോദ്യം ചെയ്തത് 7 മണിക്കൂർ

ന്യൂഡൽഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ഉച്ചയ്ക്കു ശേഷം ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ശിവകുമാറിനെ ഹാജരാക്കും. 

അഞ്ച് ദിവസത്തേക്ക് കൂടി ശിവകുമാറിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ഇ.ഡി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. അതേസമയം, കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയെ കഴിഞ്ഞ ദിവസം ഇ.ഡി ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഐശ്വര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് വഴി ശിവകുമാര്‍ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നാണ് ഇ.ഡിയുടെ ആരോപണം.

തുടര്ന്ന് വായിക്കുക

No comments:

Post a Comment